പരമ്പരാഗത ജനപ്രിയ നിക്ഷേപ മാര്‍ഗങ്ങളായ ഫിക്സഡ് ഡിപ്പോസിറ്റും (എഫ്ഡി) റെക്കറിങ് ഡിപ്പോസിറ്റുമൊക്കെ (ആര്‍ഡി) താഴ്ന്ന ആദായ നിരക്കില്‍ തുടരുന്നതിനാല്‍ ഇന്നത്തെ കാലത്തെ പണപ്പെരുപ്പം മറികടക്കാന്‍ മറ്റുവഴികളും തേടേണ്ടിവരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്കുള്ള പ്രചാരം രാജ്യത്ത് ദിവസേനയെന്നോണം വര്‍ധിക്കുന്നത്.
അതേസമയം ഓഹരിയും കടപ്പത്രങ്ങളും ഉള്‍പ്പെടുന്ന മൂലധന വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്ക് റിസ്ക് ലഘൂകരിക്കുന്നതിനോടൊപ്പം ദീര്‍ഘകാലയളവിലെ നേട്ടം സ്വന്തമാക്കാനുള്ള മികച്ച മാര്‍ഗമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ മികവോടെ കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരുകൂട്ടം നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് മ്യൂച്ചല്‍ ഫണ്ടുകളുടേത്. നിശ്ചിത ഇടവേളകളില്‍ നിര്‍ദിഷ്ട തുക ആവര്‍ത്തിച്ച് മുതല്‍മുടക്കുന്ന എസ്ഐപി രീതിയിലോ വലിയൊരു തുക ഒറ്റത്തവണയായോ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാം.
അതേസമയം ജീവിതത്തിന്റെ സുവര്‍ണകാലഘട്ടം പിന്നിട്ടുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം അനുയോജ്യമല്ലെന്നൊരു പ്രതീതി ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും റിസ്ക് എടുക്കാനുള്ള ശേഷിയും അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് ഉപകാരപ്രദമാകുന്ന നിരവധി മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ ഇന്നു ലഭ്യമാണെന്നതാണ് വസ്തുത.
മുതിര്‍ന്ന പൗരന്മാര്
ജോലിയില്‍ നിന്നും വിരമിച്ചതിനാലും ജീവിത സായാഹ്നത്തിലെ ഉത്തരവാദിത്തങ്ങളും കാരണം റിസ്ക് ഉള്‍ച്ചേര്‍ന്ന നിക്ഷേപ പദ്ധതികളില്‍ നിന്നും മുതിര്‍ന്ന പൗരന്മാര് സ്വതവേ അകലം പാലിക്കുന്നത് സ്വാഭാവികമാണ്. തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതും നിശ്ചിത ആദായം വാഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപ പദ്ധതികളെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതേസമയം, ചെറിയ കാലയളവില്‍ വിപണി അധിഷ്ഠിത പദ്ധതികളിലെ വരുമാനം ചാഞ്ചാടാമെങ്കിലും ദീര്‍ഘകാലയളവില്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ ആദായം നല്കാന് മികച്ച മ്യൂച്ചല്‍ ഫണ്ട് സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് പലകുറി തെളിയിച്ചു കഴിഞ്ഞതാണ്.
നിശ്ചിത വാര്‍ഷികാദായം ലഭ്യമാക്കുന്ന അന്വിറ്റി നിക്ഷേപ പദ്ധതികളെ പോലെ മ്യൂച്ചല്‍ ഫണ്ടുകളില്‍ പണം പിന്‍വലിക്കുന്നതിന് പൊതുവില്‍ പ്രത്യേക നിയന്ത്രങ്ങളൊന്നും തന്നെയില്ല. അതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പണം പിന്‍വലിക്കാനുള്ള പദ്ധതി മ്യൂച്ചല്‍ ഫണ്ടുകളിലും മുതിര്‍ന്ന പൗരന്മാര്ക്ക് ആവിഷ്കരിക്കാനാകും. കൂടാതെ, മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്തതും വിവിധ ധനആസ്തികളിന്മേല് നിക്ഷേപ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള സ്കീമുകളും തയ്യാറാണ്.
എങ്ങനെ തെരഞ്ഞെടുക്കണം
5 വര്ഷക്കാലയളവിലേക്കാണെങ്കില് കടപ്പത്രങ്ങളില്‍ അധിഷ്ഠിതമായ മ്യൂച്ചല്‍ ഫണ്ടുകളിലാണ് (Debt MF) മുതിര്‍ന്ന പൗരന്മാര് നിക്ഷേപിക്കേണ്ടത്. 10 വര്‍ഷത്തിന് താഴെയുള്ള കാലാവധിയാണെങ്കില്‍ ബാലന്‍സ്ഡ് മ്യൂച്ചല്‍ ഫണ്ടുകളാണ് (Balanced MF) യോജിച്ചത്. അതുപോലെ 10 വര്‍ഷത്തിലേറെക്കാലം നിക്ഷേപത്തിനായി ലഭിക്കുമെങ്കില്‍ ലാര്‍ജ് കാപ് ഇക്വിറ്റി ഫണ്ടുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രയോജനപ്പെടുത്താം.
വിരമിച്ചതിനു ശേഷമാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സഹായം തേടുന്നത് ഉചിതമായിരിക്കും. തങ്ങളുടെ ആവശ്യങ്ങളും ലക്ഷ്യവും ഉള്‍ക്കൊണ്ട് അനുയോജ്യമായ സ്കീമുകള്‍ കണ്ടെത്തുന്നതിന് ഇതു സഹായകമാകും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications