ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി നല്‍കേണ്ടതുണ്ടോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിനാണ് ഒരു ഉപയോക്താവ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനായി ഡ്യൂ ഡേറ്റ് വരെ കാത്തിരിക്കുന്നത്? എന്തുകൊണ്ട് പ്രീമിയം തുക നേരത്തേ അടച്ചുകൂടാ? അങ്ങനെ ചെയ്യുന്നതില്‍ പോളിസി ഉടമകള്‍ക്ക് നേട്ടങ്ങള്‍ നീട്ടി ലഭിക്കാത്തതാണ് അതിനുള്ള പ്രധാന കാരണം. അത് ഉപയോക്താവിനെ സ്വാഭാവികമായും നേരത്തെ പണമടയ്ക്കുന്നതില്‍ നിന്നും തടയുന്നു. ഉപയോക്താവിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍, ഉദാഹരണത്തിന് പണ ലഭ്യതയുടെ കുറവ് പ്രീമിയം അടവ് മാറ്റി വയ്ക്കുവാന്‍ പ്രേരിപ്പിക്കുകയും അത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ തുടര്‍ച്ചയെ ബാധിക്കുകയും ചെയ്യും.

 

പ്രീമിയം നേരത്തെ അടയ്ക്കാം

പ്രീമിയം നേരത്തെ അടയ്ക്കാം

പ്രീമിയം നേരത്തെ അടയ്ക്കുന്നതിന് ഉപയോക്താവിനെ പ്രേരിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും രാജ്യത്തെ ഇന്‍ഷുറന്‍സ് നിയന്ത്രിതാവ് ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ഒരു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കൂട്ടി അടയ്ക്കുന്ന പ്രീമിയത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇളവ് വാഗ്ദാനം ചെയ്യണമെന്നാണ് ഐആര്‍ഡിഎഐയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്. ഇത് വഴി രണ്ട് നേട്ടങ്ങളാണുണ്ടാവുക. ഒന്ന് പോളിസി അടവില്‍ വീഴ്ചയുണ്ടാകുന്നത് തടയുവാന്‍ നിയന്ത്രിതാവിന് സാധിക്കും. രണ്ടാമതായി ഉപയോക്താക്കള്‍ക്കായി പ്രീമിയം തുകയില്‍ ഇളവുകളും ലഭിക്കും.

മുന്‍കൂര്‍ പ്രീമിയം അടവിന്റെ നേട്ടങ്ങള്‍?

മുന്‍കൂര്‍ പ്രീമിയം അടവിന്റെ നേട്ടങ്ങള്‍?

നേരത്തേ തന്നെ മുന്‍കൂറായി പണം അടയ്ക്കുവാന്‍ സാധിക്കുന്നത് വഴി അടവ് മുടങ്ങിപ്പോകുമോ എന്നോര്‍ത്തുള്ള ആശങ്കകള്‍ ഇല്ലാതെയാകുന്നു. പലപ്പോഴും ഡ്യൂ ഡേറ്റില്‍ മതിയായ തുക കൈയ്യിലില്ലാത്തതു കൊണ്ടോ കണ്ടെത്തുവാന്‍ സാധിക്കാത്തതു കൊണ്ടോ ആണ് ഉപയോക്താക്കള്‍ക്ക് പ്രീമിയം അടവില്‍ വീഴ്ച സംഭവിക്കുന്നത്. അത് കാലാവധിയെത്തും മുമ്പേ പോളിസി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. മുന്‍കൂര്‍ അടയ്ക്കുന്നതിനുള്ള സേവനം വഴി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ എപ്പോള്‍ വേണമെങ്കിലും പ്രീമിയം അടയ്ക്കുന്നതിനും അവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പിക്കുവാനും സാധിക്കും.

പ്രീമിയം തുകയില്‍ കിഴിവ്

പ്രീമിയം തുകയില്‍ കിഴിവ്

മുന്‍കൂറായി പ്രീമിയം അടയ്ക്കുന്നവര്‍ക്ക് മറ്റ് നേട്ടങ്ങളും ലഭിക്കും. മുന്‍കൂര്‍ പ്രീമിയം തുകയ്ക്ക് മേല്‍ ഉപയോക്താക്കള്‍ക്ക് ഇളവ് നേടുവാന്‍ സാധിക്കും. ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഒരു ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമാണ്. പരമാവധി നേട്ടം അതിലുടെ സ്വന്തമാക്കണമെങ്കില്‍ പോളിസി കാലാവധി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മുന്‍കൂറായി പ്രീമിയം അടയ്ക്കുന്നതിലൂടെ ഉപയോക്താവിന് ഇത് കൃത്യമായി ആസൂത്രണം ചെയ്യുവാനും അതിനനുസൃതമായി ബഡ്ജറ്റ് ക്രമീകരിക്കുവാനും സാധിക്കുന്നു. കൃത്യ സമയത്ത് പോളിസി അടയ്ക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് സക്രിമായിരിക്കുന്നുവെന്ന് ഉറപ്പിക്കുവാനും മുന്‍കൂര്‍ പ്രീമിയം അടയ്ക്കുന്നതിലൂടെ കഴിയും.

നികുതി നേട്ടങ്ങള്‍

നികുതി നേട്ടങ്ങള്‍

പോളിസി ഉടമകള്‍ക്ക് ഇത് അവരുടെ നികുതി നേട്ടങ്ങള്‍ക്കായും ഉപയോഗിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പ്രീമിയം അടവില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്ക് നികുതിയിളവ് ലഭിക്കുവാന്‍ അര്‍ഹതയില്ല. ഇത് ഏതെങ്കിലും രീതിയില്‍ തുക കണ്ടെത്തി നേരത്തേ പ്രീമിയം അടയ്ക്കുന്നതിന് ഉപയോക്താവിനെ പ്രേരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയിലും നേരത്തേയുള്ള മുന്‍കൂര്‍ പ്രീമിയം അടവ് പല മാറ്റങ്ങളും ഉണ്ടാക്കും. പോളിസികള്‍ നേരത്തെ റദ്ദാക്കപ്പെടുന്നതും അതുമായി ബന്ധപ്പെട്ടു കമ്പനിയുടെ ഭാഗത്തും നിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടി വരുന്ന ചിലവുകള്‍ കുറയുകയും ചെയ്യും.

Read more about: insurance
English summary

Why You Need To Pay Insurance Premiums In Advance? Know In Details|ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി നല്‍കേണ്ടതുണ്ടോ? അറിയാം

Why You Need To Pay Insurance Premiums In Advance? Know In Details
Story first published: Friday, May 28, 2021, 16:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X