എഫ്.ഡിയേക്കാൾ ഉയർന്ന നേട്ടം: പലിശ കുറയുമ്പോൾ സ്ഥിരമായ ഉയർന്ന വരുമാനം നൽകുന്ന കിടിലൻ പദ്ധതി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു. ഇത് നിക്ഷേപകർക്കിടയിൽ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ എഫ്.ഡിയേക്കാൾ മികച്ച പദ്ധതികൾ കുറവാണ്. മുതിർന്ന പൗരൻമാർ പോലും അവരുടെ റിട്ടയർമെന്റ് ഫണ്ടിൽ നിന്നും നിശ്ചിത തുക സ്ഥിര നിക്ഷേപത്തിലാണ് ഇൻവെസ്റ്റ് ചെയ്യുന്നത്.

എഫ്.ഡി പലിശ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഒരു മികച്ച നിക്ഷേപ ഓപ്ഷനായി മാറുന്നു. സ്ഥിര നിക്ഷേപങ്ങൾ പോലെ സുരക്ഷിതമല്ലെങ്കിലും മികച്ച വരുമാനം ഉറപ്പാക്കുകയും വിപണിയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതവുമാണ്.

എന്തുകൊണ്ടാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ മികച്ചതാവുന്നത്?

ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നാൽ സർക്കാർ ബോണ്ടുകൾ, ട്രഷറി ബില്ലുകൾ തുടങ്ങിയ സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഒരു നിക്ഷേപ മാർ​ഗമാണ്. ഈ ഫണ്ടുകൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളേക്കാൾ സ്ഥിരതയുള്ളതാണ്. കൂടാതെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ്.

പലിശ നിരക്കുകൾ കുറയുമ്പോൾ ബോണ്ട് വിലകൾ ഉയരുകയും, അത് ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മൂലധന നേട്ടം നൽകുന്നു. ഈ ഫണ്ടുകൾ ലിക്വിഡിറ്റി, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ നേട്ടങ്ങളും നൽകുന്നു. അതിനാൽ മറ്റു നിക്ഷേപങ്ങളേക്കാൾ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്കിടയിൽ ജനപ്രിയമാവുന്നു.

ഇന്ത്യയിൽ പത്ത് വിഭാ​ഗത്തിലുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത കാലാവധിയാണ്. കാലാവവധി അടിസ്ഥാനമാക്കി ഓരോന്നും പരിശോധിക്കാം;

1. ഓവർനൈറ്റ് ഫണ്ടുകൾ: ഒരു ദിവസത്തെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക. മിച്ച ഫണ്ടുകൾ താൽക്കാലികമായി നിലനിർത്താൻ ഇത് അനുയോജ്യമാണ്.

2. ലിക്വിഡ് ഫണ്ടുകൾ: 91 ദിവസം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണിത്. ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് ഇത് നേട്ടം നൽകുന്നു.

3. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ: ഈ സ്കീമുകളുടെ കാലാവധി 3 മുതൽ 6 മാസം വരെയാണ്. ഈ കാലയളവിൽ നിക്ഷേപിക്കാൻ പ്ലാനുള്ളവർക്ക് അനുയോജ്യമായ ഓപ്ഷനാണിത്.

4. കുറഞ്ഞ കാലാവധിയുള്ള ഫണ്ടുകൾ: 6 മുതൽ 12 മാസം വരെ നിക്ഷേപിക്കാൻ അനുവദിക്കുന്നു.

5. മണി മാർക്കറ്റ് ഫണ്ടുകൾ: ഒരു വർഷം വരെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ഓപ്ഷൻ.

6. ഹ്രസ്വകാല ഫണ്ടുകൾ: 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളിൽ താത്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാം.

7. മീഡിയം ഡ്യൂറേഷൻ ഫണ്ടുകൾ: 3 മുതൽ 4 വർഷം വരെയുള്ള നിക്ഷേപിക്കാവുന്ന പദ്ധതികൾ.

8. മീഡിയം കാലയളവ് മുതൽ ദീർഘകാല ഫണ്ടുകൾ: 4 മുതൽ 7 വർഷം വരെ കാലാവധിയുള്ളവ.

9. ദീർഘ കാല ഫണ്ടുകൾ: 7 വർഷത്തിൽ കൂടുതൽ കാലാവധിയിൽ നിക്ഷേപിക്കാം.

