സമ്പാദ്യ ശീലം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡിയിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. സാധാരണ പൗരൻമാരെ പോലെ മുതിർന്ന പൗരൻമാർക്കും എഫ്.ഡി നല്ല നിക്ഷേപ മാർഗമാണ്. പ്രായം 60 കഴിഞ്ഞാൽ അസുഖങ്ങളും ആശുപത്രി ചിലവുകളും വർദ്ധിക്കും. ആ സമയത്ത് ഒരു നിശ്ചിത തുക കൈവശമില്ലെങ്കിൽ മറ്റൊരാളെ ആശ്രയിച്ചു ജീവിക്കേണ്ടി വരും. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ എഫ്.ഡിയിൽ നിക്ഷേപിക്കുന്നത് നല്ലതാണ്.
ഉയർന്ന പലിശ നിരക്കിലാണ് മുതിർന്ന പൗരൻമാർക്ക് എഫ്.ഡി പലിശ ലഭിക്കുന്നത്. നിക്ഷേപങ്ങളിലേക്ക് മുതിർന്ന പൗരൻമാരെ ആകർഷിക്കാൻ കാരണവും ഉയർന്ന പലിശ നിരക്ക് തന്നെ. സാധാരണ പലിശ നിരക്കിനേക്കാൾ 0.50% പലിശ അധികം മുതിർ പൗരൻമാർക്ക് ലഭിക്കുന്നു. ഒറ്റത്തവണ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ വലിയ നേട്ടത്തോടെ പണം തിരിച്ചു കിട്ടുന്നു.
എഫ്.ഡി ഒട്ടും അപകട സാധ്യതയില്ലാത്ത നിക്ഷേപ പദ്ധതിയാണ്. പ്രായമായവർക്ക് സുരക്ഷിതമായിട്ട് നിക്ഷേപിക്കാനും വലിയ തുക റിട്ടേൺ ലഭിക്കുന്നതിനാലും മുതിർന്ന പൗരൻമാർക്കിടയിലും ജനപ്രീതി വർദ്ധിപ്പിക്കുന്നു. ഓരോ ബാങ്കും വിവിധ പലിശ നിരക്കുകളാണ് നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകൾ എഫ്.ഡിയ്ക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നു. 5 വർഷത്തെ കാലാവധിയിലേക്ക് 5 ലക്ഷം രൂപയും 10 ലക്ഷം രൂപയും നിക്ഷേപിച്ചാൽ ഈ ബാങ്കുകൾ എത്ര ശതമാനം പലിശ നൽകുന്നു എന്ന് പരിശോധിക്കാം.
മുതിർന്ന പൗരൻമാർക്ക് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ ബാങ്കുകൾ 5 വർഷത്തെ എഫ്.ഡിയ്ക്ക് നൽകുന്ന പലിശ.......

എസ്.ബി.ഐ- പലിശ നിരക്ക്
5 വർഷത്തെ എഫ്.ഡി മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്- പലിശ നിരക്ക്
ഈ ബാങ്ക് 5 വർഷത്തെ എഫ്.ഡിയ്ക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നൽകുന്നു.
ആക്സിസ് ബാങ്ക്- പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്കുള്ള 5 വർഷത്തെ എഫ്.ഡി പലിശ നിരക്ക് 7.75% നൽകുന്നു. മറ്റു രണ്ട് ബാങ്കുകളെ അപേക്ഷിച്ച് ആക്സിസ് ബാങ്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നു.
ഈ മുന്ന് ബാങ്കുകളിൽ 5 വർഷത്തെ കാലാവധിയിലേക്ക് 5 ലക്ഷം, 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര രൂപ നേടാം. പരിശോധിക്കൂ....
1) എസ്.ബി.ഐ - 5ലക്ഷം , 10 ലക്ഷം എഫ്.ഡികൾ
5 വർഷ കാലാവധിയിലേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ 2,24,974 രൂപയാണ്. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 7,24,974.01 രൂപയും ലഭിക്കും.
ഇനി 5 വർഷത്തെ കാലാവധിയിലേക്ക് 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 4,49,948 രൂപ പലിശ ഉറപ്പാക്കാം. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 14,49,948 രൂപയാവും.
2) എച്ച്.ഡി.എഫ്.സി ബാങ്ക് - 5 ലക്ഷം , 10 ലക്ഷം എഫ്.ഡികൾ
എച്ച്.ഡി.എഫ്.സി ബാങ്ക് 5 വർഷത്തേക്കുള്ള കാലാവധിയിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മൊത്തം പലിശ മാത്രം 2,24,974 രൂപ നൽകുന്നു. മാത്രമല്ല കാലാവധി പൂർത്തിയാവുമ്പോൾ 7,24,974.01 രൂപ മൊത്തം തുകയായി നേടാം.
എന്നാൽ ഈ ബാങ്കിൽ 10 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ മൊത്തം പലിശ മാത്രം 4,49,948 രൂപയും കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 14,49,948 രൂപയും ലഭിക്കും.
3) ആക്സിസ് ബാങ്ക് - 5 ലക്ഷം, 10 ലക്ഷം എഫ്.ഡികൾ
5 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ കാലത്തേക്കുള്ള പലിശ 2,33,921 രൂപയാണ്. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ 7,33,921 രൂപയും മൊത്തം തുകയായി ലഭിക്കും.
ഇതേ കാലാവധിയിലേക്ക് 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 4,67,842.87 രൂപ പലിശ മാത്രം നേടാം. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ കൈവശം മൊത്തം തുകയായി 14,67,842 രൂപ ലഭിക്കും.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന മാറ്റങ്ങൾ

സ്വർണവില കുതിക്കുന്നു; ഇന്ന് സ്വർണം വാങ്ങുന്നവർ ഇതൊന്ന് ശ്രദ്ധിക്കൂ

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

സ്വർണ്ണവില കുറഞ്ഞു; ആഘോഷങ്ങൾക്കിടയിൽ നിക്ഷേപകർക്ക് വൻ നേട്ടം

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications