രാജ്യത്ത് ഏറ്റവും ജനകീയമായ വായ്പകളില്‍ ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഈടുകളില്ലാതെ ലഭിക്കുന്ന ഈ വായ്പാ സേവനം നമുക്ക് ഏത് സാമ്പത്തികാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്.
രാജ്യത്ത് ഏറ്റവും ജനകീയമായ വായ്പകളില്‍ ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഈടുകളില്ലാതെ ലഭിക്കുന്ന ഈ വായ്പാ സേവനം നമുക്ക് ഏത് സാമ്പത്തികാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. അടിയന്തിര സാഹചര്യ പെട്ടെന്ന് ഉപയോഗപ്പെടുത്താവുന്ന വായ്പകളില്‍ താരതമ്യേന കുറഞ്ഞ വായ്പാ നിരക്കില്‍ ലഭിക്കുന്നതും വ്യക്തിഗത വായ്പകളിലാണ്. വ്യക്തിഗത വായ്പ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഈട് ആവശ്യമില്ല
വ്യക്തിഗത അനുവദിച്ചു കിട്ടുന്നതിനായി വായ്പാ അപേക്ഷകന് ഈടുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ്സ്കോര്‍, ക്യാഷ് ഫ്ളോ, തിരിച്ചടവ് പ്രാപ്തി എന്നിവ പരിഗണിച്ചാണ് വായ്പാ തുകയും ഈടാക്കാവുന്ന പലിശ നിരക്കും തീരുമാനിക്കുന്നത്. ഇയര്‍ന്ന തിരിച്ചടവ് പ്രാപ്തി, മികച്ച ക്രെഡിറ്റ് സ്കോര്‍ (750 മുതല്‍ 800 വരെ), വരുമാന സ്ഥിരത എന്നിവ അപേക്ഷകന് ഉയര്‍ന്ന തുക മിതമായ പലിശ നിരക്കില്‍ വ്യക്തിഗത വായ്പയായി നേടുവാന്‍ സാധിക്കും.
വായ്പാ തുക ഏത് ആവശ്യത്തിനും ഉപയോഗിക്കാം
ഭവന വായ്പാ, കാര്‍ വായ്പാ, ഇരു ചക്ര വാഹന വായ്പാ തുടങ്ങിയവ അതാത് ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നിബന്ധനകളുണ്ട്. എന്നാല്‍ വ്യക്തിഗത വായ്പയിലൂടെ ലഭിക്കുന്ന ഉപയോക്താവിന് എന്ത് ആവശ്യത്തിനായും ഉപയോഗപ്പെടുത്താം. അത് വീട് പുതുക്കുന്നതിനാകാം, ഒരു വിവാഹച്ചിലവിന്റെ ഭാഗമായാകാം, വിദ്യാഭ്യാസ ആവശ്യങ്ങള്ക്കാകാം. ഏത് ആവശ്യത്തിന് ചിലവഴിക്കണം എന്നതില്‍ വ്യക്തിഗത വായ്പകള്‍ക്ക് നിബന്ധനയില്ല.
പലിശ നിരക്ക്
വായ്പാ തുക, വായ്പാ കാലാവധി, വായ്പാ ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോര്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും മറ്റ് ചാര്‍ജുകളും വ്യത്യാസപ്പെട്ടിരിക്കും. ഉയര്‍ന്ന വായ്പാ തുകയും താഴ്ന്ന ക്രെഡിറ്റ് സ്കോറുമാണെങ്കില് പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും. 8.90 ശതമാനം മുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ആരംഭിക്കുന്നത്. അത് വായ്പാദാതാനെ അടിസ്ഥാനമാക്കി 25 ശതമാനം വരെ ഉയര്‍ന്നേക്കാം.
വായ്പാ കാലാവധി
12 മാസം മുതല്‍ 60 മാസം വരെയാണ് വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് കാലാവധി. വായ്പാ ദാതാവിന്റെ പോളിസികള്ക്കനുസരിച്ചും വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ അപേക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചും അത് 72 മാസങ്ങള്‍ മുതല്‍ 84 മാസം വരെ ഉയര്‍ന്നേക്കാം. 22 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് വായ്പാ ദാതാക്കള്‍ ഇത്തരം വായ്പകള്‍ സാധാരണ ഗതിയില്‍ അനുവദിക്കാറ്.
വേഗത്തില്‍ ലഭിക്കും
നിങ്ങള്‍ മികച്ച ബാങ്കിംഗ് നിലനിര്‍ത്തുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ബാങ്ക് നിങ്ങള്‍ക്ക് പ്രീ അപ്രൂവ്ഡ് വ്യക്തിഗത വായ്പ അനുവദിച്ചേക്കാം. കുറഞ്ഞ ക്ലറിക്കല്‍ ജോലികള്‍ മാത്രമുള്ള വേഗത്തില്‍ ലഭിക്കുന്ന വായ്പയാണിത്. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി ഇത്തരം വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. മിനുട്ടുകള്‍ക്കുള്ളില്‍ അപേക്ഷകന് വായ്പാ തുക അനുവദിച്ച് ലഭിക്കും.
വായ്പാ മാനദണ്ഡങ്ങള്‍
ഉയര്‍ന്ന തുക വ്യക്തിഗത വായ്പയായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ വായ്പാ ദാതാവിന്റെ മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. വായ്പാ അപേക്ഷകന്റെ പ്രായം, മറ്റ് സാമ്പത്തിക ബാധ്യതകളെല്ലാം കിഴിച്ചുള്ള പ്രതിമാസ വരുമാനം, തൊഴില്‍ സുരക്ഷ, ക്രെഡിറ്റ് സ്കോര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് വായ്പാ ദാതാക്കള്‍ മാനദണ്ഡം നിശ്ചയിക്കുന്നത്. മിക്ക ബാങ്കുകളും പരമാവധി 25 ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പയായി നല്‍കാറുള്ളത്. നിലവില്‍ അപേക്ഷകനുള്ള വായ്പാ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകളും വ്യക്തിഗത വായ്പയായി ലഭിക്കാവുന്ന പരമാവധി തുകയുടെ അളവ് കുറയ്ക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാമ്പത്തിക അടിയന്തിരാവശ്യങ്ങള്‍ക്കായി പെട്ടെന്ന് പണം കണ്ടെത്തുവാനുള്ള മാര്‍ഗമാണ് വ്യക്തിഗത വായ്പകള്‍. എന്നാല്‍ വ്യക്തിഗത വായ്പകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ ആവശ്യത്തിന് മാത്രമുള്ള തുക എടുക്കുവാന്‍ ശ്രദ്ധിക്കുക. പലിശ ചിലവ് അധികരിക്കുന്നത് ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. ഒപ്പം നിങ്ങളുടെ മൊത്ത വരുമാനത്തിന്റെ 40 ശതമാനത്തില്‍ അധികമാതാന് പാടില്ല നിങ്ങളുടെ ബാധ്യതകള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications