സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് ഏതൊരു ബാങ്ക് നിക്ഷേപകനും എപ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ പണം ആവശ്യമായി വരുന്ന നിക്ഷേപകര്‍ക്ക് സേവിംഗ്സ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുക എന്നത് ഇപ്പോഴും
സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് ഏതൊരു ബാങ്ക് നിക്ഷേപകനും എപ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ പണം ആവശ്യമായി വരുന്ന നിക്ഷേപകര്‍ക്ക് സേവിംഗ്സ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുക എന്നത് ഇപ്പോഴും മികച്ച ഒരു തെരഞ്ഞെടുപ്പ് തന്നെയാണ്.

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ കണ്ടെത്തുവാന്‍ സാധിക്കാത്ത നിക്ഷേപകര്‍ക്കും സേവിംഗ്സ് അക്കൗണ്ടിനെ ആശ്രയിക്കാവുന്നതാണ്. എന്നാല്‍ ഏറ്റവും മികച്ച ആദായം ഉറപ്പുവരുത്തിയെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങള്‍ അര്‍ഥപൂര്‍ണമാവുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് സേവിംഗ് ബാങ്ക് അക്കൗണ്ടിന്മേല് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മൂന്ന് ബാങ്കുകള്‍ ആര്‍ബിഎല്‍ ബാങ്ക്, ബന്ധന് ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ്.
ഇന്ത്യന്‍ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് നല്‍കുന്നത് ആര്‍ബിഎല്‍ ബാങ്കാണ്. ആര്‍ബിഎല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നല്കുന്ന പലിശ നിരക്ക് 4.5 ശതമാനം മുതല്‍ 6.25 ശതമാനം വരെയാണ്. 1 ലക്ഷം രൂപ വരെയുള്ള ഡെയിലി ബാലന്‍സിന് മേല്‍ 4.5 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 6 ശതമാനമാണ് പലിശ നിരക്ക്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് 6.25 ശതമാനവും പലിശ നിരക്ക് ലഭിക്കും.
ഡെയ്ലി ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ 3 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് ബന്ധന് ബാങ്ക് സേവിംഗ്സ് അക്കൗണ്ടില്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 3 ശതമാനവും, 1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ബാലന്‍സ് തുകയ്ക്ക് 4 ശതമാനവുമാണ് പലിശ നിരക്ക്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അക്കൗണ്ട് ബാലന്‍സിന് 6 ശതമാനം പലിശ നിരക്കാണ് ബന്ധന് ബാങ്ക് നിക്ഷേപകര്‍ക്കായി നല്‍കുന്നത്.
യെസ് ബാങ്ക് 4 ശതമാനം മുതല്‍ 5.5 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 4 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ബാലന്‍സ് തുകയ്ക്ക് 4.75 ശതമാനമാണ് പലിശ നിരക്ക് നല്‍കുന്നത്. 1 ലക്ഷം മുതല്‍ 100 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനമാണ് യെസ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
