ഇന്ത്യയിൽ ബിസിനസ് തകർന്നാലും ഈ രാജ്യങ്ങളിൽ നിങ്ങൾ സുരക്ഷിതർ, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതിയിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും രക്ഷപ്പെടുന്നതിനായാണ് സമ്പന്നരായ ഇന്ത്യക്കാർ നികുതി സൌഹൃദ സ്ഥലങ്ങളായ മാൾട്ട, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ കുടുംബ ട്രസ്റ്റുകൾ സൃഷ്ടിക്കാനും രജിസ്റ്റർ ചെയ്യാനും തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ കൈവശമുള്ള ഓഹരികളും ഇന്ത്യയിൽ നിന്ന് തിരിച്ചയയ്ക്കുന്ന പണവും ഉൾപ്പെടെയുള്ള ആസ്തികൾ ഇപ്പോൾ ഈ ഫാമിലി ട്രസ്റ്റുകളിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

വിദേശ രാജ്യങ്ങളിൽ

വിദേശ രാജ്യങ്ങളിൽ

ഒന്നിലധികം മേഖലകളിൽ നടത്തുന്ന കുടുംബ ബിസിനസുകളും മറ്റുമുള്ളവർ ഇന്ത്യയിലെ നിലവിലെ രീതികളിലെ സമ്മർദ്ദം കാരണം തങ്ങളുടെ കമ്പനികളിലൊന്ന് വരും മാസങ്ങളിൽ വായ്പയിൽ വീഴ്ച വരുത്തിയതിനാൽ സർക്കാർ ഏജൻസികൾ ഉപദ്രവിച്ചേക്കുമെന്ന് ഭയപ്പെടുന്നു. രാജ്യത്തെ പാപ്പരത്ത നടപടികളിൽ നിന്നോ നികുതി വ്യവഹാരങ്ങളിൽ നിന്നോ സ്വത്തിന്റെ ഒരു ഭാഗം രക്ഷപ്പെടുത്താനായാണ് ഇത്തരത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.

ക്രിസ്മസ് കാലത്ത് തുടങ്ങാൻ പറ്റിയ മികച്ച ബിസിനസുകൾ, ഡിസംബറിൽ കൈ നിറയെ കാശുണ്ടാക്കാംക്രിസ്മസ് കാലത്ത് തുടങ്ങാൻ പറ്റിയ മികച്ച ബിസിനസുകൾ, ഡിസംബറിൽ കൈ നിറയെ കാശുണ്ടാക്കാം

റിപ്പോർട്ടുകൾ ഇങ്ങനെ

റിപ്പോർട്ടുകൾ ഇങ്ങനെ

ലോജിസ്റ്റിക് വ്യവസായത്തിൽ സാന്നിധ്യമുള്ള മുംബൈ ആസ്ഥാനമായുള്ള ഒരു കുടുംബ ബിസിനസ് സ്ഥാപനം സിംഗപ്പൂരിലും മാൾട്ടയിലും പ്രത്യേക ഉപഭോക്താക്കൾക്കായി രണ്ട് ഫാമിലി ട്രസ്റ്റുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ ട്രസ്റ്റിൽ അവരുടെ ലിസ്റ്റുചെയ്ത കമ്പനിയുടെ ഓഹരികൾ ഉൾപ്പെടെയുള്ള എല്ലാ ആസ്തികളും ഉൾക്കൊള്ളുന്നു, മറ്റൊന്ന് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ചില സ്വത്തുക്കളും ട്രെസ്റ്റിന്റെ പേരിലുണ്ട്. ഇന്ത്യൻ ഗവൺമെന്റിന് സ്വിറ്റ്സർലൻഡിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ തുടങ്ങിയതിനുശേഷം, കുറച്ച് പണവും സ്വത്തുക്കളും ഒരു പുതിയ സ്ഥലത്തേക്ക് മാറ്റേണ്ടത് ആവശ്യമായിരുന്നുവെന്ന് ഒരു പ്രസിദ്ധീകരണം ഉദ്ധരിച്ച് ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള വ്യക്തി പറഞ്ഞു.

മുകേഷ് അംബാനിയുടെ ടിവി നെറ്റ്‌വർക്കിന്റെ ഓഹരി വാങ്ങാൻ ഒരുങ്ങി സോണിമുകേഷ് അംബാനിയുടെ ടിവി നെറ്റ്‌വർക്കിന്റെ ഓഹരി വാങ്ങാൻ ഒരുങ്ങി സോണി

സുരക്ഷിത സ്ഥലം

സുരക്ഷിത സ്ഥലം

നേരത്തെ, മിക്ക ബിസിനസ്സ് കുടുംബങ്ങളും നികുതി നിയമങ്ങളെ ഭയന്ന് പാപ്പരത്ത നടപടികളും മറ്റുമുണ്ടായാൽ ഒരു സുരക്ഷിത സ്ഥലം എന്ന നിലയിൽ തങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാൾ മറ്റൊരു രാജ്യത്ത് താമസിക്കാൻ ശ്രദ്ധിച്ചിരുന്നു. നികുതി ആസൂത്രണത്തിന്റെ ഭാഗമായി നിരവധി കുടുംബങ്ങൾ ഇത്തരത്തിൽ ട്രസ്റ്റുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.

ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്ഇന്ത്യൻ വംശജൻ സത്യ നാദെല്ല ഫോർച്യൂൺ ബിസിനസ് പേഴ്സൺ പട്ടികയിൽ ഒന്നാമത്

English summary

ഇന്ത്യയിൽ ബിസിനസ് തകർന്നാലും ഈ രാജ്യങ്ങളിൽ നിങ്ങൾ സുരക്ഷിതർ, കാരണമെന്ത്?

In order to escape tax and other government agencies, wealthy Indians choose to create and register family trusts in tax-friendly places such as Malta, Dubai and Singapore. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X