താഴ്ന്ന പലിശ നിരക്കുകള്‍ക്കിടയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മികച്ച നിക്ഷേപങ്ങള്‍ ഏതൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്കുകളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടയാളങ്ങളാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. പലിശ നിരക്കുകള്‍ 12 മുതല്‍ 14 ശതമാനം വരെയായിരുന്ന രണ്ടായിരാമാണ്ടിന്റെ തുടക്ക വര്‍ഷങ്ങളില്‍ പലിശ നിരക്ക് 4 മുതല്‍ 5 ശതമാനം വരെയായിരുന്ന കാലത്ത് പ്രകാശവേഗതയിലായിരുന്നു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ച. എന്നാല്‍ ഇപ്പോള്‍ പലിശ നിരക്ക് 4 മുതല്‍ 5 ശതമാനം വരെയൊക്കെ കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയും മന്ദഗതിയിലായിരിക്കുകയാണ്.

 

എന്ത് ചെയ്യണം?

എന്ത് ചെയ്യണം?

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും മറ്റ് സ്ഥിര പലിശ ലഭിക്കുന്ന നിക്ഷേപ സംവിധാനങ്ങളില്‍ നിന്നും രണ്ടക്ക സംഖ്യ പലിശ നിരക്ക് വാങ്ങിച്ചത് 10 വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്. നിലവിലത് പകല്‍ക്കിനാവ് പോലെ ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. വീണ്ടും കുറഞ്ഞു വരുന്ന പ്രവണതയാണ് പലിശ നിരക്കില്‍ കാണുന്നത്. സമീപഭാവിയിലൊന്നും ഒരു ഉയര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ല തന്നെ. ഇത്തരമൊരു സാഹചര്യത്തില്‍ നാം എന്ത് ചെയ്യണം? പലിശ നിരക്കുകള്‍ ഉയരുന്നത് വരെ കാത്തിരിക്കണോ? അതോ ഇപ്പോള്‍ നിലവിലുള്ള പലിശ നിരക്കില്‍ തന്നെ നിക്ഷേപം നടത്തി മുന്നോട്ട് പോകേണമോ?

ട്രെന്‍ഡുകള്‍ എങ്ങനെ?

ട്രെന്‍ഡുകള്‍ എങ്ങനെ?

ആഗോളതലത്തിലെ ഈ ട്രെന്‍ഡുകള്‍ വിലയിരുത്തുന്നതും താരതമ്യം ചെയ്യുന്നതും കൗതുകകരമായ കാര്യമാണ്. റിപ്പോ നിരക്ക് പ്രധാനമായും പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ നിലവിലെ റിപ്പോ നിരക്കും പണപ്പെരുപ്പവും തമ്മിലുള്ള അകലം നെഗറ്റീവ് 1.50 ശതമാനമാണ്. ലോകത്തെ മറ്റ് രാജ്യങ്ങളില്‍ ഇതെങ്ങനെയാണെന്ന് നമുക്ക് നോക്കാം.

പലിശ നിരക്കുകള്‍ ഉയരുമോ?

പലിശ നിരക്കുകള്‍ ഉയരുമോ?

ഏതാനും ചുരുക്കം ചില വികസ്വര രാജ്യങ്ങളായ മെക്സിക്കോ, ചൈന, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ഈ അകലം 1 ശതമാനം പോയിന്റിന് മുകളിലുള്ളത്. സമീപഭാവിയില്‍ തന്നെ പലിശ നിരക്കുകള്‍ ഉയരുമെന്ന് നമുക്കൊരു സൈദ്ധാന്തികമായ ഉപസംഹാരത്തിലെത്താം. പണപ്പെരുപ്പ നിരക്ക് 2 -3 ശതമാനത്തിലേക്ക് താഴാന്‍ പാടില്ല എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഈ കാര്യങ്ങളെല്ലാം സൈദ്ധാന്തിക കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള വിശാലമായ കാര്യങ്ങളാണെന്ന് സമ്മതിക്കേണ്ടതുണ്ട്.

നിക്ഷേപകന്‍ എന്ത് ചെയ്യണം?

നിക്ഷേപകന്‍ എന്ത് ചെയ്യണം?

