എസ്‌സിഎസ്എസ്, പിപിഎഫ്, സുകന്യ സമൃദ്ധി - നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഏത്?

സ്ഥിരമായ ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപങ്ങളിലാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ ചെറുകിട നിക്ഷേപ പദ്ധതികളില്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിച്ചു കാണണം. 12 തരത്തിലുള്ള വിവിധ പദ്ധതികളാണ് ചെറുകിട നിക്ഷേപ പദ്ധതികളിലുള്ളത്.

സ്ഥിരമായ ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപങ്ങളിലാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ ചെറുകിട നിക്ഷേപ പദ്ധതികളില്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിച്ചു കാണണം. 12 തരത്തിലുള്ള വിവിധ പദ്ധതികളാണ് ചെറുകിട നിക്ഷേപ പദ്ധതികളിലുള്ളത്. അതില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആദായമായി ലഭിക്കുന്ന മൂന്ന് നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പറയുന്നത്. ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന മൂന്ന് നിക്ഷേപ പദ്ധതികള്‍ ഇവയാണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന എന്നിവയാണവ.

പലിശ നിരക്ക്

പലിശ നിരക്ക്

ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഈ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതും പിന്നീടത് പിന്‍വലിച്ചതും നമ്മള്‍ കണ്ടതാണ്. ഈ പാദത്തില്‍ നിരക്കുകളില്‍ കുറവ് ഉണ്ടാവുകയില്ല. സ്ഥിരമായതും ഉറപ്പുള്ളതുമായ ആദായം ലഭിക്കുന്ന നിക്ഷേപമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചെറുകിട നിക്ഷേപ പദ്ധതികളാണ് നിങ്ങള്‍ക്ക് അനുയോജ്യമായത്. 12 വിവിധ പദ്ധതികളാണ് ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. 

 12 പദ്ധതികള്‍

12 പദ്ധതികള്‍

12 വിവിധ പദ്ധതികളാണ് ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാന്‍ വികാസ് പത്ര (കെ.വി.പി), സുകന്യ സമൃദ്ധി സ്‌കീം എന്നിവയാണ് അവയില്‍ ചിലത്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും സര്‍ക്കാര്‍ ഈ പദ്ധതികളുടെ പലിശ നിരക്കുകള്‍ പുതുക്കുകയും ചെയ്യും.

ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം

ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ സുകന്യ സമൃദ്ധി യോജനയില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.6 ശതമാനമാണ്. പ്രതിവര്‍ഷമാണ് പലിശ ലഭിക്കുന്നത്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സകീമില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്. ഓരോ പാദത്തിന്റെ അവസാനമാണ് പലിശ ലഭിക്കുക. പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ പ്രതിവര്‍ഷം ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

രണ്ട് പെണ്‍ കുട്ടികള്‍ക്കോ ആദ്യത്തെതോ രണ്ടാമത്തെയോ കുട്ടികള്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ മൂന്ന് പെണ്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയോ ചേരാവുന്ന നിക്ഷേപ പദ്ധതിയാണിത്. നിലവില്‍ 7.6 ശതമാനമാണ് സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 250 രൂപ ആദ്യ ഗഢുവായി നല്‍കി നിക്ഷേപകര്‍ക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. പ്രതിവര്‍ഷ നിക്ഷേപ പരിധി 150,000 രൂപയാണ്. അക്കൗണ്ട് ആരംഭിച്ച ദിവസം മുതല്‍ 21 വര്‍ഷത്തേക്കാണ് പദ്ധതിയുടെ കാലാവധി. പരമാവധി പതിനഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുവാന്‍ സാധിക്കുക.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

റിട്ടയര്‍മെന്റിന് ശേഷം ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഈ സര്‍ക്കാര്‍ നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് 2004ല്‍ ആണ്. 60 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരനായ വ്യക്തിക്കാണ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുക. സ്പെഷല്‍ വളന്ററി സ്‌കീമിന് കീഴില്‍ റിട്ടയര്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് 55 വയസ്സ് പൂര്‍ത്തിയായാല്‍ മതിയാകും. പ്രതിരോധ സേവനങ്ങളില്‍ നിന്നും വിരമിച്ച വ്യക്തികള്‍ക്ക് ചില പ്രത്യേക നിബന്ധനകളോടെ 50 വയസ്സില്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. 

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

ചുരുങ്ങിയ നിക്ഷേപ തുക 1000 രൂപയും പരമാവധി നികഷേപ തുക 15 ലക്ഷം രൂപയുമാണ്. 1000ന്റെ ഗുണിതങ്ങളായ തുകകള്‍ നിക്ഷേപം നടത്താവുന്നതാണ്. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ 3 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. സ്വന്തം പേരില്‍ മാത്രമോ പങ്കാളിയുമായി ചേര്‍ന്നോ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 7.4 ശതമാനമാണ് നിലവില്‍ നല്‍കുന്ന പലിശ നിരക്ക്.

പിപിഎഫ്

പിപിഎഫ്

ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. പരമാവധി പ്രതിവര്‍ഷ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. അധികമായി അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്. നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.10 ശതമാനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 31നാണ് പലിശ നല്‍കുക. പിപിഎഫ് തുകയില്‍ നിന്നും വായ്പയും എടുക്കാന്‍ സാധിക്കും. നിക്ഷേപത്തിന് നികുതിയിളവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X