പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപവും സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ ) നിക്ഷപവും ഏവര്‍ക്കും സുപരിചിതമായ നിക്ഷേപ പദ്ധതികള്‍ തന്നെയാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സമ്പാദ്യം സൃഷ്ടിക്കുവാന്‍ ഈ ഇരു നിക്ഷേപ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപവും സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ ) നിക്ഷപവും ഏവര്‍ക്കും സുപരിചിതമായ നിക്ഷേപ പദ്ധതികള്‍ തന്നെയാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സമ്പാദ്യം സൃഷ്ടിക്കുവാന്‍ ഈ ഇരു നിക്ഷേപ പദ്ധികളും നിക്ഷേപകനെ സഹായിക്കുന്നു. കൂടാതെ നികുതി മുക്തമായ ഉറപ്പുള്ള ആദായവും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എസ്എസ്വൈ അക്കൗണ്ട് പെണ് കുട്ടികളുടെ പേരില്‍ മാത്രമേ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. അതേ സമയം പിപിഎഫ് അക്കൗണ്ട് ആര്‍ക്ക് വേണമെങ്കിലും ആരംഭിക്കാവുന്നതാണ്.
മകളുടെ പേരില്‍ ആരംഭിക്കുവാന്‍ ഏറ്റവും അനുയോജ്യമായത് ഏത്?
ഇതില്‍ ഏത് നിക്ഷേപ പദ്ധതിയാണ് നിങ്ങളുടെ മകളുടെ പേരില്‍ ആരംഭിക്കുവാന്‍ ഏറ്റവും അനുയോജ്യമായത്? നമുക്കൊന്ന് പരിശോധിച്ചു നോക്കാം. യഥാര്‍ഥത്തില്‍ ഈ ചോദ്യത്തിന് എല്ലാവര്ക്കും യോജിച്ച രീതിയില്‍ മറുപടി പറയുക പ്രയാസകരമാണ്. എന്തെന്നാല്‍ നിക്ഷേപകന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി മാത്രമേ ഇതില്‍ ഏത് നിക്ഷേപ പദ്ധതിയാണ് അയാള്‍ക്ക് കൂടുതല്‍ അനുയോജ്യമാവുക എന്ന് പറയുവാന്‍ സാധിക്കുകയുള്ളൂ. ഇരു നിക്ഷേപ പദ്ധതികള്‍ക്കും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അക്കൗണ്ട് ഉടമയുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണോ അതിനനുസരിച്ച് ഏത് നിക്ഷേപ പദ്ധതി വേണമെന്ന് തീരുമാനിക്കാം.
പലിശ നിരക്ക് താരതമ്യം ചെയ്താല്‍
നിലവില്‍ എസ്എസ്വൈ അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.6 ശതമാനമാണ്. അതേ സമയം പിപിഎഫ് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.6 ശതമാനവും. എന്നാല്‍ ഇരു പദ്ധതികളുടേയും പലിശ നിരക്ക് താരതമ്യം ചെയ്യുമ്പോള്‍ ഓര്‍മിക്കേണ്ടുന്ന ഒരു കാര്യം എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പാദത്തിലും വിലയിരുത്തി ആവശ്യമെങ്കില്‍ പുതുക്കി നിശ്ചയിക്കാറുണ്ട്. പിപിഎഫിന്റെയും എസ്എസ്വൈയുടെയും സ്ഥിതി വ്യത്യസ്തമല്ല. അതായത് ഈ പാദത്തില്‍ നിങ്ങള്‍ കാണുന്ന പലിശ നിരക്കായിരിക്കില്ല അടുത്ത പാദത്തില്‍ കാണുന്നത് എന്നര്‍ഥം.
പിപിഎഫിനെക്കാള് ഉയര്‍ന്ന പലിശ നിരക്ക്
എന്നാലതേ സമയം പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത് മുതല്‍ക്ക് പിപിഎഫിനെക്കാള് ഉയര്‍ന്ന പലിശ നിരക്കാണ് എസ്എസ്വൈയില്‍ സര്‍ക്കാര്‍ നല്കി വരുന്നത്. മറ്റെല്ലാ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളുടേയും പലിശ നിരക്കുകള്‍ കുത്തനെ കുറയുമ്പോഴും എസ്എസ്വൈ പിപിഎഫിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എപ്പോഴും നിക്ഷേപകര്‍ക്ക് നല്കി വരുന്നത്.
നിക്ഷേപ കാലാവധി
21 വര്‍ഷങ്ങള്‍ പൂര്‍ത്തിയായാല്‍ എസ്എസ്വൈ അക്കൗണ്ട് നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ പിപിഎഫില്‍ അക്കൗണ്ട് ഉടമയ്ക്ക് താത്പര്യമുള്ള കാലത്തോളം 5 വര്‍ഷം വീതമായി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കാം. അതായത് വേണമെങ്കില്‍ ഒരു വ്യക്തിയ്ക്ക് അയാളുടെ ജീവിത കാലം മുഴുവന്‍ പിപിഎഫ് അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാം. ഒരു വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കേണ്ടുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.
മികച്ച തെരഞ്ഞെടുപ്പ് ഇങ്ങനെ
21 വര്‍ഷങ്ങള്‍ക്ക് ശേഷവും നിങ്ങളുടെ മകള്‍ക്കായി നിങ്ങള്‍ക്ക് നിക്ഷേപം നടത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പിപിഎഫ് തെരഞ്ഞെടുക്കാം. മറ്റൊരു മികച്ച വഴി എന്നത് മകളുടെ പേരില്‍ ഈ ഇരു നിക്ഷേപങ്ങളും ആരംഭിക്കുക എന്നതാണ്. പിപിഎഫിനേക്കാള്‍ കുടൂതല്‍ തുക ഓരോ വര്‍ഷവും എസ്എസ്വൈയില്‍ നിക്ഷേപിച്ചുകൊണ്ട് അങ്ങനെ മുന്നോട്ട് പോകാം. എസ്എസ്വൈ നിക്ഷേപ കാലാവധി അവസാനിച്ചാലും പിപിഎഫ് നിക്ഷേപം തുടരുകയും ചെയ്യാം. അല്ലെങ്കില്‍ അപ്പോഴേക്കും നിങ്ങളുടെ മകള്‍ വളര്‍ന്ന് സ്വന്തമായി സമ്പാദിക്കാന്‍ ആരംഭിച്ചാല്‍ പിപിഎഫില്‍ അവള്‍ക്ക് തന്നെ നിക്ഷേപം തുടരുവാനും സാധിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications