റിക്കറിംഗ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എന്നാൽ എവിടെ നിക്ഷേപിക്കും? പോസ്റ്റ് ഓഫീസും വിവിധ ബാങ്കുകളും റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർഡി സ്കീമുകൾ നൽകുന്നുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചു കൊണ്ട് സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർഡി ഒരു മികച്ച ഓപ്ഷനായിരിക്കും.
വലിയ തുക സമ്പാദിക്കാൻ വേണ്ടി എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരും, ഓഹരി, സ്വർണം തുടങ്ങി നിക്ഷേപങ്ങൾ പരിഗണിക്കുന്നവരുമാണ് ഭൂരിഭാഗവും. എന്നാൽ ആർഡി നിക്ഷേപങ്ങളോട് താത്പര്യമുള്ളവർ ഇപ്പോഴുമുണ്ട് എന്നതാണ് സത്യം.
എന്താണ് ആർഡി?
എല്ലാ മാസവും ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കാൻ വ്യക്തികളെ അനുവദിക്കുന്ന സമ്പാദ്യ പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. പ്രതിമാസ നിക്ഷേപങ്ങൾക്ക് മികച്ച പലിശ നൽകുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് നിക്ഷേപിച്ച തുകയും ഈ പലിശ വരുമാനവും ഒരുമിച്ച ലഭിക്കുന്നു. പോസ്റ്റ് ഓഫീസും വിവിധ ബാങ്കുകളും ആർഡി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലാവധിക്കും, തിരഞ്ഞെടുക്കുന്ന ധനകാര്യ സ്ഥാപനത്തിനും അനുസരിച്ച് റിക്കറിംഗ് ഡെപ്പോസിറ്റിൻ്റെ പലിശ നിരക്ക് വ്യത്യാസപ്പെടുന്നു.
റിക്കറിംഗ് ഡെപ്പോസിറ്റ് കാലാവധി
ബാങ്കുകൾ 10 വർഷം വരെ ചെറുതും വലുതുമായ ആർഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ പോസ്റ്റ് ഓഫീസ് 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഒരു ആർഡി അക്കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് കാലാവധി തീരുമാനിക്കാം. കാലാവധി വർദ്ധിക്കുമ്പോൾ നേട്ടവും ഇരട്ടിയാവുന്നു.

നിക്ഷേപ തുക
സാധാരണയായി പോസ്റ്റ് ഓഫീസ് ആർഡികളിൽ നിക്ഷേപകന് 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാനാവും. പക്ഷേ പരമാവധി നിക്ഷേപ തുകക്ക് പരിധിയില്ല. 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും സമ്പാദിക്കാനുള്ള അവസരമാണ് ഇതിലൂടെ തുറക്കുന്നത്. എന്നാൽ ബാങ്ക് ആർഡികളിൽ ഈ തുക വ്യത്യാസപ്പെടുന്നു. 100 രൂപ മുതൽ 1,000 രൂപ വരെയാണ് ബാങ്കുകളിലെ മിനിമം നിക്ഷേപ തുക.
പലിശ നിരക്ക്
ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് എല്ലാ പാദത്തിലും പരിഷ്കരിക്കാറുണ്ട്. 2025ൽ തുടർച്ചയായ മൂന്ന് തവണ ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ ബാങ്ക് എഫ്ഡികളുടെ പലിശ നിരക്കെല്ലാം കുറച്ചിരുന്നു. ആർഡി പലിശ നിരക്കിൽ കാര്യമായ വ്യത്യാസമില്ല. പോസ്റ്റ് ഓഫീസ് ആർഡി പലിശ നിരക്ക് 2023 ഒക്ടോബർ 1 മുതൽ മാറ്റമില്ലാതെ തുടരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ചില മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ആർഡിയും, പോസ്റ്റ് ഓഫീസ് ആർഡിയും 5 വർഷത്തെ കാലാവധിയിൽ എത്ര ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് പരിശോധിക്കാം;
- പോസ്റ്റ് ഓഫീസ് ആർഡി : 6.7% പലിശ നൽകുന്നു.
- എസ്ബിഐ ആർഡി : 6.3% പലിശ നൽകുന്നു
- എച്ച്ഡിഎഫ്സി ബാങ്ക് ആർഡി : 6.4% പലിശ നൽകുന്നു
- ഐസിഐസിഐ ബാങ്ക് ആർഡി : 6.6% പലിശ നൽകുന്നു
- ബാങ്ക് ഓഫ് ബറോഡ ആർഡി : 6.4% പലിശ നൽകുന്നു
- പഞ്ചാബ് നാഷണൽ ബാങ്ക് ആർഡി : 6.5% പലിശ നൽകുന്നു
പോസ്റ്റ് ഓഫീസ് ആർഡികൾ മാത്രമാണ് 5 വർഷം വരെ ആർഡി വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകൾ 10 വർഷം വരെ കാലാവധി നൽകുന്നുണ്ട്. അതിനാൽ 10 വർഷത്തേക്ക് നിക്ഷേപിക്കാൻ പ്ലാനുണ്ടെങ്കിൽ ബാങ്ക് ആർഡി തിരഞ്ഞെടുക്കാം. എന്നാൽ ഉയർന്ന പലിശയോടെ വരുമാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് ആർഡി തന്നെയാണ് ഏറ്റവും ഉചിതം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications