ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടോ? ഈ തെറ്റുകൾ കാരണമാണ് ക്ലെയിം നഷ്ടമായത്

ആരോഗ്യ ഇൻഷുറൻസ് ഒരു വലിയ പ്രതീക്ഷയാണ്. സാമ്പത്തിക പ്രതിസന്ധികളിൽ ശക്തി പകരുന്ന ഒന്നാണ് ആരോ​ഗ്യ ഇൻഷുറൻസ്. എന്നാൽ പല കാരണങ്ങളാൽ പലരുടേയും ഇൻഷുറൻസ് പോളിസി ക്ലെയിം നിരസിക്കപ്പെടാറുണ്ട്. ക്ലെയിമുകൾ നിരസിക്കപ്പെടുമ്പോൾ ആളുകൾ ഇൻഷുറൻസ് കമ്പനികളെ തെറ്റിദ്ധരിക്കാറുണ്ട്. പക്ഷേ ഇൻഷുറൻസ് കമ്പനികൾ മാത്രമാണോ ക്ലെയിം നഷ്ടപ്പെടാനുള്ള കാരണം?

പോളിസി ഉടമയും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള നിയമപരവും സാമ്പത്തികവുമായ ഒരു കരാറാണ് ഇൻഷുറൻസ് പോളിസി. അതിനാൽ എന്തു തെറ്റുകൾ സംഭവിച്ചാലും അതിൽ രണ്ട് കക്ഷികളും തുല്യ ഉത്തരവാദിത്തമുള്ളവരായിരിക്കണം. സത്യത്തിൽ എന്തു കൊണ്ടാണ് ക്ലെയിം നിരസിക്കപ്പെടുന്നത്? ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ക്യാഷ്‌ലെസ് ആയാലും റീഇംബേഴ്‌സ്‌മെന്റ് ആയാലും ക്ലെയിം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങൾ അറിഞ്ഞിരിക്കണം. ഓരോന്നും വിശദമായി അറിയാം.

1. മുൻകാല പ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കാതിരിക്കുന്നത്....

ഇൻഷുറൻസ് പോളിസികൾക്ക് നിങ്ങളുടെ എല്ലാ വിവരങ്ങളും നൽകണം. അതായത് പോളിസി ഉടമയും ഇൻഷുറൻസ് കമ്പനിയും എല്ലാ വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്. പലരും അവരുടെ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രമേഹം പോലുള്ള നിലവിലുള്ള മെഡിക്കൽ അവസ്ഥകളെ കുറിച്ച് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ വെളിപ്പെടുത്തുന്നില്ല. ചിലർ മനപ്പൂർവ്വം പറയാതിരിക്കും, എന്നാൽ ചിലർക്ക് മറവി കാരണം വിട്ടു പോവുന്നു. ഇത് ക്ലെയിം നിരസിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

2. പാലിക്കാത്ത പോളിസി നിബന്ധനകളും വ്യവസ്ഥകളും

പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കണം. ഇത് ഒരു വിശ്വാസത്തിൻ്റെ ഭാ​ഗമാണ്. ഇവ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ക്ലെയിമുകൾ പലപ്പോഴും നിരസിക്കപ്പെടാം. ഉദാഹരണത്തിന് പോളിസി എടുത്തതിനു ശേഷമുള്ള മൂന്ന് വർഷം വരെയുള്ള പ്രാരംഭ കാലയളവിനുള്ളിൽ നിങ്ങൾ ഫയൽ ചെയ്താൽ ക്ലെയിം നിരസിക്കപ്പെട്ടേക്കാം.

തിമിരം അല്ലെങ്കിൽ ഹെർണിയ ശസ്ത്രക്രിയ പോലുള്ള ആസൂത്രിത ചികിത്സകൾക്കുള്ള ക്ലെയിമുകൾ ആദ്യത്തെ മൂന്ന് വർഷ കാലയളവിനുള്ളിൽ നടത്തിയാൽ അവ നിരസിക്കപ്പെട്ടേക്കാം. മുറി വാടക പരിധികൾ പോലുള്ള പോളിസി പരിധികളെക്കുറിച്ച് കൃത്യമായി ധാരണയില്ലെങ്കിൽ പൂർണ്ണമായോ ഭാഗികമായോ ആ ക്ലെയിം നിരസിക്കപ്പെടും. അതിനാൽ പോളിസി എടുക്കുന്നതിനു മുന്നേ നിബന്ധനകളും വ്യവസ്ഥകളും ശരിയായ രീതിയിൽ മനസിലാക്കുക.

3. ചികിത്സകൾക്ക് പരിരക്ഷയില്ല....

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) അനുശാസിക്കുന്നതു പ്രകാരം ഓരോ പോളിസിയും പ്രത്യേക വ്യവസ്ഥകളാണ് പാലിക്കുന്നത്. അതിനാൽ തന്നെ ചില ചികിത്സകൾ പല പോളിസികളിലും ഉൾപ്പെടുന്നില്ല. കോസ്‌മെറ്റിക് സർജറികൾ പോലുള്ള ചില ചികിത്സകൾ മിക്ക ഇൻഷുറർമാരും കവർ ചെയ്യുന്നില്ല. പോളിസിയുടെ പരിധിയിൽ വരുന്നില്ലെങ്കിൽ അത്തരം ചികിത്സകൾക്കുള്ള ക്ലെയിമുകൾ നിരസിക്കപ്പെടുന്നു.

ചികിത്സാ ചെലവ് പോളിസിയുടെ ഇൻഷ്വർ ചെയ്ത തുകയേക്കാൾ കൂടുതലാകുക, പണമടയ്ക്കാത്തതിനാലോ കാലാവധി കഴിഞ്ഞതിനാലോ പോളിസി കാലഹരണപ്പെടുക, ഔട്ട്പേഷ്യന്റ് ചികിത്സയ്ക്കുള്ള കവറേജ് ഇല്ലാത്തതിനാൽ പോളിസി കാലഹരണപ്പെടുക തുടങ്ങിയ നിരവധി കാരണങ്ങളും പോളിസി ക്ലെയിം നിരസിക്കപ്പെടാൻ കാരണമാവുന്നു.

അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന പോളിസിയെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഏതെല്ലാം ചികിത്സക്ക് നിങ്ങൾക്ക് ക്ലെയിം ഉറപ്പാക്കാമെന്നും അധികമായ മറ്റു നേട്ടങ്ങൾ ലഭിക്കുമോയെന്നും തിരിച്ചറിയുക.

ക്ലെയിം നിരസിക്കലുകൾ എങ്ങനെ തടയാം?

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്നത് നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും. എന്നാൽ അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം;

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടോ? ഈ തെറ്റുകൾ കാരണമാണ് ക്ലെയിം നഷ്ടമായത്

പോളിസി എടുക്കുമ്പോൾ നിലവിലുള്ള വ്യവസ്ഥകൾ വെളിപ്പെടുത്തുക...

ഏത് ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴും നിങ്ങളുടെ മെഡിക്കൽ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുക. ചെറിയ അസുഖങ്ങൾ പോലും അവ​ഗണിക്കരുത്. പ്രമേഹം, രക്താതിമർദ്ദം അല്ലെങ്കിൽ കാൻസർ പോലുള്ള വിട്ടുമാറാത്ത രോ​ഗങ്ങൾ പോലെ തന്നെ മുഴകൾ, സന്ധിവാതം തുടങ്ങിയ ചെറിയ ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും വെളിപ്പെടുത്തണം. നിങ്ങളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കിയാൽ അതിന് അനുസരിച്ചായിരിക്കും നേട്ടം ഉറപ്പാക്കാൻ സാധിക്കുന്നത്.

പോളിസി നിബന്ധനകൾ വിശദമായി മനസ്സിലാക്കുക

പോളിസി നിബന്ധനകൾ പാലിക്കാത്തതിലെ വീഴ്ചയാണ് ക്ലെയിം നിരസിക്കുന്നതിലുള്ള ഒരു പ്രധാന കാരണം. നിബന്ധനകളും വ്യവസ്ഥകളും ഏറെ പ്രധാനപ്പെട്ടതാണ്. അവ ശരിയായി രീതിയിൽ മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ പോളിസിയിൽ ഉൾപ്പെടുന്നതും ഒഴിവാക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കുക. മാത്രമല്ല മുൻകൂർ അനുമതി ആവശ്യമുള്ളതായ ആയ പ്രത്യേക ചികിത്സകൾ അല്ലെങ്കിൽ രോ​ഗാവസ്ഥകളെ കുറിച്ച് മനസിലാക്കണം. ഇത്തരത്തിൽ നിബന്ധനകൾ ശരിയായി പാലിച്ചാൽ ക്ലെയിം ഉറപ്പാക്കാം.

പോളിസികൾ എപ്പോഴും സജീവമായി നിലനിർത്തുക...

പ്രീമിയം എപ്പോഴും കൃത്യസമയത്ത് അടക്കാൻ ശ്രദ്ധിക്കുക. അവ ശരിയായ അടച്ചാൽ മാത്രമേ നിങ്ങളുടെ പോളിസി സജീവമായി നിലനിർത്താൻ സാധിക്കൂ. ചെറിയ കവറേജ് ​ഗ്യാപുകൾ പോലും ക്ലെയിം നിരസിക്കലിന് കാരണമാകും. അതുപോലെ പോളിസി പുതുക്കുന്നതിലും ശ്രദ്ധാലുകളാവുക. ഒരിക്കലും അവസാന ദിവസം വരെ കാത്തിരിക്കാതിരിക്കൂ. നിങ്ങളുടെ പോളിസി മുൻകൂട്ടി പുതുക്കുക. ഓട്ടോ-പേ ഓപ്ഷനുകൾ ഉപയോഗിച്ചാൽ കൃത്യമായി തന്നെ പേയ്മെൻ്റ് നടത്താൻ സഹായിക്കും.

ചികിത്സയ്ക്ക് മുൻകൂർ അനുമതി തേടുക

ചികിത്സകളെ കുറിച്ച് നേരത്തെ തന്നെ ഇൻഷുറൻസ് കമ്പനിയുമായി സംസാരിക്കുക. അഡ്മിറ്റ് ആവുമ്പോൾ ഈ വിവരം മുൻകൂട്ടി അറിയിച്ചാൽ നിങ്ങളുടെ ചികിത്സയ്ക്ക് നേരത്തെയുള്ള അംഗീകാരം നേടാൻ സഹായിക്കും. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളെ കുറിച്ചും ഈ ഘട്ടത്തിൽ നിങ്ങൾക്ക് ദൂരീകരിക്കാം.

എല്ലാ രേഖകളും മുൻകൂട്ടി തയ്യാറാക്കുക...

രേഖകളെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പലപ്പോഴും അവസാന നിമിഷത്തിൽ പ്രധാന രേഖകൾ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടാവാറുണ്ട്. ശരിയായ രേഖകളുടെ അഭാവം ക്ലെയിം നിരസിക്കാൻ കാരണമാവും. നിങ്ങളുടെ മെഡിക്കൽ രേഖകൾ, കുറിപ്പടികൾ, ബില്ലുകൾ, പേയ്‌മെന്റ് രസീതുകൾ, ഇൻഷുറൻസ് വിവരങ്ങൾ എന്നീ രേഖകൾ സൂക്ഷിക്കുക.

ഇൻഷുറൻസ് എന്നത് നിസ്സാരമല്ല. പല അപ്രതീക്ഷിത ഘട്ടങ്ങളിലും സാമ്പത്തികമായി സഹായിക്കാൻ ഇത്തരം പോളിസികളാണ് ഉണ്ടായിരിക്കുക. പലപ്പോഴും പല കാരണങ്ങളാൽ ആളുകൾക്ക് ക്ലെയിം നഷ്ടമാവുകയും പോളിസിയുടെ നേട്ടം പൂർണമായും ഉപയോ​ഗിക്കാൻ സാധിക്കാത്തതുമായ പ്രതിസന്ധികൾ സംഭവിക്കാറുണ്ട്. ക്ലെയിം നിരസിക്കുന്നത് ഏറെ ദുഖകരമാണ്, എങ്കിലും ശരിയായ ആസൂത്രണം ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്.

നിങ്ങളുടെ പോളിസി മനസ്സിലാക്കുന്നതിലൂടെയും ശരിയായ രേഖകൾ സൂക്ഷിക്കുന്നതിലൂടെയും നിങ്ങളുടെ ഇൻഷുററുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെയും ക്ലെയിം നിരസിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും.

ആരോഗ്യ ഇൻഷുറൻസിൻ്റെ തരങ്ങൾ....

  • വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്
  • ഫാമിലി ഹെൽത്ത് ഇൻഷുറൻസ്
  • ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്
  • ക്രിറ്റിക്കൽ ഇൽനെസ് ഇൻഷുറൻസ്
  • മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ്
  • ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ്
  • സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ്
  • വ്യക്തിഗത അപകട ഇൻഷുറൻസ്

ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാവുന്നതാണ്. അതിനു ശേഷം ഏജൻ്റ് മുഖാന്തിരമോ അല്ലെങ്കിൽ ഇപ്പോൾ ഓൺലൈൻ വഴിയും ഇൻഷുറൻസിന് അപേക്ഷിക്കാൻ സാധിക്കും. ആവശ്യമുള്ള രേഖകളെ കുറിച്ച് മനസിലാക്കുക, മാത്രമല്ല പ്രീമിയം തുക നിങ്ങൾക്ക് താങ്ങാവുന്നതാണോ എന്നതും തിരിച്ചറിയുക. എത്ര രൂപ വരെ കവറേജ് ലഭിക്കുമെന്നതും പരിശോധിക്കണം. ഇവ ശരിയായാൽ ഇൻഷുറൻസ് പോളിസി എടുക്കാം. 

ഏതെല്ലാം ആശുപത്രികളിൽ ഈ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം എന്നത് മനസിലാക്കണം. മാത്രമല്ല മറ്റു പോളിസികളെ കുറിച്ച് താരതമ്യം ചെയ്ത് ഏതാണ് കൂടുതൽ ഉപകാരപ്രദമെന്ന് മനസിലാക്കുന്നതും നല്ലതാണ്. 

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X