ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എന്തുകൊണ്ട് പിപിഎഫ്? ; 6 കാരണങ്ങളിതാ!

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സമ്പാദ്യ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ്. ഉറപ്പുള്ള ആദായത്തോടൊപ്പം നിക്ഷേപകര്‍ക്ക് സുരക്ഷിതത്വവും പിപിഎഫ് വാഗ്ദാനം ചെയ്യുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സമ്പാദ്യ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ്. ഉറപ്പുള്ള ആദായത്തോടൊപ്പം നിക്ഷേപകര്‍ക്ക് സുരക്ഷിതത്വവും പിപിഎഫ് വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത ദീര്‍ഘകാല മൂലധന വര്‍ധനവ് പ്രതീക്ഷിക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്. മുതല്‍ തുകയുടെ സുരക്ഷിതത്വും കുറഞ്ഞ റിസ്‌കും താത്പര്യപ്പെടുന്ന നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് പിപിഎഫ് ആണ്. പിപിഎഫില്‍ നിക്ഷേപിക്കപ്പെടുന്ന തുകയുടെ ഏറ്റവും വലിയ പ്രത്യേകത അത് വിപണിയുമായി ബന്ധിപ്പിക്കപ്പെടുന്നില്ല എന്നതാണ്.

ദീര്‍ഘകാലത്തേക്ക് പിപിഎഫ് എന്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നത് എന്നതിന്റെ 6 കാരണങ്ങള്‍ നമുക്ക് നോക്കാം.

റിസ്‌ക് വിമുക്തം

റിസ്‌ക് വിമുക്തം

സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ പിപിഎഫ് പൂര്‍ണമായും റിസ്‌ക് മുക്തമാണ്. ഒപ്പം നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിനും സര്‍ക്കിറിന്റെ ഉറപ്പുണ്ട്. രാജ്യത്തെ കോടതികള്‍ക്ക് പോലും നിങ്ങളുടെ വായ്പാ ബാധ്യതകള്‍ തീര്‍ക്കുവാനായി പിപിഎഫ് ഉപയോഗിക്കുവാന്‍ ഉത്തരവിടാന്‍ സാധിക്കുകയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്തുകൊണ്ടാണ് പിപിഎഫ് ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന് പറയുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

നികുതി നേട്ടങ്ങള്‍

നികുതി നേട്ടങ്ങള്‍

നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന്മേല്‍ ഒന്നല്ല, രണ്ടല്ല, മൂന്ന് ആദായ നികുതി ഒഴിവാക്കലുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. അത്തരം നേട്ടമുള്ള രാജ്യത്തെ ഏക നിക്ഷേപം കൂടിയാണ് പിപിഎഫ്. ആദ്യ ഘട്ടത്തില്‍ നിങ്ങളുടെ നികുതി ബാധ്യതയുള്ള വരുമാനത്തില്‍ നിന്നും പിപിഎഫ് മുതല്‍ തുക കുറയ്ക്കും. അടുത്തതായി പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നികുതി വിമുക്തമാണ്. അവസാനമായി 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മെച്യൂരിറ്റി സമയത്ത് നിങ്ങള്‍ സ്വീകരിക്കുന്ന തുകയും നികുതി മുക്തമാണ്.

അഗ്രസ്സീവ് നിക്ഷേപകര്‍ക്കും അനുയോജ്യം

അഗ്രസ്സീവ് നിക്ഷേപകര്‍ക്കും അനുയോജ്യം

ഇത്രയും നേരം നമ്മള്‍ പറഞ്ഞത് പിപിഎഫ് റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണെന്നാണ്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്ന അഗ്രസ്സീവ് നിക്ഷേപകര്‍ക്കും പിപിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്. അത് പോര്‍ട്ട്‌ഫോളിയോയ്ക്ക് സ്ഥിരത ഉറപ്പാക്കുകയും ഒപ്പം പോര്‍ട്ട് ഫോളിയോവിലെ ഡെബ്റ്റ് വിഭാഗത്തില്‍ നിന്നും മികച്ച ആദായം നല്‍കുകയും ചെയ്യുന്നു.

ഭാഗികമായ പിന്‍വലിക്കല്‍

ഭാഗികമായ പിന്‍വലിക്കല്‍

പിപിഎഫ് അക്കൗണ്ടില്‍ 7 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ഭാഗികമായി പിന്‍വലിക്കല്‍ നടത്തുവാന്‍ സാധിക്കും. എന്നാല്‍ ഗുരുതരമായ രോഗം ബാധിച്ചാല്‍ അതിന്റെ ചികിത്സയ്ക്കായും, ഉന്നത വിദ്യാഭ്യാസത്തിനായും കാലാവധി എത്തും മുമ്പ് പിപിഎഫ് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്.

വായ്പാ സൗകര്യങ്ങള്‍

വായ്പാ സൗകര്യങ്ങള്‍

പിപിഎഫിന് 15 വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ് ഉള്ളത്. എന്നാല്‍ നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. നിക്ഷേപം 2 വര്‍ഷം പൂര്‍ത്തിയായാല്‍ നിക്ഷേപത്തിന്റെ 25 ശതമാനം വരെ വായ്പയായി പിന്‍വലിക്കാവുന്നതാണ്. നിക്ഷേപത്തിന്റെ 3 വര്‍ഷത്തിനും 6 വര്‍ഷത്തിനും ഇടയിലാണ് ഈ വായ്പാ സേവനം ലഭിക്കുക. 3 വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുകയും വേണം.

എളുപ്പത്തില്‍ കൈകാര്യം ചെയ്യാം

എളുപ്പത്തില്‍ കൈകാര്യം ചെയ്യാം

ചുരുങ്ങിയത് 500 രൂപയും പരമാവധി 150,000 രൂപയുമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. നിക്ഷേപകന്റെ സൗകര്യമനുസരിച്ച് ഒരു വര്‍ഷത്തില്‍ 12 ഗഡുക്കളായോ ഒറ്റത്തവണയോ നിക്ഷേപം നടത്താം.

Read more about: ppf
English summary

why ppf is the best investment option for long-term? know the six points |ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എന്തുകൊണ്ട് പിപിഎഫ്? ; 6 കാരണങ്ങളിതാ!

why ppf is the best investment option for long-term? know the six points
Story first published: Thursday, June 10, 2021, 20:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X