കോവിഡ് രണ്ടാം തരംഗം ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് മുതല്‍ തുക ഉള്‍പ്പെടെ നഷ്ടപ്പെടാനുള്ള അപകട സാധ്യതകളും മുന്നില്‍ നില നില്‍ക്കുന്നുണ്ട്.
കോവിഡ് രണ്ടാം തരംഗം ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് മുതല്‍ തുക ഉള്‍പ്പെടെ നഷ്ടപ്പെടാനുള്ള അപകട സാധ്യതകളും മുന്നില്‍ നില നില്‍ക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര് കൂടുതലും സ്ഥിര നിക്ഷേപ പദ്ധതികളാണ് സുരക്ഷിതമായ നിക്ഷേപത്തിനും സ്ഥിരമായ വരുമാനത്തിനും വേണ്ടി ആശ്രയിക്കുന്നത്. സുരക്ഷിതത്വം തന്നെയാണ് സ്ഥിര നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം.
പലിശ നിരക്കുകള്‍
എന്നാല്‍ പലിശ നിരക്കുകള്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും മുതിര്‍ന്ന പൗരന്മാരുടെ മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ കാലവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് ആകര്‍ഷകമായി പലിശ നിരക്കുകള്‍ വാദ്ഗാനം ചെയ്യുന്ന പല ബാങ്കുകളുമുണ്ട്. 2020 മെയ് മാസത്തിലാണ് ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചത്. 2021 മാര്‍ച്ച് 31 ആയിരുന്നു ഈ പ്രത്യേക നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുവാനുള്ള അവസാന തീയ്യതി. എന്നാല്‍ പിന്നീടത് 2021 ജൂണ്‍ 30 നീട്ടുകയായിരുന്നു.
ഉയര്‍ന്ന പലിശ നിരക്ക്
ചെറുകിട സ്വകാര്യ ബാങ്കുകളും, ചെറിയ ഫിനാന്‍സ് ബാങ്കുകളുമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യ മേഖലാ ബാങ്കുകളായ യെസ് ബാങ്ക് 7.50 ശതമാനവും, ഡിസിബി ബാങ്ക് 7.25 ശതമാനവും, ഇന്‍ഡസിന്‍ഡ് ബാങ്ക് 7.00 ശതമാനവും, ആര്‍ബിഎല്‍ ബാങ്ക് 6.90 ശതമാനവും, ബന്ധന് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ 6.25 ശതമാനവുമാണ് 3 വര്‍ഷത്തേക്കുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
സ്വകാര്യ ബാങ്കുകളിലെ പലിശ നിരക്ക്
ചെറുകിട ഫിനാന്‍സ് ബാങ്കുകളായ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.50 ശതമാനവും, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.25 ശതമാനവും, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.15 ശതമാനവും എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.00 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുന്‍നിര സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക് എന്നിവര്‍ യഥാക്രമം 5.9 ശതമാനം, 5.6 ശതമാനം എന്നീ നിരക്കിലാണ് പലിശ നല്‍കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവര്‍ മുതിര്‍ന്ന പൗരന്മാരുടെ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.
പൊതുമേഖലാ ബാങ്കുകളിലെ ഉയര്‍ന്ന പലിശ നിരക്ക്
പൊതുമേഖലാ ബാങ്കുകളില്‍ കാനറ ബാങ്കും യൂണിയന് ബാങ്കുമാണ് മുതിര്‍ന്ന പൗരന്മാരുടെ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 6 ശതമാനം വീതമാണത്. ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നീ ബാങ്കുകള്‍ 5.8 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ബറോഡയില്‍ ഇത് 5.60 ശതമാനമാണ്. ചുരുങ്ങിയ നിക്ഷേപ തുക ഓരോ ബാങ്കുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സ്വകാര്യ ബാങ്കുകളിലും ചെറുകിട ഫിനാന്‍സ് ബാങ്കുകളിലും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
