നിക്ഷേപത്തിനായി ഇഎല്‍എസ്എസ് തിരഞ്ഞെടുക്കുമ്പോള്‍ പലരും അടുത്ത കാലത്തുണ്ടായ പ്രകടനത്തെ വിലയിരുത്തിക്കൊണ്ടാണ് സ്കീമുകള്‍ തിരഞ്ഞെടുക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടം അവരുടെ പരിഗണനയില്‍ ഇല്ല തന്നെ.
സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുന്ന ഈ ഘട്ടത്തില്‍ പല നികുതി ദായകരും ടാക്സ് സേവിംഗിനായി നിക്ഷേപങ്ങള്‍ തിരയുന്ന തിരിക്കിലായിരിക്കും. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകള്‍ (ഇഎല്‍എസ്എസ്) അഥവാ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ അതിലൊന്നാണ്. എന്നാല്‍ നിക്ഷേപത്തിനായി ഇഎല്‍എസ്എസ് തിരഞ്ഞെടുക്കുമ്പോള്‍ പലരും അടുത്ത കാലത്തുണ്ടായ പ്രകടനത്തെ വിലയിരുത്തിക്കൊണ്ടാണ് സ്കീമുകള്‍ തിരഞ്ഞെടുക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടം അവരുടെ പരിഗണനയില്‍ ഇല്ല തന്നെ.

ഇന്ന് മുന്നിലുള്ള ഇഎല്‍എല്‍എസ് ഫണ്ടുകള്‍ അടുത്ത വര്‍ഷത്തിലോ വരാനിരിക്കുന്ന മൂന്നോ അഞ്ചോ വര്ഷങ്ങളിലുമോ വിജയികളായി മുന്‍നിരയില്‍ തുടരണമെന്നില്ല. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ വ്യത്യസ്ത ഇഎല്‍എസ്എസ് സ്കീമുകളില്‍ അവയുടെ മാര്‍ക്കറ്റ് വിഹിതം അനുസരിച്ച് നിക്ഷേപിക്കുകയാണ് അഭികാമ്യം.
ഇഎല്എസ്എസ വിഭാഗത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ശരാശരി വരുമാനം ആദ്യ വര്‍ഷം 40 ശതമാനവും മൂന്നാം വര്‍ഷത്തില്‍ 11 ശതമാനവുമാണ്. 3 വര്‍ഷം ലോക്ക് ഇന്‍ പിരീഡ് പൂര്‍ത്തിയാകുന്നതോടെ നിക്ഷേപകര്‍ പുറത്തേക്ക് പോവുകയോ തിരിച്ചെടുക്കയോ ചെയ്യും. ലോക്ക് ഇന്‍ പിരീഡിന് ശേഷം പുറത്തേക്ക് കടക്കുന്നത് നല്ല തീരുമാനമാകില്ല എന്നാണ് നിക്ഷേപകര്‍ക്ക് വിദഗ്ധര്‍ നല്കുന്ന ഉപദേശം.
നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ചില ഇഎല്‍എസ്എസ് ഫണ്ടുകള്‍
1. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്
5 വര്‍ഷം - CAGR 18.26 ശതമാനം
വ്യവസായ മേഖല - സാമ്പത്തികം, സേവന മേഖല, സാങ്കേതികം
2. ബിഒഐ എഎക്സ്എ ടാക്സ് അഡ്വാണ്ടേജ് ഫണ്ട്
5 വര്‍ഷം - CAGR - 19.55 ശതമാനം
വ്യവസായ മേഖല - സാമ്പത്തികം, കെമിക്കല്‍സ്, സാങ്കേതികം
3. കാനറ റോബികോ ഇക്വിറ്റി ടാക്സ് സേവര്‍ ഫണ്ട്
5 വര്‍ഷം CAGR -19.55 ശതമാനം
വ്യവസായ മേഖല - സാമ്പത്തികം, സാങ്കേതികം, ഓട്ടോ മൊബൈല്‍സ്
4. ഡിഎസ്പി ടാക്സ് സേവര്‍ ഫണ്ട്
5 വര്‍ഷം CAGR - 18.34 ശതമാനം
വ്യവസായ മേഖല - സാമ്പത്തികം, സാങ്കേതികം, ഊര്‍ജ മേഖല
5. മീരെയ് അസറ്റ് ടാക്സ് സേവര്‍ ഫണ്ട്
5 വര്‍ഷം CAGR- 24.16 ശതമാനം
വ്യവസായ മേഖല - സാമ്പത്തികം, ടെക്നോളജി, എനര്‍ജി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications