ഇന്ത്യയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം ഉത്സവ കാലമാണ്. രാജ്യത്തിന്റെ പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും ഈ മഞ്ഞ ലോഹത്തിന് ആഴത്തിലുള്ള വേരോട്ടമുണ്ട്. വര്‍ഷാവസാന കാലത്തെ വിവാഹ സീസണും ഉത്സവങ്ങളും സ്
ഇന്ത്യയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം ഉത്സവ കാലമാണ്. രാജ്യത്തിന്റെ പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും ഈ മഞ്ഞ ലോഹത്തിന് ആഴത്തിലുള്ള വേരോട്ടമുണ്ട്. വര്‍ഷാവസാന കാലത്തെ വിവാഹ സീസണും ഉത്സവങ്ങളും സ്വര്‍ണത്തിന്റെ ഡിമാന്റ് ഈ സമയത്ത് ഉയര്‍ത്തുന്നു. നവരാത്രി, ദുര്‍ഗ പൂജ, ദീപാവലി തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ കാലമാണിത്. ഈ സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നത് മംഗളകരമാണെന്നാണ് വിശ്വാസം.
സ്വര്‍ണത്തില്‍ നിക്ഷേപം
പ്രായമോ, വരുമാനമോ കണക്കിലെടുക്കാതെ തന്നെ ആള്ക്കാര് സ്വര്‍ണം വാങ്ങിക്കുകയും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുമ്പോഴും സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുന്നതിനാല്‍ മതപരവും സാംസ്കാരികവുമായി പ്രാധാന്യത്തിന് പുറമേ ഒരു മികച്ച നിക്ഷേപ മാര്‍ഗമായും സ്വര്‍ണം പരിഗണിക്കപ്പെടുന്നു. അതില്‍ സ്വര്‍ണമാണോ, ഡിജിറ്റല്‍ സ്വര്‍ണമാണോ, എസ്ജിബിയാണോ, ഇടിഎഫ് ആണോ എറ്റവും മികച്ചതെന്ന തര്‍ക്കം അവസാനിക്കാത്ത ഒന്നാണ്. ഇതില്‍ ഏത് നിക്ഷേപത്തിനായി നാം തെരഞ്ഞെടുക്കണമെന്ന് ചോദിച്ചാല്‍ അത് ഓരോ നിക്ഷേപകരുടെയും തീരുമാനത്തിനും സാഹചര്യങ്ങള്‍ക്കും അടിസ്ഥാനമാക്കിയാണിരിക്കുന്നതെന്നാവും ഉത്തരം.
എവിടെ നിക്ഷേപിക്കാം?
സ്വര്‍ണത്തിന്റെ ഏത് രൂപമാണ് നിക്ഷേപത്തിന് അനുയോജ്യമെന്ന ചര്‍ച്ചകള്‍ എത്രയോ നാളുകളായി നടന്നു വരുന്നു. കുടുംബത്തിലെ വിശേഷാവസരങ്ങളില്‍ പേപ്പര്‍ ഗോള്‍ഡ് അണിഞ്ഞു ചെല്ലുവാന്‍ സാധിക്കുകയില്ലല്ലോ എന്ന് ഒരു ഭാഗം ആള്ക്കാര് പരിഹാസ രൂപേണ പറയുമ്പോള്‍, മറു ഭാഗത്തിന്റെ വാദം ഭൗതിക സ്വര്‍ണത്തില്‍ നാം മുടക്കുന്ന തുകയുടെ പൂര്‍ണമായ നേട്ടം ലഭ്യമാവുകയില്ല എന്ന് വാദിക്കുന്നു. അടുത്ത കാലത്തായി സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നതായാണ് കാണുന്നത്. പലിശ നിരക്കും എളുപ്പത്തിലുള്ള ലിക്വിഡിറ്റിയുമാണ് അതിന്റെ കാരണം. - മൈ ഗോള്‍ഡ് കാര്‍ട്ട് ഡയറക്ടര്‍ വിദിത് ഗാര്‍ഗ് പറയുന്നു.
ദീര്‍ഘ കാലത്തേക്കുള്ള സ്വര്‍ണ നിക്ഷേപങ്ങള്‍
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി നിക്ഷേപകര്‍ നേരത്തേ തന്നെ നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദീര്‍ഘ കാലത്തേക്കുള്ള സ്വര്‍ണ നിക്ഷേപങ്ങളെയാണ് നിക്ഷേപ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കൂടാതെ നിക്ഷേപം വൈവിധ്യവത്ക്കരിക്കുകയും വേണം. അത് പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ തക്കതാവുകയും വേണ്ടതുണ്ട്. ഭൗതിക സ്വര്‍ണത്തില്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍, ഗോള്‍ഡ് ഇടിഎഫുകളില്‍, ഗോള്‍ഡ് ഫണ്ടുകളില്‍ എന്നിങ്ങനെ വിവിധ രീതികളില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. നികുതി ഇളവുകള്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്താം. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ബാധകമല്ല. പകരം സ്വര്‍ണം വാങ്ങിക്കുമ്പോഴും വില്ക്കുമ്പോഴും നികുതി മാത്രമാണ് ഇത്തരം ഫണ്ടുകളില്‍ ഈടാക്കുന്നത്.
ഡിജിറ്റല്‍ രീതിയിലുള്ള സ്വര്‍ണ നിക്ഷേപം
നിക്ഷേപകന്റെ ആവശ്യവും റിസ്ക് ഏറ്റെടുക്കുവാനുള്ള താത്പര്യവുമാണ് ഏത് രീതിയിലാണ് നിക്ഷേപം നടത്തേണ്ടത് എന്ന് നിര്‍ണയിക്കുന്നത്. എങ്കിലും നിക്ഷേപ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരണം ആഗ്രഹിക്കുന്നവര്‍ക്കും ദീര്‍ഘകാലത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍ താത്പര്യമുള്ളവര്‍ക്കും ഡിജിറ്റല്‍ രീതിയിലുള്ള സ്വര്‍ണ നിക്ഷേപം തെരഞ്ഞെടുക്കാം.
ഡിജിറ്റല്‍ ഗോള്‍ഡ്
ഡിജിറ്റല്‍ ഗോള്‍ഡ് എന്നത് ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാനുള്ള ഒരു മാര്‍ഗമാണ്. സാധാരണ സ്വര്‍ണം പോലെ തന്നെയാണ് ഇതിന്റെയും ഇടപാട് പ്രക്രിയകള്‍. ഓണ്‍ലൈനായി വാങ്ങിച്ച് ഇന്‍ഷുവേര്‍ഡ് ചെയ്തിരിക്കുന്ന വാലറ്റുകളില്‍ ഉപയോക്താവിന് വേണ്ടി സെല്ലര്‍ അത് സൂക്ഷിക്കുകയാണ് ചെയ്യുക. 1 രൂപ മുതല്‍ മൂല്യത്തില്‍ നിങ്ങള്‍ക്ക് 24 കാരറ്റ് ഹാള്‍മാര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാനും വില്‍ക്കുവാനും ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications