പല മലയാളികൾക്കും പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് സ്വർണം ഒരു അവസാന ആശ്രയമാണ്. അതുപോലെ തന്നെ കൈയിൽ കാശുള്ളപ്പോൾ അൽപ്പം സ്വർണം വാങ്ങി സൂക്ഷിക്കാത്തവരും ചുരുക്കമാണ്. മഞ്ഞ ലോഹത്തിനോടുള്ള മലയാളികളുടെ പ്രിയം കൂടുന്നത് സാമ്പത്തിക അനിശ്ചിതത്വ സമയങ്ങളിലാണ്.
സ്വർണ വില
കൊവിഡ് -19 മൂലം ആഗോള വിപണിയിൽ വില കുത്തനെ ഉയർന്നതോടെ ആഭ്യന്തര വിപണിയിലും സ്വർണ വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. സ്വർണ വില ആഗസ്റ്റിൽ 10 ഗ്രാമിന് 50,000 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. കൊറോണയെത്തുടർന്ന് നിലവിലുള്ള അനിശ്ചിതത്വം കാരണം സ്വർണ്ണ ഡിമാൻഡും വിലയും ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം.
ആളുകൾ സ്വർണം വാങ്ങുന്നത് എന്തുകൊണ്ട്?
ആളുകൾ വിവിധ കാരണങ്ങളാലാണ് സ്വർണം വാങ്ങുന്നു. ചിലർ സ്വന്തം ഉപയോഗത്തിനായി വാങ്ങുന്നു. മറ്റു ചിലർ ഭാവിയിലേയ്ക്കുള്ള സുരക്ഷിത സമ്പാദ്യമായി സ്വർണ നിക്ഷേപത്തെ കണക്കാക്കുന്നു. അത്യാവശ്യ സമയങ്ങളിലും മറ്റും സ്വർണം വിറ്റ് എളുപ്പത്തിൽ പണമാക്കി മാറ്റാവുന്നതാണ് സ്വർണം വാങ്ങുന്നതിന്റെ ഏറ്റവും വലിയ നേട്ടം
സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള വഴികൾ
സ്വർണ്ണാഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിങ്ങനെ സ്വർണം കൈയിൽ വാങ്ങുന്ന സാധാരണ രീതികൾ ഇവയാണ്. എന്നാൽ ഇങ്ങനെ വാങ്ങുമ്പോൾ ജിഎസ്ടിയും മറ്റ് ചാർജുകളും ഉൾപ്പെടുന്നു. അതിനാൽ ഭൌ തിക സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കുന്നതാണ് നല്ലത്. സ്വർണ്ണ ഇടിഎഫുകൾ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സർക്കാർ പിന്തുണയുള്ള സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) എന്നിവയിൽ നിക്ഷേപിക്കുമ്പോൾ പരിശുദ്ധി, സംഭരണം, മറ്റ് നിരക്കുകൾ എന്നിവയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ
നിങ്ങൾ സ്വർണ്ണം ആഭരണമായി വാങ്ങുകയാണെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ വാങ്ങുന്ന സ്വർണം പരിശുദ്ധമാണെന്ന് ഉറപ്പാക്കുക. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്ഐ) അടയാളം ആഭരണത്തിൽ ഉണ്ടോയെന്ന് പരിശോധിക്കണം.
ആഭരണങ്ങൾക്ക് പകരം
സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി), ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് വാങ്ങൽ എന്നിവയാണ് സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് ഫലപ്രദമായ ബദലുകൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ 2020-21 എസ്‌ജിബികളുടെ എട്ടാമത്തെ സീരിസ് പുറത്തിറക്കിയിരുന്നു. 2020 നവംബർ 13 വരെയാണ് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരുന്നത്.
സോവറിൻ ഗോൾഡ് ബോണ്ട്
സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിൽ നിക്ഷേപിക്കുമ്പോൾ, വിൽപ്പന ദിവസത്തിലെ യഥാർത്ഥ സ്വർണ്ണ വിലയ്‌ക്ക് പുറമേ ഓരോ ആറുമാസത്തിലും 2.5% സംയോജിത പലിശ വരുമാനം നിങ്ങൾക്ക് ലഭിക്കും. 8 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം പൂർണ്ണമായും നികുതി രഹിതമാണ്.
സ്വർണ ഇടിഎഫ്
ഓഹരി പോലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വാങ്ങാനും വിൽക്കാനും കഴിയുന്ന രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന വഴിയാണ് സ്വർണ്ണ ഇടിഎഫുകൾ. സ്വർണ്ണ ഇടിഎഫുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് നിങ്ങളുടെ ആദായനികുതി സ്ലാബ് നിരക്കിന് അനുസൃതമായി നികുതി ഈടാക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications