ദീർഘകാല, ഹ്രസ്വകാല ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ശേഷമുള്ള പണം സമ്പാദിക്കുന്നതിനോ ആണ് ആളുകൾ വിവിധ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത്. 2020ൽ ഇതുവരെയുള്ള വിവിധ നിക്ഷേപ മാർഗങ്ങളുടെ ലാഭ നഷ്ട കണക്കുകൾ പരിശോധിക്കാം. ഇതിന് അനുസരിച്ച് നിങ്ങൾക്ക് ഉചിതമായ നി മികച്ച വരുമാനം വാഗ്ദാനം ചെയ്തിരിക്കുന്ന ചില നിക്ഷേപ മാർഗങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
നിഫ്റ്റി
നിഫ്റ്റിയ്ക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, ഈ വർഷം ജനുവരിയിലാണ്. റെക്കോർഡ് ഉയരമായ 12430 എന്ന നിലയിലെത്തിയ ശേഷം 11000 ലെവലിലേയ്ക്ക് നിഫ്റ്റി ഇടിഞ്ഞി. ഇതിനർത്ഥം നിഫ്റ്റിയിലെ നിക്ഷേപത്തിൽ 9.1 ശതമാനം ഇടിവ് നേരിട്ടുവെന്നാണ്.
സെൻസെക്സ്
സമാനമായ രീതിയിൽ, ബിഎസ്‌ഇ സെൻസെക്‌സിലും ജനുവരി 20ന് ശേഷം വലിയ ഇടിവ് രേഖപ്പെടുത്തി. ഈ വർഷം ആരംഭം മുതൽ സെൻസെക്സിലെ നിക്ഷേപത്തിൽ 9% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം അല്ലെങ്കിൽ ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ നികുതി ആനുകൂല്യങ്ങൾക്കായി തിരഞ്ഞെടുക്കാവുന്ന മ്യൂച്വൽ ഫണ്ട് സ്കീമാണ്. എന്നാൽ കഴിഞ്ഞ 7 മാസ കാലയളവിൽ വരുമാനത്തിൽ 7.97% ഇടിവാണ് ഇവയിൽ ഉണ്ടായിരിക്കുന്നത്. ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളെല്ലാം തന്നെ റിട്ടേണിൽ 4.87% ഇടിവ് രേഖപ്പെടുത്തി.
റിയൽ എസ്റ്റേറ്റ്
നിക്ഷേപകരെ ആശ്ചര്യപ്പെടുത്തുന്ന തരത്തിൽ, റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. ചെറിയ തോതിലുള്ള ഇടിവ് ആണെങ്കിലും കൊറോണയുടെ സ്ഥിതി കൂടുതൽ വഷളായതോടെ വില കൂടിയ ഇടങ്ങളിൽ പോലും വില കുറയാൻ ഇടയാക്കി.
ബാങ്ക് എഫ്ഡി
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ശരാശരി 5% ആയി കുറഞ്ഞു. നിലവിലെ മാർക്കറ്റ് സമയവും റിസ്ക്-ഫ്രീ റിട്ടേണും കണക്കിലെടുക്കുമ്പോൾ ഇത് ഒരു നല്ല വരുമാനം തന്നെയാണ്.
സ്വർണം
കഴിഞ്ഞ ദിവസം സ്വർണ വില പവന് 42000 രൂപയായി ഉയർന്നു. കേവലം 7 മാസത്തിനുള്ളിൽ സ്വർണ വില 40 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മികച്ച ഒരു നിക്ഷേപ മാർഗമാണ് സ്വർണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