ഇത്തരം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു സാഹചര്യത്തില്‍ ഒരു നിക്ഷേപപകനെന്ന നിലയില്‍ എന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത്? നമ്മുടെത് വലിയൊരളവും സ്ഥിര നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന സാമ്പത്തിക വ്യവസ്ഥ ആയതിനാല്‍ (ആകെ നിക്ഷേപത്തിന്റെ ഏകദേശം 57 ശതമാനവും സ്ഥിര നിക്ഷേപങ്ങളിലാണ്) സ്ഥിര നിക്ഷേപങ്ങള്‍ക്ക് പകരം സ്വീകരിക്കാവുന്ന മറ്റ് ബദലുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സ്ഥിര ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതികള്‍

സ്ഥിര ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതികള്‍

സാധാരണഗതിയില്‍ സ്ഥിര ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതികളെ നികുതിയിളവ് ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ (പിഎഫ്, പിപിഎഫ്, എസ്സിഎസ്എസ് തുടങ്ങിയവ), ബോണ്ടുകള്‍ (കോര്‍പ്പറേറ്റ് ബോണ്ടുകളും, ആര്‍ബിഐയുടെ നികുതി രഹിത ബോണ്ടുകളും), പിന്നെ ഏറ്റവും പ്രിയപ്പെട്ട സ്ഥിര നിക്ഷേപ പദ്ധതികളും (ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിര സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും) എന്നിങ്ങനെ തരംതിരിക്കാന്‍ സാധിക്കും. ഇവയോരോന്നിന്റെയും പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നികുതിയിളവ് ലഭിക്കുന്ന ഗവണ്‍മെന്റിന്റെ നിക്ഷേപ പദ്ധതികള്‍

നികുതിയിളവ് ലഭിക്കുന്ന ഗവണ്‍മെന്റിന്റെ നിക്ഷേപ പദ്ധതികള്‍

പലിശ നിരക്ക്, ലോക്ക് ഇന്‍ പിരീയഡ്, നികുതി, അടിയന്തിക ഘട്ടങ്ങളില്‍ പിന്‍വലിക്കുന്നത് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ നിക്ഷേപ പദ്ധതികളെയെല്ലാം താരതമ്യം ചെയ്യാം. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ഇപിഎഫ്/ വിപിഎഫ് പദ്ധതിയാണ്. 8.50 ശതമാനമാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 2.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കുന്നതിനാല്‍ ഇപിഎഫിലേക്കുള്ള നിക്ഷേപ വിഹിതം പരമാവധി ഉയര്‍ത്തുന്നതാണ് നല്ലത്.

ബോണ്ടുകള്‍

ബോണ്ടുകള്‍

വിപിഎഫിന് ശേഷം അടുത്തതായി തെരഞ്ഞെടുക്കാവുന്നത് നികുതിയിളവ് ലഭിക്കുന്ന ആര്‍ബിഐയുടെ ബോണ്ടുകളാണ്. റിസ്‌ക് ഇല്ല എന്നതിന് പുറമേ ആര്‍ബിഐ ടാക്സ് സേവര്‍ ബോണ്ടുകളുടെ പ്രത്യേകത മാറിക്കൊണ്ടിരിക്കുന്ന പലിശ നിരക്കുകളാണ്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 6.80 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. എന്‍സിഎസിന്റെ പലിശ നിരക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതായത് എപ്പോഴാണോ റിപ്പോ നിരക്ക് ഉയരുന്നത് ബോണ്ടുകളും ഉയര്‍ന്ന പലിശ നിരക്ക് പ്രദാനം ചെയ്തു തുടങ്ങും. നിലവിലെ നിരക്കില്‍ നിന്നും റിപ്പോ നിരക്ക് താഴില്ല എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ.

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതികള്‍ മേല്‍പ്പറഞ്ഞവയില്‍ നിന്നും വ്യത്യസ്തമാണ്. 7.40 ശതമാനം പലിശ നിരക്ക് നല്‍കുന്ന പ്രധാന്‍ മന്ത്രി വയ വന്ദന യോജനയും 7.40 പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗസ് സ്‌കീമുമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് തെരഞ്ഞെടുക്കാന്‍ അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍. രണ്ട് നിക്ഷേപങ്ങള്‍ക്കും 15 ലക്ഷം രൂപയുടെ പരമാവധി പരിധിയുണ്ട്.

ഓഹരികളില്‍

ഓഹരികളില്‍

ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായി നിങ്ങള്‍ നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യം വിലയിരുത്തേണ്ടതുണ്ട്. ചെറിയ രീതിയില്‍ മാത്രം ഓഹരികളില്‍ നിക്ഷേപിച്ച് തുടങ്ങുന്നതാണ് അഭികാമ്യം. ഏതെങ്കിലും ഇന്‍ഡക്സ് ഫണ്ടില്‍ എസ്ഐപിയായി നിക്ഷേപം ആരംഭിക്കാം. ഓഹരികള്‍ നിങ്ങള്‍ക്ക് നിക്ഷേപ വൈവിധ്യവത്ക്കരണവും സമ്പത്ത് സൃഷ്ടിക്കുവാനുള്ള അവസരവും നല്‍കുന്നു.

Read more about: investment smart investment
English summary

Which Are the best fixed income investments amid low interest rates, know in details |താഴ്ന്ന പലിശ നിരക്കുകള്‍ക്കിടയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മികച്ച നിക്ഷേപങ്ങള്‍ ഏതൊക്കെ?

Which Are the best fixed income investments amid low interest rates, know in details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X