10. ഡൈനാമിക് ബോണ്ട് ഫണ്ടുകൾ: ഒരു നിശ്ചിത കാലയളവ് പരിധിയില്ലാതെ പലിശ അടിസ്ഥാനമാക്കി നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്.

എഫ്.ഡിയേക്കാൾ ഉയർന്ന നേട്ടം: പലിശ കുറയുമ്പോൾ സ്ഥിരമായ ഉയർന്ന വരുമാനം നൽകുന്ന കിടിലൻ പദ്ധതി

വിവിധ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഏതെല്ലാം?

1. ഗിൽറ്റ് ഫണ്ടുകൾ: 80% സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇത്. അതിനാൽ തന്നെ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു. പക്ഷേ വരുമാനത്തിൽ ചാഞ്ചാട്ടം സംഭവിച്ചേക്കാം.

2. കോർപ്പറേറ്റ് ബോണ്ട് ഫണ്ടുകൾ: ഏകദേശം 80 ശതമാനമെങ്കിലും കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കണം. ഇവ ഉയർന്ന റേറ്റിംഗുള്ളവയാണ്.

3. ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ: കുറഞ്ഞ റേറ്റിംഗുള്ള കോർപ്പറേറ്റ് ബോണ്ടുകളിൽ കുറഞ്ഞത് 65 ശതമാനമെങ്കിലും നിക്ഷേപിക്കുക. ഉയർന്ന റിട്ടേണുകൾ ലഭിക്കുമെങ്കിലും ക്രെഡിറ്റ് റിസ്കും കൂടുതലാണ്.

4. ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ: ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന കടപത്രങ്ങളിലാണ് ഇവിടെ 80 ശതമാനവും നിക്ഷേപിക്കുന്നത്.

Take a Poll

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ അപകടസാധ്യതകൾ

1.ക്രെഡിറ്റ് റിസ്ക്: ഇത് പലപ്പോഴും അപകട സാധ്യത ഉയർത്തുന്നു. ഉയർന്ന റേറ്റിംഗുള്ള ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് ഈ പ്രശ്നം ഇല്ലാതാക്കാനുള്ള മാർ​ഗം.

2. പലിശ നിരക്കിലെ അപകടസാധ്യത: ബോണ്ട് വിലകൾ പലിശ നിരക്കിന് വിപരീതമായിരിക്കും. പലിശ നിരക്കുകളിലെ വർദ്ധനവ് ഫണ്ടിൻ്റെ മൂല്യത്തകർച്ചയ്ക്ക് കാരണമാവും. അതിനാൽ പലിശ നിരക്കുകൾ തിരിച്ചറിഞ്ഞ ശേഷം നിങ്ങൾക്ക് ഉചിതമായ ഫണ്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നികുതി ആനുകൂല്യങ്ങൾ

പരമ്പരാഗത സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത നികുതി ആനുകൂല്യങ്ങളാണ്. ബാങ്ക് എഫ്ഡികളിലൂടെ പലിശയ്ക്ക് എല്ലാ വർഷവും ടിഡിഎസ് നൽകേണ്ടി വരും. ഇത് കാലക്രമേണ കൂട്ടുപലിശയിൽ നിന്നുള്ള നേട്ടത്തിന് കോട്ടം വരുത്തും. എന്നാൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എല്ലാ വർഷവും ടിഡിഎസ് നൽകുന്നില്ല.

മൊത്തം മൂലധന നേട്ടത്തെ അടിസ്ഥാനമാക്കിയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നികുതി ഈടാക്കുന്നത്. നിങ്ങൾ 7 വർഷത്തേക്ക് നിക്ഷേപിക്കുകയും അതിനു ശേഷം നിക്ഷേപം പിൻവലിക്കുകയും ചെയ്താൽ മൊത്തത്തിലുള്ള നിക്ഷേപ നേട്ടത്തിന് മാത്രമേ നികുതി ചുമത്തുകയുള്ളൂ. ഇത് നിങ്ങളുടെ ബാധകമായ ആദായ നികുതി സ്ലാബ് പരിശോധിച്ചായിരിക്കും തീരുമാനിക്കുന്നത്. അതിനാൽ തന്നെ ദീർഘകാല നിക്ഷേപകർക്ക് ഇത് ആകർഷകമായ ആനുകൂല്യമാവുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X