ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പ്പകള്‍ തരുന്ന ബാങ്ക് ഇതാണ്

ഏതെങ്കിലും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുക എന്നതാണ് അപ്പോള്‍ രക്ഷിതാക്കള്‍ക്ക് മുന്നിലുള്ള വഴി.

വര്‍ഷങ്ങള്‍ കഴിയും തോറും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ചിലവഴിക്കേണ്ടി വരുന്ന തുകയും വര്‍ധിച്ചു വരികയാണ്. മികച്ച വിദ്യാഭ്യാസം നേടുന്നതിനായി കൂടുതല്‍ പണം ചിലവഴിക്കേണ്ടുന്ന അവസ്ഥ. ഇതിനൊപ്പം ഉയരുന്ന ഉപഭോക്തൃ വില സൂചികയും.

ഏതെങ്കിലും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുക എന്നതാണ് അപ്പോള്‍ രക്ഷിതാക്കള്‍ക്ക് മുന്നിലുള്ള വഴി. രാജ്യത്തെയും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനായി രാജ്യത്തെ മിക്കവാറും എല്ലാ ബാങ്കുകളും തന്നെ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നുണ്ട്.

നിബന്ധനകള്‍ എല്ലാം ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യസ്തമായിരിക്കും

നിബന്ധനകള്‍ എല്ലാം ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യസ്തമായിരിക്കും

വിദ്യാര്‍ഥികള്‍ക്കോ വിദ്യാര്‍ഥികള്‍ക്കായി അവരുടെ രക്ഷിതാക്കള്‍ക്കോ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. വായ്പ അനുവദിച്ചു കിട്ടിയാല്‍ കോഴ്‌സ് പൂര്‍ത്തിയായി ജോലി കിട്ടിയതിന് ശേഷം തിരിച്ചടവ് ആരംഭിച്ചാല്‍ മതി. ഓരോ കോഴ്‌സിനും വായ്പ വഴി ലഭിക്കാവുന്ന പരമാവധി തുക, അതിന്റെ പലിശ നിരക്ക്, പ്രതിമാസം തിരിച്ചടയ്‌ക്കേണ്ടുന്ന ഇഎംഐ തുക, മറ്റ് നിബന്ധനകള്‍ എല്ലാം ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യസ്തമായിരിക്കും.

പലിശ നിരക്കുകള്‍ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്

പലിശ നിരക്കുകള്‍ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്

വിദ്യാഭ്യാസ വായ്പ്പയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പ് പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്. കാരണം പലിശ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പ്രതിമാസ ഇഎംഐ തുക കണക്കാക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ 8 വര്‍ഷ കാലാവധിയില്‍ 10 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടുക്കുകയാണെങ്കില്‍ പ്രതിമാസ ഇഎംഐ തുകയായി വരുന്നത് 13,559 രൂപയാണ്. അതേ തുക അതേ കാലയളവിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പയായി എടുക്കുമ്പോള്‍ ഇഎംഐ തുക പ്രതിമാസം 14,937 രൂപ വരും. ബാങ്കുകള്‍ തമ്മിലെ പലിശ നിരക്കിലെ വ്യത്യാസം കാരണമാണ് ഇഎംഐ തുക വ്യത്യാസപ്പെട്ടിരിക്കുന്നത്. എസ്ബിഐയുടെ പലിശ നിരക്ക് 6.85 ശതമാനവും എച്ച്ഡിഎഫ്‌സിയുടെത് 9.55 ശതമാനവുമാണ്.

ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പാ പലിശ നിരക്കും പ്രതിമാസ ഇഎംഐ തുകയും

ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പാ പലിശ നിരക്കും പ്രതിമാസ ഇഎംഐ തുകയും

ഇരുപത് ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പാ പലിശ നിരക്കും പ്രതിമാസ ഇഎംഐ തുകയും നമുക്കൊന്ന് പരിശോധിക്കാം.


ബാങ്ക് ഓഫ് ബറോഡയില്‍ 6.75 ശതമാനമാണ് പലിശ നിരക്ക്. പ്രതിാസ എഎംഐ 13,510 രൂപ വരും.

യൂണിയന്‍ ബാങ്കിലെ പലിശ നിരക്ക് 6.80 ശതമാനമാണ്. ഇവിടെ പ്രതിമാസ ഇഎംഐ 13,534 രൂപയാകും.

സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ എന്നിവിടങ്ങളില്‍ പലിശ നിരക്ക് 6.85 ശതമാനവും പ്രതിമാസ ഇഎംഐ 13,559 രൂപയുമാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവിടങ്ങളില്‍ ഇടാക്കുന്ന പലിശ നിരക്ക് 6.90 ശതമാനമാണ്. 13,584 രൂപയാണ് പ്രതിമാസ ഇഎംഐ തുക

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 7.05 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസ ഇഎംഐ 13,659 രൂപയും

ഇന്ത്യന്‍ ബാങ്കില്‍ 7.15 ശതമാനമാണ് പലിശ. ഇഎംഐ 13,708 രൂപയും

ഐഒബിയില്‍ 7.25 ശതമാനമാണ് പലിശ. ഇഎംഐ 13,758 രൂപ

പലിശ നിരക്കും  ഇഎംഐയും

പലിശ നിരക്കും ഇഎംഐയും

യൂക്കോ ബാങ്ക് ഈടാക്കുന്നത് 7.30 ശതമാനം പലിശയാണ്. 13,783 ആണ് ഇഎംഐ

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ പലിശ നിരക്ക് 7.70 ശതമാനമാണ്. 13,985 ആണ് ഇഎംഐ

പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ 8.30 ശതമാനമാണ് പലിശ. 14,290 രൂപയാണ് ഇഎംഐ

ജെ ആന്റ് കെ ബാങ്കില്‍ 8.70 ശതമാനമാണ് പലിശ നിരക്ക് പ്രതിമാസ ഇഎംഐ 14,495 രൂപയും

എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നത് 9.55 ശതമാനം പലിശ നിരക്കാണ്. 14,937 ആണ് ഇഎംഐ

പലിശ നിരക്കും ഇഎംഐയും

പലിശ നിരക്കും ഇഎംഐയും


ആക്‌സിസ് ബാങ്ക് 9.70 ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. പ്രതിമാസ ഇഎംഐ 15,016 രൂപ

ഫെഡറല്‍ ബാങ്കില്‍ 10.05 ശതമാനമാണ് പലിശ നിരക്ക്. ഇഎംഐ 15,201 രൂപയും

ധനലക്ഷ്മി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവടങ്ങളില്‍ 10.50 ശതമാനമാണ് പലിശ, 15,440 രൂപ പ്രതിമാസ ഇഎംഐ

കരൂര്‍ വൈശ്യ ബാങ്കില്‍ 10.75 ശതമാനമാണ് പലിശ നിരക്ക്, 15,574 ആണ് പ്രതിമാസ ഇഎംഐ

കര്‍ണാടക ബാങ്കില്‍ 12.19 ശതമാനമാണ് പലിശ നിരക്ക്. 16,357 ആണ് ഇഎംഐ

സിറ്റി യൂണിയന്‍ ബാങ്കില്‍ 15.50 ശതമാനമാണ് പലിശ നിരക്ക്. ഇഎംഐ 18,236 രൂപയാകും.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X