പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അല്ലെങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന ആദായം നല്കുന്ന ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്.
പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അല്ലെങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന ആദായം നല്കുന്ന ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. നിലവില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഇപിഎഫ് അല്ലെങ്കില്‍ പിഎഫ് പദ്ധതിയില്‍ ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്.
ഇപിഎഫും പിഎഫും
എന്നാല്‍ ഇപിഎഫും പിഎഫും സ്ഥിര വേതനക്കാരായ ജീവനക്കാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ പിപിഎഫ് വരുമാനമുള്ള എല്ലാവര്ക്കും നിക്ഷേപം നടത്താന്‍ സാധിക്കുന്ന ഒന്നാണ്. നികുതി, നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് വളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) തിരഞ്ഞെടുക്കുവാന്‍ സാധിക്കും. ഒരാളുടെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനത്തിന് മുകളിലുള്ള വിഹിത നിക്ഷേപാണ് വിപിഎഫ്.
നികുതി ഇളവ്
എന്നിരുന്നാലും ഇപിഎഫിലോ പിഎഫിലോ ഉള്ള സ്വതാത്പര്യ വിഹിതം എത്രയെന്ന് നിശ്ചയിക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇപിഎഫില്‍ നിന്നോ പിഎഫ് നിക്ഷേപം 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ അതില്‍ നിന്നുള്ള പലിശ ആദായത്തിന് നികുതി അടയ്ക്കുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. 8.5 ശതമാനം പലിശ നിരക്ക് ഉറപ്പു നല്കുന്നതിനാല് തന്നെ സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കൂടുതല്‍ നേട്ടം നല്കുന്ന നിക്ഷേപ പദ്ധതിയായി വിലയിരുത്തുന്നത് വിപിഎഫ് ആണ്.
പലിശ നിരക്ക്
പിപിഎഫിന്റെ പലിശ നിരക്കായ 7.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ തന്നെ പ്രതിവര്‍ഷം 1.4 ശതമാനത്തിന്റെ വലിയ വ്യത്യാസം ഒരാളുടെ പലിശ വരുമാനത്തില്‍ വിപിഎഫ് തെരഞ്ഞെടുക്കുന്നത് വഴിയുണ്ടാകും. ഒപ്പം ഇപിഎഫ് അല്ലെങ്കില്‍ പിഎഫും വിപിഎഫ് വിഹിതവും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയ്ക്ക് മുകളിലല്ല എങ്കില്‍ പിപിഎഫും വിപിഎഫും ഒരേ അളവിലുള്ള നികുതി ഇളവാണ് നിക്ഷേപകന് വാഗ്ദാനം ചെയ്യുന്നതും.
വിപിഎഫ്
വിപിഎഫ് തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് വകുപ്പ് 80സി പ്രകാരമുള്ള ഇളവുകള്‍ ലഭിക്കുക. നിര്‍ബന്ധിത പിഫ് ൃ, ഇപിഎഫ് വിഹിതം, എല്‍ഐസി പ്രീമിയം, ഭവന വായ്പാ പലിശ തിരിച്ചടവ്, ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.
ആദായ നികുതി ഇളവ്
അതിനാല്‍ ആദായ നികുതി ഇളവ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിങ്ങള്‍ വിപിഎഫ് നിക്ഷേപം തെരഞ്ഞെടുക്കാന്‍ പോകുന്നതെങ്കില്‍ നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും എന്നത് നിങ്ങള്‍ നേരത്തേ തന്നെ കണക്കാക്കേണ്ടതുണ്ട്. പിഎഫ് അല്ലെങ്കില്‍ ഇപിഎഫ് വിഹിതം വിപിഎഫ് കൂടി ചേരുമ്പോള്‍ പ്രതിവര്‍ഷം 2.5 ലക്ഷം രൂപയാകുന്നുവെങ്കില് പിഎഫ്/ ഇപിഎഫ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയിന്മേല് നികുതി ഈടാക്കുകയില്ല. എന്നാല്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ വകുപ്പ് 80സി പ്രകാരമുള്ള നേട്ടങ്ങള്‍ ലഭിക്കുകയുള്ളൂ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications