എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സിസ്റ്റം എന്നത് വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പദ്ധതിയാണ്. ആരംഭ കാലം മുതല്‍ക്ക് തന്നെ ഏറ്റവും മുന്നിട്ട് നില്ക്കുന്ന റിട്ടയര്‍മെന്റ് ആസൂത്രണ പദ്ധതികളിലൊന്നായി മാറാന്‍ എന്‍പിഎസിന്
എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സിസ്റ്റം എന്നത് വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പദ്ധതിയാണ്. ആരംഭ കാലം മുതല്‍ക്ക് തന്നെ ഏറ്റവും മുന്നിട്ട് നില്ക്കുന്ന റിട്ടയര്‍മെന്റ് ആസൂത്രണ പദ്ധതികളിലൊന്നായി മാറാന്‍ എന്‍പിഎസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്ക്കായുള്ള സ്വമനസ്സാലെ തെരഞ്ഞെടുക്കാവുന്ന റിട്ടയര്‍മെന്റ് നിക്ഷേപ സമ്പാദ്യ പദ്ധതിയാണിത്. നിക്ഷേപകന് സമ്പാദ്യവും ഒപ്പം റിട്ടയര്‍മെന്റ് കാലത്തേക്ക് സ്ഥിരമായ പെന്ഷന് ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു.
എന്‍പിഎസ് പദ്ധതി എന്ത്? എങ്ങനെ?
കേന്ദ്ര സര്‍ക്കാരാണ് എന്‍പിഎസ് പദ്ധതി ആരംഭിച്ചത്. പിന്നീട് രാജ്യത്തെ 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും പദ്ധതിയില്‍ ചേരാനുള്ള അവസരം നല്‍കുകയായിരുന്നു. എന്നാല്‍ പദ്ധതിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസ്സായി ഉയര്‍ത്തിയേക്കും. അതേസമായം പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയുണ്ടാവില്ല. നിങ്ങള്‍ തൊഴിലെടുക്കുന്ന സമയത്തു തന്നെ നിങ്ങള്‍ക്ക് എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. റിട്ടയര്‍മെന്റ് കാലത്ത് നേട്ടം ലഭിക്കുന്നതിനായി എന്‍പിഎസ് പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപം നടത്തുകയും ചെയ്യാം.
സമ്പാദ്യവും ഒപ്പം സ്ഥിരമായ പെന്‍ഷനും
നിങ്ങള്‍ റിട്ടയര്‍ ചെയ്യുന്ന സമയത്ത് നിക്ഷേപ തുകയിലെ നിശ്ചിത ശതമാനം നിങ്ങള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കും. അക്കൗണ്ടില്‍ ശേഷിക്കുന്ന ബാക്കി തുക നിങ്ങള്‍ക്ക് നിശ്ചിത വര്‍ഷത്തേക്ക് ഓരോ മാസവും പെന്‍ഷനായി നല്‍കുകയും ചെയ്യും. നിങ്ങള്‍ ഏത് രീതിയില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക നിശ്ചയിക്കുന്നത്.
എന്‍പിഎസിലെ റിസ്ക് സാധ്യത
എന്പിഎസിനോട് ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രത്യേകത അതിലുള്പ്പെട്ടിരിക്കുന്ന റിസ്ക് ഘടമാണ്. എന്‍പിഎസ് പദ്ധതിയില്‍ അടങ്ങിയിരിക്കുന്ന റിസ്ക് സമതുലിതപ്പെടുത്തിയിരിക്കുകയാണ് എന്ന് പറയാം, എന്തെന്നാല്‍ നിക്ഷേപം ഇക്വിറ്റികളിലും ഗവണ്മെന്റ് ബോണ്ടുകളിലും കോര്‍പ്പറേറ്റ് ബോണ്ടുകളിലുമായി വിന്യസിച്ചിരിക്കുകയാണ്. പരമാവധി 50 മുതല്‍ 75 ശതമാനം വരെയാണ് ഇക്വിറ്റിയില്‍ നിക്ഷേപിക്കുക.
ഇക്വിറ്റി വിഹിതം
കൂടാതെ 50 വയസ്സ് കഴിഞ്ഞ ഒരു ഉപയോക്താവിന് ഓരോ വര്‍ഷവും ഇക്വിറ്റി നിക്ഷേപം 2.5 ശതമാനം വീതം കുറഞ്ഞു കൊണ്ടിരിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ള നിക്ഷേപകര്‍ക്ക് ഇക്വിറ്റി നിക്ഷേപം പരമാവധി 50 ശതമാനമായിരിക്കും. ഇത്തരത്തില്‍ ഇക്വിറ്റിയ്ക്ക് പരിധി നിശ്ചയിക്കുന്നത് വലിയ അളവിലുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്നും നിക്ഷേപ തുകയെ സുരക്ഷിതമാക്കുന്നു.
നികുതി നേട്ടങ്ങള്‍
കുറഞ്ഞ ചിലവുള്ള നിക്ഷേപ പദ്ധതി എന്ന നിലയില്‍ മാത്രമല്ല നികുതി നേട്ടങ്ങളും എന്‍പിഎസ് പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും വകുപ്പ് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയും കിഴിവ് ലഭിക്കും.
ആര്‍ക്കൊക്കെ നിക്ഷേപിക്കാം?
നിക്ഷേപകന്റെ പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും ഇക്വിറ്റി നിക്ഷേപം കുറച്ച് കൊണ്ടുവരുന്നതിനാല്‍ ആസ്തി വിന്യാസത്തെക്കുറിച്ച് തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കാത്ത നിക്ഷേപകര്‍ക്കും, നിക്ഷേപ കാര്യങ്ങളില്‍ സക്രിയമായി ഇടപെട്ട് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത നിക്ഷേപകര്‍ക്കുമാണ് എന്‍പിഎസ് നിക്ഷേപം കൂടുതല്‍ അനുയോജ്യമാകുന്നത്. പിഎഫ് വിഹിതം ഇല്ലാത്ത മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് അതിന് പകരമായി എന്‍പിഎസ് പരിഗണിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
