ഭവനവായ്പയ്ക്കും കാർ ലോൺ വായ്പക്കാർക്കും ബാങ്കുകളും ധനകാര്യ കമ്പനികളും നൽകുന്ന മാർജിനഷൽ കോസ്റ്റ് ലെൻഡിംഗ് (എംസിഎൽആർ) നിരക്ക് കുറച്ചു. നിരക്ക് കുറച്ചതോടെ എംസിഎൽആറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഭവനവായ്പകൾ, വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവയുൾപ്പെടെ എല്ലാ വായ്പകളുടെയും പലിശ നിരക്ക് കുറയും. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പരിശോധിച്ച് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാം.
എസ്ബിഐ ഭവന വായ്പ പലിശ
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് 15 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഇതോടെ ഭവന വായ്പകളുടെ പലിശ നിരക്ക് 7.40 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായി കുറഞ്ഞു. മെയ് 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
പിഎൻബി ഹൌസിംഗ് ഫിനാൻസ്
ഫ്ലോട്ടിംഗ് നിരക്കിൽ 2020 ഫെബ്രുവരിക്ക് മുമ്പ് വായ്പയെടുത്ത നിലവിലുള്ള എല്ലാ റീട്ടെയിൽ ഉപഭോക്താക്കളുടെയും നിരക്ക് കുറയ്ക്കുമെന്ന് പിഎൻബി ഹൌസിംഗ് ഫിനാൻസ് കമ്പനി അറിയിച്ചു. കൊവിഡ് -19 ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ വായ്പക്കാർക്ക് പിന്തുണയും ആശ്വാസവും നൽകുന്നതിനാണ് ഈ ഇളവുകൾ വരുത്തിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ബാങ്കുകളുടെയും ഹൌസിംഗ് ഫിനാൻസ് കമ്പനികളുടെയും നിരക്ക് കുറയ്ക്കുന്നതോടെ ഭവനവായ്പ, കാർ വായ്പ, വസ്തു പണയും വച്ചുള്ള വായ്പ തുടങ്ങിയവയൊക്കെ നിരക്ക് കുറഞ്ഞതായിത്തീരും.
വിവിധ ബാങ്കുകളുടെ പലിശ നിരക്ക്
മറ്റ് ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരക്കുകൾ എത്രത്തോളം വ്യത്യാസപ്പെടും എന്നു നോക്കാം. ഉദാഹരണത്തിന്, എസ്‌ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ നിരക്ക് എല്ലാ കാലാവധികളിലും പ്രതിവർഷം 7.25 ശതമാനമാണ്. അതേസമയം ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവ യഥാക്രമം 8 ശതമാനവും 7.9 ശതമാനവും കൊട്ടക് ബാങ്കിന്റെ പലിശ നിരത്ത് 8.10 ശതമാനവുമാണ്.
യൂണിയൻ ബാങ്ക്
യൂണിയൻ ബാങ്കിന്റെ വായ്പാ നിരക്ക് 15 ബിപിഎസ് കുറച്ചതോടെ, ഒറ്റരാത്രികൊണ്ട് എംസിഎൽആർ 7.15 ശതമാനമായും 1 മാസത്തെ എംസിഎൽആർ 7.25 ശതമാനമായും കുറച്ചിട്ടുണ്ട്. കൂടാതെ, 3 മാസത്തെ എംസിഎൽആർ നിരക്ക് 7.40 ശതമാനമായി കുറച്ചു. 6 മാസത്തെ എംസിഎൽആറും 5 ബിപിഎസ് കുറഞ്ഞ് 7.55 ശതമാനമായി. 15 ബിപിഎസ് നിരക്ക് കുറച്ചതിനുശേഷം യൂണിയൻ ബാങ്കിന്റെ 1 വർഷത്തെ എംസിഎൽആർ ഇപ്പോൾ 7.75 ശതമാനത്തിൽ നിന്ന് 7.60 ശതമാനമായി.
നിങ്ങൾക്ക് തിരഞ്ഞെടുക്കാം
30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പ തിരഞ്ഞെടുക്കുന്നതിന് ശമ്പളക്കാർക്ക് എസ്‌ബിഐ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. എച്ച്ഡിഎഫ്സി 7.85 ശതമാനവും ഐസിഐസിഐ ബാങ്ക് 7.70 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് ഭവന വായ്പ പലിശ പ്രതിവർഷം 8.10 ശതമാനം ആണ്. പിഎൻബി ഹൌസിംഗ് ഫിനാൻസ് ഭവനവായ്പ 8.95 ശതമാനം മുതൽ 9.45 ശതമാനം വരെയാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 7.35 മുതൽ 7.50 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications