ഇപിഎഫിൽ നിന്ന് പണം പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് പലർക്കും പേടിസ്വപ്നമാണ്. നിലവിലെ റെക്കോർഡ് പ്രകാരം 2022-23ൽ നാലിൽ ഒന്ന് വരിക്കാരുടെ പിൻവലിക്കൽ തുകയും, ട്രാൻസ്ഫർ ക്ലെയിമും നിരസിക്കപ്പെട്ടു. വർഷത്തിൽ 14.23 ലക്ഷം പരാതികളാണ് ഇപിഎഫ് പരാതി പോർട്ടലിൽ ലഭിച്ചത്, അതിൽ കൂടുതലും കെ.വൈ.സി പ്രശ്‌നങ്ങൾ, പിഎഫ് പിൻവലിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
2022ൽ ക്ലെയിം ചെയ്യപ്പെടാത്ത പിഎഫ് അക്കൗണ്ടുകൾ ഏകദേശം 58,000 കോടി കവിഞ്ഞു, അതുപോലെ 2023-24ൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ 8,505 കോടി രൂപയായി. എന്തുകൊണ്ടാണ് ഇപിഎഫ് ക്ലെയിം നിരസിക്കുന്നതെന്നും, പിഎഫ് ട്രാൻസ്ഫർ ചെയ്യുവാനും പിൻവലിക്കുന്നതിനും ആളുകൾ നേരിടുന്ന പ്രതിബന്ധങ്ങൾ എന്താണെന്നും കണ്ടെത്താം. നിങ്ങളുടെ പണം തിരികെ ലഭിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികൾ ഏതെല്ലാമെന്ന് നോക്കാം.

ഇപിഎഫ്ഒ പ്രശ്നങ്ങൾ
ഇപിഎഫ് അംഗങ്ങൾ ഒന്നിലധികം മേഖലകളിൽ പ്രശ്നങ്ങൾ നേരിടുന്നു. ഒന്നിലധികം തൊഴിലുടമകളുമായി ആരംഭിച്ച ഇ.പി.എഫ്.ഒ അക്കൗണ്ടുകൾ ലയിപ്പിക്കാൻ ചിലർക്ക് കഴിയുന്നില്ല. ചില അക്കൗണ്ടുകളിൽ വർഷങ്ങളായി കുടിശ്ശികയുള്ള പലിശ ലഭിച്ചിട്ടില്ല. ചിലർക്ക് വിരമിച്ചതിന് ശേഷം പെൻഷൻ നേടാനോ ഒരു വ്യക്തിയുടെ മരണശേഷം അത് ക്ലെയിം ചെയ്യാനോ കഴിയില്ല. ക്ലെയിം സെറ്റിൽമെൻ്റിന് ശേഷവും തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ആയിട്ടില്ലെന്ന് ചിലർ കണ്ടെത്തി എന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
ഇപിഎഫ് ക്ലെയിം നേടുന്നതിനായി വളരെ പ്രയാസമേറിയ അനുഭവങ്ങളാണ് പലരും നേരിടുന്നത്. ഇ.പി.എഫ്.ഒ പോർട്ടലിൽ ലോഗിൻ ചെയ്യാനുള്ള ശ്രമമാണ് ആദ്യ തടസ്സം. ഇതിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നതിനുള്ള ആധാർ ഒ.ടി.പി കൃത്യമായി പ്രവർത്തിക്കുന്നില്ല. ഇ.പി.എഫ്.ഒ യുടെ വെബ്‌സൈറ്റ് ഒട്ടും യൂസർ ഫ്രൺലി അല്ല, മാത്രമല്ല അതിലെ ലിങ്കുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.
ഇ.പി.എഫ്.ഒ യുമായി ഉന്നയിക്കുന്ന പരാതികൾ പലപ്പോഴും കൃത്യമായ ഉത്തരങ്ങളൊന്നും നൽകുന്നില്ല. അംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇ.പി.എഫ്.ഒ ഗ്രീവൻസ് പോർട്ടൽ (EPFIGMS) നിരവധി പോരായ്മകളാണ്.
