കോവിഡ് രണ്ടാം തരംഗം കാര്‍ വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ വായ്പാ പലിശ നിരക്ക് നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്.
കോവിഡ് രണ്ടാം തരംഗം കാര്‍ വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ വായ്പാ പലിശ നിരക്ക് നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. ബാങ്കുകള്‍ കുറഞ്ഞ നിരക്കില്‍ കാര്‍ വായ്പ നല്‍കുന്നത് തുടരുകയാണ്. പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് കാര്‍ വായ്പയ്ക്ക് 7 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.

തൊട്ടു പുറകില്‍ ഉള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.25 ശതമാനമാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ കാര്‍ വായ്പ നല്കുന്ന ആദ്യ പത്ത് ബാങ്കുകളില്‍ മുന്‍ നിരയിലുള്ളത് പൊതുമേഖലാ ബാങ്കുകളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.7 ശതമാനമാണ് കാര്‍ വായ്പയുടെ പലിശ നിരക്ക്. സ്വകാര്യ മേഖലാ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളില്‍ 7.9 ശതമാനം, 7.95 ശതമാനം എന്നിങ്ങനെയാണ് കാര്‍ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്.
പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് 7 ശതമാനം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 7.25 ശതമാനം, ബാങ്ക് ഓഫ് ബറോഡ 7.25 ശതമാനം. കാനറ ബാങ്ക് 7.30 ശതമാനം, പഞ്ചാബ് നാഷണല്‍ ബാങ്ക് 7.30 ശതമാനം, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 7.40 ശതമാനം, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 7.40 ശതമാനം, ബാങ്ക് ഓഫ് ഇന്ത്യ 7.45 ശതമാനം, ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.50 ശതമാനം, ഐഡിബിഐ ബാങ്ക് 7.50 ശതമാനം, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് 7.55 ശതമാനം എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന ബാങ്കുകള്‍ ഈടാക്കുന്ന കാര്‍ വായ്പാ പലിശ നിരക്ക്.
പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ 15,093 രൂപ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 15,215 രൂപ, ബാങ്ക് ഓഫ് ബറോഡയില്‍ 15,215 രൂപ, കാനറ ബാങ്കില്‍ 15,240 രൂപ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 15,240 രൂപ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 15,289 രൂപ, ബാങ്ക് ഓഫ് ഇന്ത്യയില്‍ 15,314 രൂപ, ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 15,338 രൂപ, ഐഡിബിഐ ബാങ്കില്‍ 15,338 രൂപ, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കില്‍ 15,363 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം ഓരോ ബാങ്കിലും അടയ്ക്കേണ്ടുന്ന പ്രതിമാസ ഇഎംഐ തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
