ഓഹരികളില്‍ നിന്നും വ്യത്യസ്തമായി സ്ഥിരമായ ഒരു ആദായം കാലാവധിയെത്തുവോളം ലഭിക്കുമെന്നതാണ് ഈ നിക്ഷേപ പദ്ധതികള്‍ കൂടുതല്‍ ജനകീയമാകുവാന്‍ കാരണം.
പ്രത്യേകിച്ച് വലിയ ആവശ്യങ്ങളൊന്നും മുന്നില്‍ ഇല്ലാതെ നിങ്ങളുടെ കൈയ്യില്‍ കുറച്ചിധം പണം വന്നാല്‍ അത് നിങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കുക? പലരും അപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ ഓടും. ബാക്കിയുള്ളവര്‍ ആ പണം കൊണ്ടു പോയി ബാങ്കില്‍ ഒരു സ്ഥിര നിക്ഷേപമങ്ങ് തുടങ്ങും. രണ്ടും മോശമായ കാര്യങ്ങളാണ് എന്നല്ല പറഞ്ഞു വരുന്നത്. ഉറപ്പുള്ള ആദായവും നിക്ഷേപത്തിന്മേലുള്ള ഉറപ്പും പൂര്‍ണമായും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന രണ്ട് നിക്ഷേപങ്ങളാണ് സ്വര്‍ണവും ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളും.
സമ്പത്ത് സൃഷ്ടിക്കാന്‍
എന്നാല്‍ നമുക്ക് നമ്മുടെ സമ്പാദ്യം സൂക്ഷിച്ചാല്‍ മാത്രം പോരല്ലോ, അത് വര്‍ധിപ്പിക്കേണ്ടേ? മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ മാത്രമേ നമ്മുടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മ കാരണമാണ് പലരും മറ്റ് നിക്ഷേപ പദ്ധതികളെയൊന്നും പരിഗണിക്കാതെ നേരേ സ്ഥിര നിക്ഷേപത്തിലേക്കോ സ്വര്‍ണത്തിലേക്കോ പോകുന്നത്. ഇവ രണ്ടും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളാണ്. നമുക്ക് മുന്നേയുള്ള തലമുറ ഏറെ ആശ്രയിച്ച നിക്ഷേപ മാര്‍ഗങ്ങള്‍. ഒപ്പം മറ്റ് ചെറുകിട നിക്ഷേപ പദ്ധതികളും.
നിക്ഷേപ പദ്ധതികള്‍
ഓഹരികളില്‍ നിന്നും വ്യത്യസ്തമായി സ്ഥിരമായ ഒരു ആദായം കാലാവധിയെത്തുവോളം ലഭിക്കുമെന്നതാണ് ഈ നിക്ഷേപ പദ്ധതികള്‍ കൂടുതല്‍ ജനകീയമാകുവാന്‍ കാരണം. ഓഹരി നിക്ഷേപങ്ങളില്‍ നിന്ന് പരാജയം രുചിച്ചവരുടെ അനുഭവങ്ങളും സാധാരണ നിക്ഷേപകരെ ഓഹരി വിപണിയില്‍ നിന്നും അകറ്റി. എന്നാല്‍ വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ നിക്ഷേപം നടത്തിയവര്‍ക്ക് മാത്രമാണ് ഓഹരി വിപണിയില്‍ നിന്നും തിരിച്ചടി ലഭിച്ചിട്ടുള്ളത്. ഒപ്പം ചെറുകിട നിക്ഷേപ പദ്ധതികളില്‍ നിന്നു മാത്രമോ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ മാത്രമോ നമുക്ക് നമ്മുടെ സമ്പത്ത് വളര്‍ത്താന്‍ സാധിക്കില്ല എന്ന് എപ്പോഴും ഓര്‍ക്കേണ്ടതാണ്. സ്വത്ത് സമ്പാദിക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ നമുക്കൊന്ന് നോക്കാം.
റിയല്‍ എസ്റ്റേറ്റ്
ഒരിടക്കാലത്ത് ഏറെപ്പേര്‍ സജീവമായിരുന്ന മേഖലയായിരുന്നു റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ മുടക്ക് മുതിലില് വലിയ അളവിലുള്ള വര്‍ധനവുണ്ടായതോടെ പലര്‍ക്കും മേഖലയില്‍ പിടിച്ചു നില്ക്കാന് സാധിക്കാതെയാവുകയാണ് ഉണ്ടായത്. അതേസമയം ഓഹരികളില്‍ നിക്ഷേപിക്കുന്നതു വഴി റിയല്‍ എസ്റ്റേറ്റില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ആദായം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ഓഹരി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്വര്‍ണം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സമ്പാദ്യമായുള്ളത് നമ്മള് മലയാളികള്‍ക്കാണ്. എന്നാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനെ ഒരു നിക്ഷേപമായി കാണുവാന്‍ സാധിക്കില്ല. അതില്‍ നിന്നും ആദായം ഒന്നും ലഭിക്കുന്നില്ല എന്നത് തന്നെ അതിന്റെ പ്രധാന കാരണം. ഒപ്പം മോഷണ സാധ്യകള്‍ ഉള്ളതുകൊണ്ടുതന്നെ അവ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള പങ്കപ്പാട് വേറെയും.
ഡെബ്റ്റും ഇക്വിറ്റിയും
ഡെബ്റ്റ് എന്നത് കടം തന്നെയാണ്. ഇക്വിറ്റി എന്നത് ഉടമസ്ഥാവകാശവും. ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നതിന് സമാനമാണ് ഒരു ഡെബ്റ്റ് ഇന്‍സ്ട്രുമെന്റില്‍ നിക്ഷേപം നടത്തുന്നത്. അതായത് പലിശയ്ക്ക് വായ്പ നല്കുന്ന ഒരാള്‍ക്ക് നാം കടം നല്‍കുന്നത് പോലെ. അയാളത് മറ്റൊരാള്‍ക്ക് വായ്പയായി നല്‍കുകയും ആദായമുണ്ടാക്കുകയും ചെയ്യുന്നു. സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍ ബാങ്കുകളുടെയും പ്രവര്‍ത്തന രീതി ഇതേ മാതൃകയിലാണ്.
ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍
ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ഉടമസ്ഥാവകാശമാണ് നാം സ്വന്തമാക്കുന്നത്. നാം നിക്ഷേപിച്ചിരിക്കുന്ന ബിസിനസിന്റെ പ്രവര്‍ത്തന മികവിനനുസരിച്ച് കമ്പനി നേടുന്ന ആദായത്തിന് അനുപാതമായിരിക്കും നമുക്ക് ലഭിക്കുന്ന വരുമാനവും. അതുകൊണ്ടാണ് ശരിയായ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമേ നിക്ഷേപിക്കാന്‍ ഓഹരികള്‍ കണ്ടെത്താന്‍ പാടുള്ളൂ എന്ന് പറയുന്നത്. സമ്പത്ത് സൃഷ്ടിക്കുവാനുള്ള ഒന്നാമത്തെ മാര്‍ഗം തന്നെയാണ് ഓഹരി വിപണി. എന്നാല്‍ അശ്രദ്ധമായ നിക്ഷേപം അപകടമാണെന്ന് മാത്രം. അതീവ സൂക്ഷ്മതയോടെയായിരിക്കണം ഓഹരികളില്‍ നിക്ഷേപം നടത്തേണ്ടത്. മ്യൂച്വല്‍ ഫണ്ടും ഇതിനായി നിങ്ങളെ വളരെയധികം സഹായിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