ഇ.പി.എഫ്.ഒ ഡാറ്റാബേസിലെ വിവരങ്ങൾ ഇ.പി.എഫ് മെമ്പർ ഷെയർ ചെയ്ത വിവരങ്ങളുമായി മാച്ചിംഗ് അല്ലെങ്കിൽ റിജക്ഷൻ ഉണ്ടാവും. മാത്രമല്ല യു.എ.എൻ, പേര്, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളിലെ പൊരുത്തക്കേടുകൾ മൂലമാകാം. പലപ്പോഴും നിസ്സാരമായ കാരണങ്ങളാലാണ് ഇത്തരം പൊരുത്തക്കേടുകൾ സംഭവിക്കുന്നത്. പിഎഫ് അക്കൗണ്ടിലെ പേരിൽ ഇനിഷ്യൽ ഉണ്ടെങ്കിലോ വിവാഹശേഷം പേര് മാറിയതിൻ്റെ പേരിലോ മറ്റുള്ളവർ നിരസിക്കപ്പെടും.
ഇ.പി.എസ് ( എംപ്ലോയീ പെൻഷൻ സ്കീം)
ഇപിഎഫിലെ അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച ഇ.പി.എസ് എന്ന ഈ പദ്ധതി. ഉയർന്ന പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തത്, പെൻഷൻ കുടിശ്ശിക അനുവദിക്കാത്തത്, പെൻഷൻ്റെ തെറ്റായ കണക്കുകൂട്ടൽ, നഷ്ടപ്പെട്ട സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇപിഎസ് പരാതികൾ.
പുതിയ ജോലികളിലേക്ക് മാറുമ്പോൾ പലപ്പോഴും തങ്ങളുടെ ഇപിഎഫ് അക്കൗണ്ട് മാറ്റേണ്ടി വരുന്നു. ഇപിഎസ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു സർട്ടിഫിക്കറ്റ് നേടണമെന്ന് പലർക്കും അറിയില്ല. ഇപിഎഫ് ട്രാൻസ്ഫർ ചെയ്യുന്നതു പോലെ ഇത് അത്ര എളുപ്പമല്ല. ഇ.പി.എസ് ൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ, ഇ.പി.എഫിൽ നിന്നുള്ള നിങ്ങളുടെ പിൻവലിക്കലും തടസ്സപ്പെടും. ഇപിഎഫ് തുക പിൻവലിച്ചാലും നിങ്ങൾ പെൻഷൻ സർട്ടിഫിക്കറ്റ് തീർച്ചയായും വാങ്ങണം.

സ്തംഭിച്ച ഐടി സംവിധാനം
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇ.പി.എഫ് ക്ലെയിം വെരിഫിക്കേഷൻ ഓഫ്‌ലൈനായാണ് കൈകാര്യം ചെയ്തിരുന്നത്. ഇ.പി.എഫ് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തതോടെ ഇതിന്റെ പ്രവർത്തനങ്ങളെല്ലാം ഓൺലൈനായി (മെമ്പർ ഇസേവ പോർട്ടൽ) മാറി. സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങി നിരവധി പോരായ്മകളാണ് തുടർച്ചയായി സംഭവിക്കുന്നത്. ഇത് ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസത്തിനും പൂർണ്ണമായ റിജക്ഷനും കാരണമാകുന്നു.
പ്രശ്ന പരിഹാരങ്ങൾ
ഇത്തരത്തിൽ ഇ.പി.എഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ചെയ്യാം. അതായത് വീണ്ടും ക്ലെയിം നിരസിക്കുന്നണ്ടെങ്കിൽ അതിന്റെ വിശദമായ കാര്യങ്ങൾ അറിയുവാൻ വിവരാവകാശ നിയമപ്രകാരം (ആർടിഐ) ഒരു ചോദ്യം ഫയൽ ചെയ്യാവുന്നതാണ്. അതു വഴി കൃത്യമായ മറുപടി ലഭിക്കും. പരാതി പരിഹാര ഫോറമായ ഇ.പി.എഫ്യു.ഒ അദാലത്ത്, നിധി ആപ്‌കെ നികത്തിനെ ഇപിഎഫ് അംഗങ്ങൾക്ക് സമീപിക്കാം. സംശയനിവാരണത്തിനും പരാതികൾ സമർപ്പിക്കുന്നതിനും മാസത്തിലൊരിക്കൽ നടത്തുന്ന ഈ അദാലത്തുകളിൽ നിങ്ങൾക്ക് പങ്കെടുക്കാം.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
