ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത് വൈകുന്നതിന്റെ കാരണം വ്യക്തിമാക്കി ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ വേഗത്തില്‍ ടെസ്ല കാറുകള്‍ ലോഞ്ച് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള കാര്‍ നിര്‍മാതാക്കളുടെ വരവ് ദുര്‍ഘടമാക്കുന്നു എന്നായിരുന്നു മസ്‌ക് ട്വീറ്റിന് മറുപടി നല്‍കിയത്.

 
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

ഇന്ത്യയില്‍ ടെസ്ല ലോഞ്ച് ചെയ്യുവാന്‍ ആഗ്രഹമുണ്ട്. പക്ഷേ ലോകത്തെ മറ്റേതൊരു വലിയ രാജ്യത്തെക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇവിടെയുള്ളത്. - മസ്‌ക് ട്വീറ്റ് ചെയ്തു. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായാണ് ക്ലീന്‍ എനര്‍ജി വാഹനങ്ങളെയും ഇന്ത്യ കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടെന്ന് ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യൂ എന്ന ട്വീറ്റിന് മസ്‌ക് നല്‍കിയി മറുപടിയായിരുന്നു അത്.

കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

തത്ക്കാലത്തേക്കെങ്കിലും നികുതി ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ ഇറക്കുമതി സാധ്യമായാല്‍ ഇന്ത്യയില്‍ ഫാക്ടറി ആരംഭിക്കുമെന്നും മറ്റൊരു ട്വീറ്റിന് മറുപടിയായി ഇലോണ്‍ മസ്‌ക് കുറിക്കുന്നു.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഇലക്്‌ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി ടെസ്ല ശ്രമങ്ങള്‍ നടത്തുകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മസ്‌കിന്റെ ഈ അഭിപ്രായ പ്രകടനങ്ങള്‍.

ഓണ്‍ലൈനില്‍ നിങ്ങളുടെ പണം സുരക്ഷിതമാണോ? എങ്ങനെ ഉറപ്പു വരുത്താം?

നീതി ആയോഗിനോടും മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും ഇലക്്‌ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ 40 ശതമാനം കുറയ്ക്കണമെന്നാണ് ടെസ്ല ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 40,000 ഡോളറിന് താഴെ വിലയുള്ള ഇറക്കുമതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ 60 ശതമാനമാണ്. 40,000 ഡോളറിന് മുകളിലുള്ള കാറുകളുടെ ഇറക്കുമതി തീരുവ 100 ശതമാനമാണ്.

Read more about: tesla
English summary

why tesla delaying its launch in India? Elon musk reveals the reason behind it | ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് കാരണം ഇതാണ്; ഇലോണ്‍ മസ്‌ക് പറയുന്നു

why tesla delaying its launch in India? Elon musk reveals the reason behind it
Story first published: Saturday, July 24, 2021, 19:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X