ഈ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ ധനവാനാക്കും; 2021ല്‍ നിക്ഷേപിക്കേണ്ട 12 മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗതമായി ഇന്ത്യക്കാര്‍ക്കുള്ള നിക്ഷേപ സവിശേഷതയാണ് സ്ഥിരമായ ആദായം ലഭിക്കുന്ന നിക്ഷേപങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക എന്നത്. ഒപ്പം നിക്ഷേപിക്കുന്ന മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും വേണം. വര്‍ഷങ്ങളായി നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചു പോരുന്ന, സ്ഥിരമായ ആദായവും നിക്ഷേപ സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്ന ബാങ്ക് സ്ഥിര നിക്ഷേപങ്ങളും, റെക്കറിംഗ് നിക്ഷേപങ്ങളും, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികളും സര്‍ക്കാറിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളും ഒരുവശത്ത്. മറുവശത്ത്, സ്ഥിരമായ ആദായം വാഗ്ദാനം ചെയ്യുന്നില്ല എങ്കിലും, മൂലധന സുരക്ഷിതത്വം ഉറപ്പു നല്‍കുന്നില്ല എങ്കിലും തുടക്കക്കാരായ നിക്ഷേപകര്‍ക്ക് പോലും ഏറ്റവും മികച്ച നിക്ഷേപ ഉപാധിയെന്ന നിലയില്‍ മ്യൂച്വല്‍ ഫണ്ടുകളും ഇപ്പോള്‍ വളര്‍ന്നു വരികയാണ്.

 

മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഉയര്‍ന്ന ആദായം

മ്യൂച്വല്‍ ഫണ്ടുകളിലൂടെ ഉയര്‍ന്ന ആദായം

ഒരു നിശ്ചിത നിലയില്‍ എത്തിക്കഴിഞ്ഞാല്‍ പരമ്പരാഗത നിക്ഷേപ ഉപാധികളേക്കാളും ഉയര്‍ന്ന ആദായം മ്യൂച്വല്‍ ഫണ്ടുകളിലൂടെ ലഭിക്കുമെന്നത് വൈകിയാണ് നിക്ഷേപകര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ നിക്ഷേപ വൈവിധ്യവത്ക്കരണം, പ്രൊഫഷണല്‍ മാനേജ്‌മെന്റ്, കര്‍ശന നിയന്ത്രണങ്ങള്‍ എന്നിവയുടെ പ്രാധാന്യമെന്തെന്നും കൂടുതല്‍ മികച്ച നികുതി നേട്ടങ്ങള്‍ എങ്ങനെയെന്നും ഇന്ന് അവര്‍ക്ക് നന്നായി അറിയാം.

മ്യൂച്വല്‍ ഫണ്ട് മേഖല വളരുന്നു

മ്യൂച്വല്‍ ഫണ്ട് മേഖല വളരുന്നു

മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങള്‍ കാരണം സൃഷ്ടിക്കപ്പെടുന്ന ഹ്രസ്വകാല ആശങ്കകളെ ഇവ ഫലപ്രദമായി ഇല്ലാതാക്കുമെന്നും മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍ തന്നെ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് മേഖല കഴിഞ്ഞ 10 വര്‍ഷങ്ങളിലായി കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. 2021 മാര്‍ത്ത് 31ന് എഎംഎഫ്‌ഐ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയില്‍ 31.42 ലക്ഷം കോടി എയുഎം, 9.79 കോടി ഫോളിയോകള്‍, 3.73 കോടി സക്രിയ എസ്‌ഐപി അക്കൗണ്ടുകള്‍എന്നിവയുണ്ട്. ഈ കണക്കുകളാകട്ടെ അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

