ആദ്യം ചോദിക്കുവാനുള്ള നിങ്ങളുടെ ബിസിനസിന് നിങ്ങളൊരു ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുണ്ടോ എന്നതാണ്. ഏതൊരു ബിസിനസിലും അപ്രതീക്ഷിത പ്രതിബന്ധങ്ങളും അനിശ്ചിതാവസ്ഥകളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
ആദ്യം ചോദിക്കുവാനുള്ള നിങ്ങളുടെ ബിസിനസിന് നിങ്ങളൊരു ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുണ്ടോ എന്നതാണ്. ഏതൊരു ബിസിനസിലും അപ്രതീക്ഷിത പ്രതിബന്ധങ്ങളും അനിശ്ചിതാവസ്ഥകളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു പക്ഷേ ഒരു പ്രകൃതി ദുരന്തത്തിന്റെ രൂപത്തിലാകാം, അല്ലെങ്കില്‍ പരിക്കുപറ്റിയ ഒരു ജീവനക്കാരന്റെ രൂപത്തിലാകാം, എന്തെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് നിങ്ങള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്ന ഏതെങ്കിലുമൊരു ഇടപാടുകാരന്റെ രൂപത്തിലുമാകാം.

അങ്ങനെ നമുക്ക് മുന്‍കൂട്ടി കാണുവാന്‍ സാധിക്കാത്ത പല തരത്തിലുള്ള പ്രതിസന്ധികളും ബിസിനസില്‍ മുന്നിലെത്തിയേക്കാം. എന്തൊക്കെ സംഭവിച്ചാലും നമുക്ക് നമ്മുടെ ബിസിനസിനെ സംരക്ഷിക്കണമല്ലോ. അതിന്റെ മുന്നോട്ടു കൊണ്ടു പോകണമല്ലോ. അതുകൊണ്ടു തന്നെ നാമെപ്പോഴും ഏത് സാഹചര്യവും നേരിടുവാന്‍ സുസജ്ജമായിരിക്കണം. അതിനാലാണ് ബിസിനസ് ഇന്‍ഷുറന്‍സ് സുരക്ഷാ കവചവും ഒപ്പം നിങ്ങളുടെ വിജയകരമായ ബിസിനസിന്റെ സുപ്രധാനമായ ഒരു ഘടകവുമായി മാറുന്നത്.
സാമ്പത്തിക നഷ്ടങ്ങളില്‍ നിങ്ങളെ സംരക്ഷിക്കുകയാണ് ബിസിനസ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം. എന്നിട്ടും എന്തുകൊണ്ടാണ് അതിന്റെ അനിവാര്യതയെന്ന് മനസ്സിലാകുന്നില്ലേ? നമുക്ക് ഒരു ഉദാഹരണം പരിശോധിച്ചു നോക്കാം. നിങ്ങളുടെ ഒരു ജീവനക്കാരന് ദൗര്‍ഭാഗ്യവശാല്‍ തൊഴിലിടത്തിലെ പഴയ കോണിപ്പടി തകര്‍ന്ന് വീണ് പരിക്കേല്‍ക്കുന്നു എന്ന് കരുതുക. ഇത് നിങ്ങളുടെ ബിസിനസിനെ കോടതി കയറ്റുവാനും അതുവഴി വലിയൊരു തുക നിങ്ങള്‍ക്ക് ചിലവാകുവാനും കാരണമാകും. എന്നാല്‍ നിങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുണ്ടെങ്കില്‍ ഇത്തരം ചിലവുകളെല്ലാം ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. നിങ്ങള്‍ക്ക് തടസ്സങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ ഇല്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യാം.
നിയമ പ്രകാരം എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമായും ആവശ്യമാണ്. ജനറല്‍ ലയബിലിറ്റി ഇന്‍ഷുറന്‍സ്, ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരം, ഉത്പ്പന്ന ബാധ്യത തുടങ്ങിയവ ചില ബിസിനസ് ഇന്ഷുറസുകളാണ്. നിയമപരമായുള്ള ഇത്തരം ഇന്‍ഷുറന്‍സ് നിബന്ധനകള്‍ പാലിച്ചില്ല എങ്കില്‍ അത് പിഴ ഈടാക്കുന്നതിന് കാരണമാകും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications