യുവ നിക്ഷേപകർ എന്തുകൊണ്ട് എഫ്ഡി അവഗണിക്കരുത്; സാമ്പത്തിക സുരക്ഷയ്ക്ക് ഇക്കാര്യം അറിഞ്ഞിരിക്കാം

കാലങ്ങളായി ഏറ്റവും സുരക്ഷിത നിക്ഷേപ രീതികൾ തിരയുന്നവരുടെ ആദ്യ തിരഞ്ഞെടുപ്പാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) അഥവ സ്ഥിര നിക്ഷേപം. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ സംബന്ധിച്ചടുത്തോളം മികച്ച റിട്ടേൺസ് നൽകുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണ് എഫ്ഡി. അതേസമയം, അടുത്ത കാലത്തായി യുവ നിക്ഷേപകരെ സംബന്ധിച്ചടുത്തോളം അവരുടെ ഇഷ്ട നിക്ഷേപ രീതി ഓഹരി വിപണിയും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുമാണ് (എസ്ഐപി). എന്നിരുന്നാലും, കൂടുതൽ യുവ നിക്ഷേപകർ നല്ല സന്തുലിതമായ സാമ്പത്തിക പോർട്ട്‌ഫോളിയോ നിർമ്മിക്കുന്നതിൽ എഫ്‌ഡികളുടെ നേട്ടം തിരിച്ചറിയുന്നതിനാൽ ഈ ധാരണ മാറിക്കൊണ്ടിരിക്കുന്നു. ജനകീയ വിശ്വാസത്തിന് വിരുദ്ധമായി, എഫ്ഡികൾക്ക് മുതിർന്ന പൗരന്മാർ മാത്രമല്ല - മില്ലേനിയലുകൾക്കും ജനറൽ ഇസഡ് നിക്ഷേപകർക്കിടയിലും സാമ്പത്തിക സുരക്ഷയിൽ അവയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു.

എഫ്ഡി അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഏതൊരാളുടെയും അവരുടെ വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ കണക്കിലെടുക്കാതെ വലിയ നേട്ടങ്ങൾ നൽകാൻ സാധിക്കും. അതുവഴി സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും. നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണം നിങ്ങളുടെ നിക്ഷേപം അതിവേഗം വളരാനും അപകട സാധ്യത കുറയ്ക്കാനും ഉപകാരപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ അടിവരയിട്ടു പറയുന്നു. ഇത്തരത്തിൽ നിക്ഷേപം വൈവിധ്യവൽക്കരിക്കുമ്പോൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഒന്നാണ് എഫ്ഡി. പ്രത്യേകിച്ച് എമർജൻസി ഫണ്ട് പോലെയുള്ള നിക്ഷേപങ്ങൾക്ക്. ഹ്രസ്വകാല സമ്പാദ്യ ലക്ഷ്യങ്ങൾക്ക് അവ ഉപകാരപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. എന്തുകൊണ്ട് യു നിക്ഷേപകരുടെ നിക്ഷേപ ആസൂത്രണത്തിൽ എഫ്ഡി ഉണ്ടാകണമെന്ന് നോക്കാം,

യുവ നിക്ഷേപകർ എന്തുകൊണ്ട് എഫ്ഡി അവഗണിക്കരുത്; സാമ്പത്തിക സുരക്ഷയ്ക്ക് ഇക്കാര്യം അറിഞ്ഞിരിക്കാം

വിപണി ചാഞ്ചാട്ടം ബാധിക്കില്ല - വിപണി ചാഞ്ചട്ടങ്ങൾ ബാധിക്കാതെ ഉറപ്പായതും സ്ഥിരമായതുമായ വരുമാനം ഉറപ്പു നൽകാൻ സ്ഥിര നിക്ഷേപങ്ങൾക്ക് സാധിക്കുന്നു. ഇത് മനസമാധാനവും ഉറപ്പാക്കുന്നു.

എമർജൻസി ഫണ്ട് - നിങ്ങളുടെ എമർജൻസി ഫണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ഇടമാണ് എഫ്ഡി. അത് അടിയന്തര ഘട്ടങ്ങളിൽ പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും അല്ലാത്ത സാഹചര്യങ്ങളിൽ അത് വളരാൻ അനുവദിക്കുകയും ചെയ്യുന്നു.

സൗകര്യം - വളരെ എളുപ്പത്തിൽ ബാങ്കുകളിലോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലോ എഫ്ഡി അക്കൗണ്ട് തുറക്കാൻ ഏതൊരാൾക്കും സാധിക്കും.

അച്ചടക്കത്തോടെയുള്ള നിക്ഷേപം - അധിക വാങ്ങലുകളും ചെലവാക്കലുകളും ഒഴിവാക്കാൻ എഫ്ഡി നിക്ഷേപത്തിലൂടെ സാധിക്കുന്നു. ഒരു വ്യത്യസ്ത അക്കൗണ്ടിൽ പണം സുരക്ഷിതമായിരിക്കും.

ലിക്വിഡിറ്റി - സ്ഥിര നിക്ഷേപം ഒരു നിശ്ചിത കാലത്തേക്കുള്ളതാണെങ്കിലും ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X