ഏറ്റവും കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ക്ക് സ്വര്‍ണ വായ്പ നല്‍കുന്ന ബാങ്ക് ഏതാണെന്ന് അറിയാമോ?

കോവിഡ് വ്യാപനം കാരണം വായ്പകളുടെ ആവശ്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ആവശ്യക്കാരുള്ളത് സ്വര്‍ണ വായ്പയ്ക്ക് തന്നെയാണ്.

കോവിഡ് വ്യാപനം കാരണം വായ്പകളുടെ ആവശ്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ആവശ്യക്കാരുള്ളത് സ്വര്‍ണ വായ്പയ്ക്ക് തന്നെയാണ്. കൈയ്യില്‍ മതിയായ പണമില്ലാതെ ബുദ്ധിമുട്ടുവര്‍ ആദ്യം ചെയ്യുന്നത് അവരുടെ പക്കലുള്ള സ്വര്‍ണം ഈടായി നല്‍കി വായ്പയെടുക്കലാണ്.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

കൂടുതല്‍ സമയമെടുക്കാതെ വേഗത്തിലും എളുപ്പത്തിലും വായ്പ ലഭിക്കും എന്നതാണ് സ്വര്‍ണ വായ്പകളുടെ പ്രത്യേകത. കൂടാതെ വ്യക്തിഗത വായ്പകളെപ്പോലെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധന, വായ്പാ ചരിത്ര വിശകലനം തുടങ്ങിയ കടമ്പകളും സ്വര്‍ണ വായ്പകളില്‍ ഇല്ല. നിങ്ങളുടെ കൈയ്യിലുള്ള സ്വര്‍ണത്തിന്റെ മൂല്യത്തിന് ആനുപാതികമായ തുക വായ്പയായി നിങ്ങള്‍ക്ക് ലഭിക്കും.

മികച്ച ഹ്രസ്വകാല വായ്പ

മികച്ച ഹ്രസ്വകാല വായ്പ

ഒരു ഹ്രസ്വകാല വായ്പയാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ സ്വര്‍ണ വായ്പ നിങ്ങള്‍ക്ക് മുന്നിലുള്ള മികച്ച തെരഞ്ഞെടുപ്പാണ്. എന്നാല്‍ എപ്പോള്‍ തിരിച്ചടയ്ക്കുവാന്‍ സാധിക്കുമെന്ന കാര്യത്തിലും നിങ്ങള്‍ക്ക് ധാരണയുണ്ടാവണം. സ്വര്‍ണ വായ്പ എടുക്കുമ്പോള്‍ പലിശ നിരക്കിനൊപ്പം പ്രാധാന്യമുള്ള മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ടെന്നത് ഓര്‍മയിലുണ്ടാകണം.

പലിശ നിരക്ക്

പലിശ നിരക്ക്

ഏറ്റവും കുറവ് പലിശ നിരക്കില്‍ സ്വര്‍ണ വായ്പ നല്‍കുന്ന ബാങ്കുകള്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് (7.00 ശതമാനം മുതല്‍ 7.50 ശതമാനം വരെ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (7.50 ശതമാനം), കാനറ ബാങ്ക് (7.65 ശതമാനം) തുടങ്ങിയവയാണ്. എന്നാല്‍ അതേ സമയം ചില വായ്പാ ദാതാക്കള്‍ 29 ശതമാനം വരെയുള്ള ഉയര്‍ന്ന പലിശ നിരക്കും സ്വര്‍ണ വായ്പയ്ക്കായി ഈടാക്കുന്നുണ്ട്. ഉദാഹരണത്തിന് ബന്ധന്‍ ബാങ്ക് സ്വര്‍ണ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക് 18 ശതമാനമാണ്. മുത്തൂറ്റ് ഫിനാന്‍സ് 27 ശതമാനം വരെയും മണപ്പുറം ഫിനാന്‍സ് 29 ശതമാനം വരെയും പലിശ നിരക്ക് സ്വര്‍ണ വായ്പകള്‍ക്കായി ഈടാക്കുന്നുണ്ട്.

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 7 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. 500 രൂപ മുതല്‍ 10,000 രൂപ വരെ പ്രൊസസിംഗ് ചാര്‍ജായും ഈടാക്കും. 10,000 രൂപ മുതല്‍ പരമാവധി 25 ലക്ഷം രൂപ വരെയാണ് സ്വര്‍ണ വായ്പ നല്‍കുക. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി. എസ്ബിഐയില്‍ 7.50 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. 0.50 ശതമാനമാണ് (ചുരുങ്ങിയത് 500 രൂപ) പ്രൊസസിംഗ് ചാര്‍ജ്. 20,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 3 വര്‍ഷം വരെയാണ് വായ്പാ കാലാവധി.

കാനറ ബാങ്കില്‍

കാനറ ബാങ്കില്‍

7.65 ശതമാനമാണ് കാനറ ബാങ്കിലെ പലിശ നിരക്ക്. 0.50 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 500 രൂപ മുതല്‍ പരമാവധി 5,000 രൂപ വരെയാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുക. 5,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ് പലിശ നിരക്ക്. 0.75 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. 25,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി.

കൊഡാക് മഹീന്ദ്ര ബാങ്കില്‍

കൊഡാക് മഹീന്ദ്ര ബാങ്കില്‍

കൊഡാക് മഹീന്ദ്ര ബാങ്കില്‍ 10 ശതമാനം മുതല്‍ 17 ശതമാനം വരെയാണ് പലിശ നിരക്ക്. 2 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 1.5 കോടി വരെ വായ്്പയായും നല്‍കും. 4 വര്‍ഷം വരെയാണ് വായ്പാ കാലാവധി. ബന്ധന്‍ ബാങ്കില്‍ 10.99 ശതമാനം മുതല്‍ 18.00 ശതമാനം വരെയാണ് പലിസ നിരക്ക് ഈടാക്കുന്നത്. 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 10,000 രൂപ മുതല്‍ വായ്പ ലഭിക്കും. 3 വര്‍ഷം വരെയാണ് വായ്പാ കാലാവധി.

പലിശയായി എത്ര തുക ?

പലിശയായി എത്ര തുക ?

നിങ്ങള്‍ 1 ലക്ഷം രൂപ 7.5 ശതമാനം പലിശ നിരക്കില്‍ 1 വര്‍ഷത്തേക്ക് വായ്പയെടുക്കുന്നു എന്ന് കരുതുക. നിങ്ങള്‍ നല്‍കേണ്ടി വരുന്ന ആകെ പലിശ തുക 4,109 രൂപയായിരിക്കും. പ്രതിമാസ ഇഎംഐ വരുന്നത് 8,676 രൂപയും. ഇതേ വായ്പ 18 ശതമാനം പലിശ നിരക്കില്‍ എടുക്കുകയാണെങ്കില്‍ പ്രതിമാസ ഇഎംഐ 9,168 രൂപയായിരിക്കും. ആകെ പലിശ ഇനത്തില്‍ അടക്കേണ്ടി വരുന്ന തുക 10,016 രൂപയും. 29 ശതമാനം പലിശ നിരക്കിലാണെങ്കില്‍ 14,053 രൂപയായിരിക്കും പലിശ ഇനത്തില്‍ നിങ്ങള്‍ നല്‍കേണ്ടി വരുന്ന തുക.

വായ്പാ കാലാവധി

വായ്പാ കാലാവധി

സ്വര്‍ണ വായ്പ എടുക്കുന്നതിന് മുമ്പായി ബാങ്ക് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പരമാവധി വായ്പാ കാലാവധി എത്രയുണ്ടെന്ന് മനസ്സിലാക്കേണം. പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഐഎഫ്എല്‍ ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ 1 വര്‍ഷമോ അതില്‍ താഴെയോ ആണ് പരമാവധി വായ്പാ കാലാവധിയായി അനുവദിക്കുന്നത്. എസ്ബിഐ, ബന്ധന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ 3 വര്‍ഷം വരെ വായ്പാ കാലാവധി നല്‍കുന്നുണ്ട്. കൊഡാക് മഹീന്ദ്ര ബാങ്ക് 4 വര്‍ഷം വരെ വായ്പാ കാലാവധി അനുവദിക്കുന്നുണ്ട്.

പ്രൊസസിംഗ് ചാര്‍ജുകള്‍

പ്രൊസസിംഗ് ചാര്‍ജുകള്‍

പ്രൊസസിംഗ് ചാര്‍ജുകളും ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യസ്തമാണ്. ചില ബാങ്കുകള്‍ വായ്പാ തകയുടെ നിശ്ചിത ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. ഉദാഹരണത്തിന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കുന്നത് 0.75 ശതമാനമാണ്. അതായത് 1 ലക്ഷം രൂപയുടെ വായ്പയ്ക്ക് 750 രൂപ പ്രൊസസിംഗ് ചാര്‍ജായി നല്‍കണം.

വായ്പ തിരിച്ചടച്ചില്ലെങ്കില്‍

വായ്പ തിരിച്ചടച്ചില്ലെങ്കില്‍

നിങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ നിങ്ങള്‍ ഈടായി നല്‍കിയ സ്വര്‍ണം വില്‍പ്പന നടത്തി വായ്പാ തുക ഈടാക്കുവാന്‍ വായ്പാ ദാതിവിന് സാധിക്കും. സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടാകുമ്പോള്‍ കൂടുതല്‍ സ്വര്‍ണം ഈടായി സമര്‍പ്പിക്കുവാനും ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X