രാജ്യത്തോ വിദേശത്തോ മികച്ച ഉന്നത പഠനം നേടുന്നതിനായി കുറഞ്ഞ നിരക്കില്‍ ഒരു വായ്പ കണ്ടെത്തുക എന്നതിന് പുറമേ വിദ്യാഭ്യാസ വായ്പകള്‍ക്ക് നികുതി നേട്ടങ്ങളുടെ ഗുണകരമായ മറ്റൊരു ഭാഗം കൂടിയുണ്ട്.
രാജ്യത്തോ വിദേശത്തോ മികച്ച ഉന്നത പഠനം നേടുന്നതിനായി കുറഞ്ഞ നിരക്കില്‍ ഒരു വായ്പ കണ്ടെത്തുക എന്നതിന് പുറമേ വിദ്യാഭ്യാസ വായ്പകള്‍ക്ക് നികുതി നേട്ടങ്ങളുടെ ഗുണകരമായ മറ്റൊരു ഭാഗം കൂടിയുണ്ട്. ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80ഇ പ്രകാരമാണ് വിദ്യാഭ്യാസ വായ്പകള്‍ക്ക് നികുതി നേട്ടങ്ങള്‍ ലഭിക്കുക. ഉന്നത വിദ്യാഭ്യാസം എന്ന് പറയുന്നത് സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് (എസ്എസ്സി)യോ സമാന പരീക്ഷകളോ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള വൊക്കേഷണല്‍ ട്രെയിനിംഗ് കോഴ്സുകള്‍ എന്നിവ ഉള്‍പ്പെടെയാണ്.

എട്ട് വര്‍ഷത്തേക്കോ, വായ്പാ തിരിച്ചടവ് അവസാനിക്കും വരെയോ , ഏതാണ് ആദ്യം നടക്കുന്നത് , അതുവരെ വായ്പാ വലിശ ഇനത്തില്‍ അടയ്ക്കുന്ന മുഴുവന്‍ തുകയും നികുതി കിഴിവിന് അര്‍ഹമാണ്. നിങ്ങള്‍ സ്വന്തം പേരില്‍ വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കിലോ, നിങ്ങളുടെ പങ്കാളിയ്ക്ക് വേണ്ടി വായ്പ എടുത്തിട്ടുണ്ടെങ്കിലോ, കുട്ടികള്‍ക്കായി വിദ്യാഭ്യാസ വായ്പ എടുത്തിരിക്കുന്നുവെങ്കിലോ നിങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. എന്നാല്‍ ഭവന വായ്പയെ പോലെ ഇഎംഐയിലെ മുതല്‍ തുക നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള നികുതി കിഴിവുകളും നല്‍കുന്നില്ല.
നിലവില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് യൂണിയന് ബാങ്കാണ്. യൂണിയന് ബാങ്ക് 6.8 ശതമാനം പലിശ നിരക്കാണ് വായ്പകള്‍ക്ക് ഈടാക്കുന്നത്.അതേസമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവ 6.85 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി വായ്പകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണ്. 2016-17ല്‍ 2.98 ലക്ഷം വിദ്യാര്‍ത്ഥികളാണ് വായ്പ നേടിയത്. 2019-20ല്‍ 3.09 ലക്ഷത്തോളം പേര് വായ്പ നേടി. വിദ്യാഭ്യാസ വായ്പകളുടെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളാണ് വിതരണം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ വായ്പ ഗാരന്റി സ്കീം വഴി സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഏഴര ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കും. വസ്തു പണയം, ആള് ജാമ്യം എന്നിവ ആവശ്യമില്ലാതെ ഇവിടെ നിന്ന് വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കും. പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലിയില്‍നിന്നോ സ്വയം തൊഴിലില്‍ നിന്നോ ലഭിക്കാവുന്ന വരുമാനത്തിന്റെ 30 ശതമാനത്തില്‍ താഴെ വരുന്ന തുക മാത്രം തിരിച്ചടവ് വരാവുന്ന തുകയായിരിക്കണം വായ്പയായി എടുക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിലധികം തുക വായ്പായായി എടുക്കുന്നത് ഭാവിയില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകാന്് കാരണമാകും.
രേഖകളെല്ലാം കൃത്യമെങ്കില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പ അനുവദിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ പലിശ അധികമായി നല്‍കേണ്ടി വന്നേക്കാം. പലിശ സബ്സിഡി, വായ്പ ഗാരന്റി സ്കീമുകളൊക്കെ വാണിജ്യ ബാങ്കുകള്‍ നല്കുന്ന വായ്പകള്‍ക്കാണ് ലഭ്യമാക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications