ഏറ്റവും കൂടുതല്‍ പേര് പരിഗണിക്കുന്നത് രണ്ട് പദ്ധതികളാണ്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കേറ്റ് (എന്എസ്സി), അല്ലെങ്കില്‍ ബാങ്കുകളിലെ 5 വര്‍ഷ സ്ഥിര നിക്ഷേപവും.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ നികുതി ഇളവ് നേടുന്നതിനായുള്ള അവസാന നിമിഷ ഓട്ടത്തിലാണ് പലരും.
ഇവരില്‍ ഏറ്റവും കൂടുതല്‍ പേര് പരിഗണിക്കുന്നത് രണ്ട് പദ്ധതികളാണ്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കേറ്റ് (എന്എസ്സി), അല്ലെങ്കില്‍ ബാങ്കുകളിലെ 5 വര്‍ഷ സ്ഥിര നിക്ഷേപവും. രണ്ടും 80C വകുപ്പിന് കീഴില്‍ 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കാവുന്ന പദ്ധതികളാണ്.
രണ്ടിനും 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുണ്ട്. രണ്ട് പദ്ധതികളുടെയും പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പലിശ നിരക്ക് :
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓരോ ബാങ്കുകള്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിലവില്‍ അത് 5.3 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലാണ്. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ വരെ എന്എസ്സി നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. ഓരോ പാദത്തിലും സര്‍ക്കാര്‍ എന്സ്സിയുടെ പലിശ നിരക്ക് പുതുക്കാറുണ്ട്. എന്നാല്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത് ബാങ്കുകളാണ്.
ബാങ്കുകളുടെ പലിശ നിരക്കിന്മേല് ടിഡിഎസ് ബാധകമാണ്. അതേ സമയം എന്എസ്സിയില് ടിഡിഎസ് ബാധകമല്ല.
പലിശയുടെ പുനര്‍നിക്ഷേപം :
എന്എസ്സിയില് നിന്നും ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിക്ഷേപകരില്‍ നിന്നും നികുതി ചുമത്തപ്പെടുന്നവയാണ്. എന്എസ്സിയില് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിക്ഷേപകര്‍ക്ക് കൈമാറുകയല്ല ചെയ്യുന്നത്, അത് വീണ്ടും പുനര്‍ നിക്ഷേപിക്കപ്പെടുകയും തുക കുന്നുകൂടുകയും ചെയ്യുകയാണ് ചെയ്യുന്നത്.
ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപകന് രണ്ട് സാധ്യതകളുണ്ട്. ഒന്നുകില്‍ പലിശ കൂട്ടി വച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുകയ്ക്കൊപ്പം വാങ്ങാം, അല്ലെങ്കില്‍ ഓരോ പാദത്തിലും പലിശ വാങ്ങിക്കാം. എന്നാല്‍ സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശയ്ക്ക് സെക്ഷന്‍ 80Cയ്ക്ക് കീഴില്‍ കിഴിവിന് അര്‍ഹതയില്ല. എന്നാല്‍ എന്എസ്സിയുടെ പലിശയ്ക്ക് ഈ കിഴിവ് ലഭിക്കും.
എന്എസ്സിയ്ക്കും നികുതി ഇളവിനായുള്ള ബാങ്കിലെ സ്ഥിര നിക്ഷേപത്തിനും ഒരേ കാലാവധിയാണ്. രണ്ടിനും പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയുമില്ല. എന്നാല്‍ നിക്ഷേപത്തിനായി കൂടുതല്‍ മികച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് എന്എസ്സിയാണ്. എന്എസ്സിയുടെ ഉയര്‍ന്ന പലിശ നിരക്കാണ് ഇതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
