ബാങ്ക് സ്ഥിര നിക്ഷേപ പലിശനിരക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെയധികം കുറഞ്ഞു. എഫ്ഡി നിരക്ക് കുറയുന്നതിനിടയിലും ചില ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടിൽ 7% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബന്ദൻ ബാങ്ക്, ചെറുകിട ധനകാര്യ ബാങ്കുകളായ ഇക്വിറ്റാസ്, ഉത്കർഷ് എന്നിവയാണ് സേവിംഗ്സ് അക്കൗണ്ടിൽ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ.
പ്രമുഖ ബാങ്കുകൾ
മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും അവരുടെ സേവിംഗ്സ് അക്കൗണ്ടിൽ 3% മുതൽ 3.5% വരെ പലിശ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐ അവരുടെ സേവിംഗ്സ് അക്കൗണ്ടിൽ 2.70% പലശി വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് അക്കൗണ്ടിൽ 7% പലിശ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇതാ..
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 6% വരെ പലിശ നിരക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 1 ലക്ഷം മുതൽ 10 കോടിയിൽ താഴെയുള്ള തുകയ്ക്ക് 7% പലിശ വാഗ്ദാനം ചെയ്യുന്നു.
ബന്ദൻ ബാങ്ക്
ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 3 ശതമാനം പലിശ നിരക്ക് ആണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ള പ്രതിദിന ബാലൻസിന് 6 ശതമാനം പലിശ ലഭിക്കും. 10 കോടി മുതൽ 50 കോടി വരെയുള്ള ബാലൻസിന് 6.55 ശതമാനം പലിശയും 50 കോടിക്ക് മുകളിലുള്ള ബാലൻസിന് 7.15% പലിശയും ലഭിക്കും.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് 3.5% പലിശ നിരക്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്കും 30 കോടി രൂപയ്ക്കും ഇടയിലുള്ള ബാലൻസിന് 7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 30 കോടിക്ക് മുകളിലുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് 5% പലിശ നൽകും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലൻസിന് 6% പലിശയും 25 ലക്ഷം രൂപ വരെയുള്ള ബാലൻസിന് 7.25 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications