രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപം നടത്തുവാന്‍ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), എച്ച്ഡിഎഫ്സി ബാങ്ക്, കൊഡാക് മഹീന്ദ
രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപം നടത്തുവാന്‍ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), എച്ച്ഡിഎഫ്സി ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകള്‍ നിങ്ങള്‍ക്ക് സേവനത്തിനായി ഉപയോഗിക്കാം.
ബാങ്കില്‍ ഒരു സ്ഥിര നിക്ഷേപം
ബാങ്കില്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാനുള്ള ആലോചനയിലാണ് നിങ്ങളെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. നിലവിലെ പലിശ നിരക്കുകള്‍ അറിഞ്ഞുകൊണ്ട് നിക്ഷേപം നടത്തിയാല്‍ അടുത്ത ആറ് മാസത്തില്‍ മികച്ച നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും. സാധാരണഗതിയില്‍ 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കാണ് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
ആറ് മാസത്തെ സ്ഥിര നിക്ഷേപത്തിലൂടെ ഏറ്റവും ഉയര്‍ന്ന ആദായം
ആറ് മാസത്തെ സ്ഥിര നിക്ഷേപത്തിലൂടെ ഏറ്റവും ഉയര്‍ന്ന ആദായം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സ്വകാര്യ മേഖലയിലെയും പൊതു മേഖലയിലെയും വിവിധ ബാങ്കുകളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്സി ബാങ്ക്, കൊഡാക്ക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ എന്നീ ബാങ്കുകളില്‍ നിങ്ങള്‍ ആറ് മാസത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ ഏത് ബാങ്കാണ് ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് നേടിത്തരുക എന്ന് നമുക്ക് പരിശോധിക്കാം.
എസ്ബിഐ സ്ഥിര നിക്ഷേപ നിരക്കുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിങ്ങള്‍ 6 മാസത്തേക്ക് സ്ഥിര നിക്ഷേപം ആരംഭിച്ചാല്‍ 3.90 ശതമാനം പലിശ നിരക്കിലാണ് നിക്ഷേപത്തിന്മേല് നിങ്ങള്‍ക്ക് ആദായം ലഭിക്കുക. ഇതിന് പുറമേ മുതിര്‍ന്ന പൗരന്മാര്ക്ക് 4.40 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍
ഐസിഐസിഐ ബാങ്ക് 3 ശതമാനം പലിശ നിരക്കിലാണ് ഉപയോക്കാക്കള്‍ക്ക് 6 മാസത്തെ സ്ഥിര നിക്ഷേപ സേവനം വാഗ്ദാനം ചെയ്യുന്നത്. സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഈ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് ഒരേ പലിശ നിരക്കാണ് ലഭിക്കുക.
എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപ നിരക്കുകള്‍
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് 6 മാസത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 3.50 ശതമാനമാണ്. അതേ സമയം മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം പലിശ നിരക്ക് ലഭിക്കും.
പിഎന്‍ബി ബാങ്ക് സ്ഥിര നിക്ഷേപ നിരക്ക്
ആറ് മാസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 4 ശതമാനം പലിശ നിരക്കാണ്. അതേ സമയം മുതിര്‍ന്ന പൗരന്മാര്ക്ക് 4.50 ശഥമാനം ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
കാനറ ബാങ്ക് സ്ഥിര നിക്ഷേപ നിരക്ക്
കാനറ ബാങ്ക് ആറ് മാസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത് 4 ശതമാനം പലിശ നിരക്കാണ്. സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഇതേ നിരക്ക് തന്നെയായിരിക്കും ലഭിക്കുക. ഇനി ബാങ്ക് ഓഫ് ബറോഡയിലാണ് നിക്ഷേപം നടത്തുവാന്‍ താത്പര്യപ്പെടുന്നത് എങ്കില്‍ ആറ് മാസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.70 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആറു മാസത്തെ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നിരക്കണ് കൊഡാക്ക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications