നിക്ഷേപം എന്ന് പറയുമ്പോള്‍ കാലങ്ങളായി നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുക സ്ഥിര നിക്ഷേപങ്ങളായിരിക്കും. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്.
നിക്ഷേപം എന്ന് പറയുമ്പോള്‍ കാലങ്ങളായി നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുക സ്ഥിര നിക്ഷേപങ്ങളായിരിക്കും. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ സ്ഥിര നിക്ഷേപത്തെക്കാള്‍ അല്‍പ്പമെങ്കിലും ഉയര്‍ന്ന ആദായം ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളെ അന്വേഷിക്കുകയാണ്. ഒരു വര്‍ഷത്തില്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ നിങ്ങള്‍ ആദായം ലഭിക്കുന്നതും എന്നാല്‍ അതേസമയം റിസ്ക് താരതമ്യേന കുറഞ്ഞതുമായ 5 നിക്ഷേപ പദ്ധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ആര്‍ബിട്രേജ് ഫണ്ടുകള്‍
ഓഹരിയുടെ ഡെറിവേറ്റുകളും ക്യാഷ് മാര്‍ക്കറ്റും തമ്മിലുള്ള വ്യത്യാസത്തില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കുന്നവയാണ് ആര്‍ബിട്രേജ് മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍. റിവേഴ്സ് പൊസിഷനിലൂടെയാണ് ഇവ ലാഭമുണ്ടാക്കുന്നത്. അതായത് ക്യാഷ് മാര്‍ക്കറ്റില്‍ നിന്ന് ഓഹരി വാങ്ങിക്കുകയും ഫ്യൂച്വര്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുകയും ചെയ്യും. അതുവഴി കാലാവധി പൂര്‍ത്തിയാകുന്ന ദിവസം ക്യാഷ്, ഫ്യൂച്ചര്‍ മാര്‍ക്കറ്റുകളിലെ വില സംയോജിക്കുന്ന സമയം നേട്ടം കൊയ്യാന്‍ സാധിക്കും. റിസ്ക് കുറഞ്ഞ നിക്ഷേപ രീതിയാണിത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളായാണ് ആദായ നികുതിയില്‍ ഇവയെ പരിഗണിക്കുക.
ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍
കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സെര്‍ട്ടിഫിക്കറ്റ്സ് ഓഫ് ഡെപ്പോസിറ്റ്സ്, കൊമേഴ്ഷ്യല്‍ പേപ്പറേഴ്സ്, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, ഗവ സെക്യൂരിറ്റികള്‍, ഉയര്‍ന്ന നിരക്കുള്ള നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന ക്ലോസ് എന്‍ഡഡ് ഡെബ്റ്റ് ഫണ്ടുകളാണ് ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍ അഥവാ എഫ്എംപികള്‍. 30 ദിവസം മുതല്‍ 180, 370,395 ദിവസം വരെയാണ് സാധാരണയായി ഇത്തരം പ്ലാനുകളുടെ നിക്ഷേപ കാലാവധി. എഫ്എംപി എന്നത് ഡിവിഡന്റോ ഗ്രോത്ത് മ്യൂചല്‍ ഫണ്ട് ഓപ്ഷനോ ആകാം.
ട്രഷറി ബില്ലുകള്‍
1 വര്‍ഷം വരെ നിക്ഷേപ കാലാവധിയുള്ള ട്രഷറി ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഈ മണിമാര്‍ക്കറ്റ് ഇന്ഷ്ട്രുമെന്റിന് 3 മെച്യൂരിറ്റി പിരിയഡുകളാണുള്ളത്. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയാണവ. ട്രഷറി ബില്ലുകള്‍ ഇഷ്യൂ ചെയ്യുന്നത് ഡിസ്കൗണ്ട് നിരക്കിലും റെഡീം ചെയ്യുന്നത് ഫേസ് വാല്യുവിലുമാണ്. ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള നിക്ഷേപ പദ്ധതിയാണിത്.
ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകള്‍
1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയാണ് ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളുടെ മെച്യൂരിറ്റി പിരീയഡ്. റിസ്ക് തീരെ കുറഞ്ഞ നിക്ഷേപ പദ്ധതികളില്‍ ഒന്നാണിത്. മെച്യൂരിറ്റി കാലാവധിക്ക് മുമ്പ് റെഡീം ചെയ്താല്‍ സ്ഥിര നിക്ഷേപങ്ങളെ പോലെ അധിക ചാര്‍ജുകളൊന്നും ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളില്‍ ഇല്ല. സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായവും ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളില്‍ നിന്ന് ലഭിക്കും.
ലിക്വിഡ് ഫണ്ടുകള്‍
ടി ബില്‍സ്, കൊമേര്‍ഷ്യല്‍ പേപ്പറുകള്‍, മൂന്ന് മാസം മുതല്‍ 6 മാസം വരെ മെച്യൂരിറ്റി കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ തുടങ്ങിയ മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. ഒരേ കാലാവാധിയുള്ള സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായം നിക്ഷേപപകന് ഉറപ്പുനല്‍കുന്ന റിസ്ക് കുറഞ്ഞ മ്യൂച്വല്‍ ഫണ്ട് പദ്ധതികളാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications