സാധാരണയായി സ്ഥിര നിക്ഷേപങ്ങളേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്നത്.]
സാധാരണയായി സ്ഥിര നിക്ഷേപങ്ങളേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കുന്നത്. ചുരുക്കം ചില സ്വകാര്യ ബാങ്കുകളും ചെറിയ ഫിനാന്‍സ് ബാങ്കുകളും മാത്രമാണ് പൊതുമേഖലാ ബാങ്കുകളേക്കാളും ഉയര്‍ന്ന പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. സ്വകാര്യ മേഖലാ ബാങ്കായ ബന്ധന് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന പലിശ നിരക്ക് 7.15 ശതമാനമാണ്.
പലിശ നിരക്ക്
തൊട്ടു പിന്നിലുള്ള ആര്‍ബിഎല്‍ ബാങ്ക് 6.5 ശതമാനം പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നിവ 6 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ചില ചെറുകിട ഫിനാന്‍സ് ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 7 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിവരുന്നത്.
സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകള്‍
പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും മുന്‍നിര ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ബന്ധന് ബാങ്ക് 3 ശതമാനം മുതല്‍ 7.15 ശതമാനം വരെയും ആര്‍ബിഎല്‍ ബാങ്ക് 4.75 ശതമാനം മുതല്‍ 6.5 ശതമാനം വരെയും പലിശ നിരക്ക് നല്കി വരുന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക് 4 മുതല്‍ 6 ശതമാനം വരെയാണ് സേവിംഗ്സ് അക്കൗണ്ടില്‍ പലിശ നിരക്ക് നല്‍കുന്നത്. ഐഡിഎഫ്സി ബാങ്ക് 3.5 ശതമാനം മുതല്‍ 6 ശതമാനം വരെയും, യെസ് ബാങ്ക് 4 മുതല്‍ 5.5 ശതമാനം വരെയും, ഡിസിബി ബാങ്ക് 3.25 ശതമാനം മുതല്‍ 5.5 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 4 ശതമാനം മുതല്‍ 7 ശതമാനം വരെയും, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 3.5 ശതമാനം മുതല്‍ 7 ശതമാനം വരെയും, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 3.5 ശതമാനം മുതല്‍ 7 ശതമാനം വരെയും സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 4 ശതാമനം മുതല്‍ 6.25 ശതമാനം വരെയുമാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്ന പലിശ നിരക്ക്.
സ്വകാര്യമേഖല ബാങ്കുകള്‍
സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 3 മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ വാഗ്ദാനം ചെയ്യുന്നത്. ആക്സിസ് ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകള്‍ 4 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2.70 ശതമാനം പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ബറോഡ 3.20 ശതമാനം പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നല്കി വരുന്നത്.
മിനിമം ബാലന്‍സ്
സ്വകാര്യ മേഖലാ ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് 500 രൂപ മുതല്‍ 10,000 രൂപ വരെയാണ്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് എന്നിവിടങ്ങളിലെ മിനിമം ബാലന്‍സ് 2,000 രൂപയാണ്. ബന്ധന് ബാങ്കില്‍ സേവിംഗ്സ് അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ് 5,000 രൂപയാണ്. മുന്‍നിര സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് യഥാക്രമം 2,500 മുതല്‍ 10,000 രൂപ വരെയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications