റിസ്ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ എപ്പോഴും തിരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബാങ്കുകളും പലിശ നിരക്കുകള്‍ കുറച്ചു കൊണ്ടുവരികയാണ്.
റിസ്ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ എപ്പോഴും തിരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബാങ്കുകളും പലിശ നിരക്കുകള്‍ കുറച്ചു കൊണ്ടുവരികയാണ്. എന്നാല്‍ ചില സ്വകാര്യ ബാങ്കുകള്‍ നിക്ഷേപകര്‍ക്കായി ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്മേല് രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ നല്കുന്ന പലിശ നിരക്ക് ഇപ്രകാരമാണ്. ഇന്‍ഡസിന്റ് ബാങ്ക് 6.50 ശതമാനം, ആര്‍ബിഎല്‍ ബാങ്ക് 6.50 ശതമാനം, യെസ് ബാങ്ക് 6.25 ശതമാനം, ഡിസിബി ബാങ്ക് 6.05 ശതമാനം, ബന്ധന് ബാങ്ക് 5.75 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് ഇന്ത്യ 5.25 ശതമാനവും, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് 5.25 ശതമാനവും യൂണിയന് ബാങ്ക് 5.25 ശതമാനവും, കാനറ ബാങ്ക് 5.20 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 5.20 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
മുന്‍നിരയിലുള്ള സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവര്‍ 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത് 4.90 ശതമാനം പലിശ നിരക്കാണ്. ആക്സിസ് ബാങ്ക് 5.15 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. താരതമ്യേന ഏറ്റവും കുറവ് പലിശ നിരക്ക് നല്‍കുന്നത് കൊഡാക്ക് മഹീന്ദ്ര ബാങ്കാണ്. 4.50 ശതമാനമാണ് 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് കൊഡാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനായി നല്കുന്ന പലിശ നിരക്ക് 5 ശതമാനവും 4.90 ശതമാനവും വീതമാണ്.
5 ലക്ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐയുടെ ഉപവിഭാഗമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പ്പറേഷന്റെ സുരക്ഷ ലഭിക്കും.
ചുരുങ്ങിയ നിക്ഷേപ തുക ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. സ്വകാര്യ ബാങ്കുകളില്‍ അത് 100 രൂപ മുതല്‍ 10,000 രൂപ വരെയാണ്.
സ്ഥിരമായ ആദായവും നിക്ഷേപത്തിന്മേലുള്ള ഉറപ്പും തീരെ കുറഞ്ഞ റിസ്ക് സാധ്യതകളും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെ നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