സ്വയം തയ്യാറെടുപ്പ് വേണം

സ്വയം തയ്യാറെടുപ്പ് വേണം

ഒരു സാധാരണ നിക്ഷേപകന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ തന്റെ പണം നിക്ഷേപിക്കുന്നതിന് മുമ്പായി സ്വയം ഒരു തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. അയാള്‍ക്ക് തന്റെ നിക്ഷേപ ലക്ഷ്യങ്ങളെക്കുറിച്ചും നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന കാലാവധിയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.നഒപ്പം ഏറ്റവും പ്രധാനമായി ഒരു നിക്ഷേപകനെന്ന നിലയില്‍ എത്രത്തോളം റിസ്‌ക് എടുക്കുവാന്‍ താന്‍ തയ്യാറാണ് എന്നും അയാള്‍ വിലയിരുത്തേണ്ടതുണ്ട്. നിക്ഷേപകന്റെ പ്രായം, വരുമാനം, കുടുംബത്തിലെ സാമ്പത്തിക ബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഒരു വ്യക്തിയുടെ റിസ്‌ക് എടുക്കാനുള്ള കഴിവ് നിശ്ചയിക്കുന്നത്. റിസ്‌ക് ഏറ്റെടുക്കുവാനുള്ള താത്പര്യം മുന്‍നിര്‍ത്തി നിക്ഷേപകരെ പ്രധാനമായും മൂന്നായി തരംതിരിക്കാം.

അഗ്രസീവ് നിക്ഷേപകര്‍

അഗ്രസീവ് നിക്ഷേപകര്‍

ചില നിക്ഷേപകര്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ വകവയ്ക്കാതെ നിക്ഷേപം തുടരും. അവര്‍ നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടരുകയും ചെയ്യും. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപ ഉപാധികളില്‍ ഏറ്റവും മികച്ചത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണെന്ന് ഉത്സാഹശീലരായ അത്തരം നിക്ഷേപകര്‍ക്ക് പൂര്‍ണമായ ആത്മവിശ്വാസവുമുണ്ടാകും. മികച്ച സ്ഥിര വരുമാനവും മറ്റ് സാമ്പത്തിക ബാധ്യതകളൊന്നുമില്ലാത്തതുമായ ചെറിയ പ്രായത്തിലുള്ള ജോലിക്കാരായ നിക്ഷേപകരെ അത്തരത്തില്‍ അഗ്രസീവ് നിക്ഷേപകര്‍ എന്ന് നമുക്ക് വിളിക്കാം.

മോഡറേറ്റ് നിക്ഷേപകര്‍

മോഡറേറ്റ് നിക്ഷേപകര്‍

വിപണിയിലെ റിസ്‌ക് സാധ്യകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും ഉയര്‍ന്ന ദീര്‍ഘ കാല ആദായം മുന്‍നിര്‍ത്തിക്കൊണ്ട് അത് ഒരു പരിധി വരെ സ്വീകരിക്കുവാന്‍ തയ്യാറായിക്കൊണ്ട് നിക്ഷേപം തുടരുകയും ചെയ്യുന്ന വ്യക്തികളാണ് മോഡറേറ്റ് നിക്ഷേപകര്‍. 3 മുതല്‍ 5 വര്‍ഷം വരെ അവര്‍ അവരുടെ നിക്ഷേപം തുടരാന്‍ തയ്യാറായേക്കാം. മധ്യവയസ്സിലെത്തിയ സ്ഥിര വരുമാനമുള്ള കുടുംബനാഥനായ ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള ഒരു വ്യക്തിയെ മോഡറേറ്റ് നിക്ഷേപകന് ഉദാഹരണമായി പറയാം.

യാഥാസ്ഥിതിക നിക്ഷേപകര്‍

യാഥാസ്ഥിതിക നിക്ഷേപകര്‍

ഒരു യാഥാസ്ഥിക നിക്ഷേപകന് തന്റെ പണം വളരണമെന്ന് ആഗ്രഹമുണ്ടാകും എന്നാല്‍ അതേ സമയം മുതല്‍ തുകയില്‍ നഷ്ടമുണ്ടാകാന്‍ ആഗ്രഹവുമില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള റിസ്‌ക് രഹിത നിക്ഷേപോപാധികളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന ആദായം ലഭിച്ചാല്‍ തന്നെ ഇത്തരക്കാര്‍ക്ക് സന്തോഷമാകും. റിട്ടയര്‍മെന്റ് പ്രായത്തോട് അടുത്തെത്തി നില്‍ക്കുന്ന ഒരു വ്യക്തിയേയോ, പല കുടുംബ ബാധ്യതകളുമുള്ള റിട്ടയര്‍ ചെയ്ത ഒരു വ്യക്തിയേയോ നമുക്ക് യാഥാസ്ഥിതിക നിക്ഷേപകരായി കണക്കാക്കാം.

നിക്ഷേപിക്കും മുമ്പ്

നിക്ഷേപിക്കും മുമ്പ്

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കുന്ന വ്യക്തി മേല്‍പ്പറഞ്ഞ ഏത് ഗണത്തിലാണ് താന്‍ ഉള്‍പ്പെടുന്നത് എന്ന് കണ്ടെത്തുകയും വ്യത്യസ്ത മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളില്‍ നിന്നും അനുയോജ്യമായ സ്‌കീമുകള്‍ കണ്ടെത്തി ഒരു മാതൃകാ പോര്‍ട്ട് ഫോളിയോ തയ്യാറാക്കുകയും വേണം. വ്യത്യസ്ത സ്‌കീമുകളുടെ സാന്നിധ്യം പോര്‍ട്ട്‌ഫോളിയോവില്‍ വൈവിധ്യവത്ക്കരണം കൊണ്ട് വരികയും അത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കാതലായ ഗുണമാവുകയും ചെയ്യും.

മാര്‍ക്കറ്റ് ക്യാപ്പിലൈസേഷനും സെബി നിര്‍വചനങ്ങളും

മാര്‍ക്കറ്റ് ക്യാപ്പിലൈസേഷനും സെബി നിര്‍വചനങ്ങളും

2021ല്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായതും കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയതുമായ ചില മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പ് മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍, സെബിയുടെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികളുടെ നിര്‍വചനം എന്നിവ സംബന്ധിച്ച് ഒരടിസ്ഥാന ധാരണ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.

മാര്‍ക്കറ്റ് ക്യാപ്പിലൈസേഷന്‍

മാര്‍ക്കറ്റ് ക്യാപ്പിലൈസേഷന്‍

മാര്‍ക്കറ്റ് ക്യാപ്പിലൈസേഷന്‍ എന്ന് പറഞ്ഞാല്‍ ഒരു കമ്പനിയുടെ കുടിശ്ശിക ഓഹരികളുടെ (ഔട്ട്‌സ്റ്റാന്‍ഡിംഗ് ഷെയേര്‍സ്) ആകെ വിപണി മൂല്യമാണ്. ഉദാഹരണത്തിന് എബിസി എന്ന കമ്പനിയ്ക്ക് വിപണിയില്‍ 10 ലക്ഷം ഷെയറുകള്‍ ഉണ്ടെന്ന് കരുതുക. ഒരു ഷെയറിന്റെ വിപണി മൂല്യം 50 രൂപയാണ്. അപ്പോള്‍ എബിസി കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 1000000x 50= 5 കോടി രൂപയാണ്.

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വര്‍ഗീകരണം

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വര്‍ഗീകരണം

മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ അളവിനെ അടിസ്ഥാനമാക്കി കമ്പനികളെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ സെബി വര്‍ഗീകരണം നടത്തിയിട്ടുണ്ട്. 1 മുതല്‍ 100 വരെയുള്ള റാങ്കുകളില്‍ ഉള്‍പ്പെടുന്ന കമ്പനികളാണ് ലാര്‍ജ് ക്യാപ്. 101 മുതല്‍ 250 വരെയുള്ള റാങ്കുകളില്‍ ഉള്‍പ്പെടുന്നവയാണ് മിഡ്് ക്യാപ്, 251 റാങ്ക് മുതല്‍ ഉള്ളവ സ്‌മോള്‍ ക്യാപ്.

ലാര്‍ജ് ക്യാപ് ഫണ്ടുകള്‍

ലാര്‍ജ് ക്യാപ് ഫണ്ടുകള്‍

ആകെ ആസ്തികളുടെ 80 ശതമാനമായിരിക്കണം ലാര്‍ജ് ക്യാപ് കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഇന്‍സ്ട്രുമെന്റുകളിലും ചുരുങ്ങിയ നിക്ഷേപം നടത്തേണ്ടത്. ബാക്കി ഫണ്ട് മാനേജരുടെ തീരുമാനമാണ്. രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് ഭീമന്മാരാണ് ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അവ ഏറ്റവും സുരക്ഷിതമായി ഇക്വിറ്റി നിക്ഷേപോപാധികളായി കണക്കാക്കപ്പെടുന്നു. വിപണിയിലെ അനിശ്ചിതങ്ങള്‍ക്കിടയിലും അവ കുറഞ്ഞ ചാഞ്ചാട്ടം മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ. തുടക്കക്കാരായ നിക്ഷേപകര്‍ക്കും യാഥാസ്ഥിതിക നിക്ഷേപകര്‍ക്കും മികച്ച തെരഞ്ഞെടുപ്പുകളാണിവ. ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട്, മിറേ അസറ്റ് ലാര്‍ജ് ക്യാപ് ഫണ്ട് എന്നിവ ഇപ്പോള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമാണ്.

ലാര്‍ജ്, മിഡ് ക്യാപ്പ് ഫണ്ടുകള്‍

ലാര്‍ജ്, മിഡ് ക്യാപ്പ് ഫണ്ടുകള്‍

ലാര്‍ജ് ക്യാപ്പ് കമ്പനികളിലെ ഇക്വിറ്റി, ഇക്വിറ്റി ബന്ധിത ഇന്‍ഷ്ട്രുമെന്റുകളിലെ ചുരുങ്ങിയ നിക്ഷേപം ആകെ ആസ്തിയുടെ 35 ശതമാനമാണ്. മിഡ് ക്യാപ്പ് കമ്പനികളിലെ ഇക്വിറ്റി, ഇക്വിറ്റി ബന്ധിത ഇന്‍ഷ്ട്രുമെന്റുകളിലെ ചുരുങ്ങിയ നിക്ഷേപം ആകെ ആസ്തിയുടെ 35 ശതമാനമാണ്. റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറുള്ള മധ്യ - ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ സ്‌കീം തെരഞ്ഞെടുക്കാം. കാനറ റോബ് എമേര്‍ജ് ഇക്വിറ്റീസ് ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ ഗ്രോത്ത് ഓപ്പ് ഫണ്ട് എന്നിവയില്‍ ഇപ്പോള്‍ നിക്ഷേപം നടത്താം.

മിഡ് ക്യാപ്പ് ഫണ്ടുകള്‍

മിഡ് ക്യാപ്പ് ഫണ്ടുകള്‍

മിഡ് ക്യാപ്പ് കമ്പനികളിലെ ഇക്വിറ്റി, ഇക്വിറ്റി ബന്ധിത ഇന്‍ഷ്ട്രുമെന്റുകളിലെ ചുരുങ്ങിയ നിക്ഷേപം ആകെ ആസ്തിയുടെ 65 ശതമാനമാണ്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാം. ഡിഎസ്പി മിഡ് ക്യാപ്പ് ഫണ്ട്, കൊഡാക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട് എന്നിവയില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. സ്‌മോള്‍ ക്യാപ് ഫണ്ടുകളായ ആക്‌സിസ് സ്‌മോള്‍ ക്യാപ് ഫണ്ട്, എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്, ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളായ പരാഖ് പരിഖ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട്, യുടിഐ ഫ്‌ളക്‌സി ക്യാപ് ഫണ്ട് തുടങ്ങിയവയും ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യമാണ്.

Read more about: smart investment
English summary

Which are the best mutual funds investment one can invest in 2021 to make you rich | ഈ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ ധനവാനാക്കും; 2021ല്‍ നിക്ഷേപിക്കേണ്ട 12 മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്

Which are the best mutual funds investment one can invest in 2021 to make you rich
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X