2.5 ലക്ഷം രുപയ്ക്കു മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കില്ലെന്ന് 2021ലെ ബഡ്ജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്.
2.5 ലക്ഷം രുപയ്ക്കു മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കില്ലെന്ന് 2021ലെ ബഡ്ജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. ചില നിബന്ധനകള്‍ ചേര്‍ത്തുകൊണ്ട് ഈ പരിധി അഞ്ചു ലക്ഷമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ധനകാര്യ ബില്ല് 2021ല്‍ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനമുണ്ടായത്.

അതേസമയം നികുതിയിളവ് പരിധി ഉയര്‍ത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണകരമാകില്ല. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ശമ്പളത്തിന്റെ 12 ശതമാനം ജീവനക്കാരും അതേ തുക തൊഴില്‍ ദാതാവും ഇപിഎഫിലേയ്ക്ക് അടയ്ക്കണം. അതുപ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫിലും വിപിഎഫിലുമായി 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവര്‍ക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ജനറല്‍ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതം മാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സര്‍ക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാല്‍ സര്‍ക്കാര്‍മേഖലയിലെ ജീവനക്കാര്‍ക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയില്‍ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5 ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയാണ് ചെയ്യുക.
ഇപിഎസ് നിയമപ്രകാരം ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതവും ഇല്ലാതെ ഒരു ജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉള്‍പ്പടെ 2.5ലക്ഷം രൂപയില്‍ തന്നെ നിലനില്‍ക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications