നിങ്ങളുടെ കുട്ടിയെ ചെറുപ്പം മുതൽ സമ്പാദ്യ ശീലത്തെക്കുറിച്ച് പഠിപ്പിച്ചാൽ ഉത്തരവാദിത്തമുള്ള സാമ്പത്തിക ഭാവിയിലേക്ക് അവരെ നയിക്കാൻ സാധിക്കും. നിക്ഷേപത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കുട്ടികളെ മനസ്സിലാക്കിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. കാരണം ഇത് വളരെ ചെറുപ്രായത്തിൽ തന്നെ തലച്ചോറിൽ ഉത്തരവാദിത്തബോധം വളർത്താൻ സഹായിക്കുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ പേരിൽ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു അക്കൗണ്ട് തുറക്കുകയാണ് വേണ്ടത്.
മൈനർ അക്കൗണ്ട് സേവനം
പ്രായപൂർത്തിയാകാത്തവർക്കുള്ള സേവിംഗ്സ് അക്കൗണ്ടിന്റെ സൗകര്യം എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലും, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ചില ബാങ്കിംഗ് ഇതര ധനകാര്യ കോർപ്പറേഷനുകൾ, ഡിജിറ്റൽ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതു-സ്വകാര്യ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിലെ മൈനർ സേവിംഗ്സ് അക്കൗണ്ടിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
എസ്‌ബിഐ മൈനർ സേവിംഗ്സ് അക്കൗണ്ട്
പ്രായപൂർത്തിയാകാത്ത ആർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ അനുവാദമുണ്ട്. ഈ അക്കൗണ്ട് ഒരു രക്ഷകർത്താവിന് / രക്ഷിതാവുമായി സംയുക്തമായി അല്ലെങ്കിൽ ഒറ്റയ്ക്ക് പ്രവർത്തിക്കാൻ കഴിയും. പ്രായപൂർത്തിയാകാത്തവർക്കായി രണ്ട് സേവിംഗ്സ് അക്കൗണ്ടുകൾ എസ്‌ബിഐ വാഗ്ദാനം ചെയ്യുന്നു, പെഹ്‌ല കദം, പെഹ്‌ലി ഉഡാൻ എന്നിവയാണിത്. ഈ രണ്ട് സേവിംഗ്സ് അക്കൗണ്ടുകൾക്കും ഇൻറർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് മുതലായ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാണ്. കൂടാതെ ചെലവുകൾ നിയന്ത്രിക്കാൻ പ്രതിദിന പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.
എസ്ബിഐ പലിശ നിരക്ക്
പ്രായപൂർത്തിയാകാത്തവർക്കുള്ള സേവിംഗ്സ് അക്കൗണ്ടിന് നൽകുന്ന പലിശ നിരക്ക് പ്രതിദിന ബാലൻസ് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. കൂടാതെ പരമാവധി ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുന്നത് 10 ലക്ഷം രൂപ വരെയാണ്. എസ്‌ബിഐ നാമനിർദ്ദേശ സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്, പ്രത്യേകമായി രൂപകൽപ്പന ചെയ്ത പാസ്ബുക്കും ലഭ്യമാണ്. ട്രാൻസ്ഫർ ഇടപാടുകൾക്ക് ഫീസ് ഈടാക്കുകയും ഇല്ല.
ഇടപാട് പരിധി
ബാങ്കിന്റെ നിലവിലെ നിയമമനുസരിച്ച്, പ്രതിദിന ഇടപാട് പരിധി 2,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ടോപ്പ്-അപ്പുകളും ബിൽ പേയ്‌മെന്റുകളും അടക്കം ആണ്. കുട്ടിയുടെ ഫോട്ടോ എംബോസുചെയ്‌ത എടിഎം-കം-ഡെബിറ്റ് കാർഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ പ്രായപൂർത്തിയാകാത്തവരുടെയും രക്ഷിതാവിന്റെയും പേരിൽ പിൻവലിക്കൽ / പോയിൻറ് ഓഫ് സെയിൽ (പിഒഎസ്) പരിധി 5,000 രൂപയാണ്.
എച്ച്ഡിഎഫ്സി മൈനർ ബാങ്ക് അക്കൗണ്ട്
18 വയസ്സിന് താഴെയുള്ള എല്ലാ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും എച്ച്ഡിഎഫ്സി ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ അർഹതയുണ്ട്. മാതാപിതാക്കളോ രക്ഷിതാവോ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉള്ളവരായിരിക്കണം എന്നുമാത്രം. കുട്ടികളുടെ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് എടിഎം-കം ഡെബിറ്റ് കാർഡും ലഭ്യമാണ്. അതിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ (എടിഎമ്മുകൾ) പരമാവധി 2500 രൂപ പിൻവലിക്കാനും പിഒഎസ് മെഷീനുകളിൽ പരമാവധി 10,000 രൂപ ഇടപാട് നടത്താനും കുട്ടികൾക്ക് സാധിക്കും.
മറ്റ് സേവനങ്ങൾ
എച്ച്ഡിഎഫ്‌സി ബാങ്ക് കുട്ടികളുടെ സേവിംഗ്സ് അക്കൗണ്ടിൽ നെറ്റ് ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, സൗജന്യ ആർടിജിഎസ് / നെഫ്റ്റ് ഫണ്ട് ട്രാൻസ്ഫർ സൗകര്യം, പേസാപ്പ് വഴി സൗജന്യ ബിൽ പേയ്മെന്റ് തുടങ്ങിയ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസ ഇലക്ട്രോണിക് സ്റ്റേറ്റ്‌മെന്റുകൾ സൗജന്യമായി ലഭിക്കുന്നതാണ്. എസ്എംഎസ്, ഇമെയിൽ എന്നിവയിലൂടെ തൽക്ഷണ ഇടപാട് അലേർട്ടുകൾ ഉൾപ്പെടെയുള്ള ഇൻസ്റ്റാ അലേർട്ട് സൗകര്യവും അക്കൗണ്ടിലുണ്ട്.
ഇൻഷുറൻസ് പരിരക്ഷ
റോഡ്, റെയിൽ, വായു അപകടങ്ങളിൽ രക്ഷകർത്താവിന്റെയോ രക്ഷിതാവിന്റെയോ മരണത്തിൽ ഒരു ലക്ഷം രൂപ വരെ സൗജന്യ വിദ്യാഭ്യാസ ഇൻഷുറൻസ് പരിരക്ഷയും എച്ച്ഡിഎഫ്സി ബാങ്ക് കുട്ടികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications