നിങ്ങളുടെ ഭവനവായ്പാ അപേക്ഷ തഴയപ്പെട്ടോ? ഇവയാകാം കാരണങ്ങള്‍

ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പ് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത്. ആ വ്യക്തിയുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് സ്‌കോറും പിന്നെ അയാളുടെ വരുമാനവും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പ് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത്. ആ വ്യക്തിയുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് സ്‌കോറും പിന്നെ അയാളുടെ വരുമാനവും. ഇതില്‍ ഏതെങ്കിലും ഒരു ഘടകമെങ്കിലും വായ്പാദാതാവ് നിശ്ചയിച്ച നിരക്കിനോട് പൊരുത്തപ്പെടുന്നില്ല എങ്കില്‍ നിങ്ങളുടെ വായ്പ അപേക്ഷ നിരസ്സിക്കപ്പെടും.

പരിഗണിക്കുന്ന ഘടകങ്ങള്‍

പരിഗണിക്കുന്ന ഘടകങ്ങള്‍

അപേക്ഷിക്കുന്ന വ്യക്തിയുടെ സ്ഥിരമായ തൊഴിലും വരുമാനവും ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തും. ഒപ്പം അപേക്ഷകന്റെ വയസ്സ്, പൗരത്വം, വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വായ്പ അനുവദിക്കും മുമ്പ് സ്ഥാപനങ്ങള്‍ പരിശോധിച്ചേക്കാം. അപേക്ഷയിലെ അപൂര്‍ണത, പ്രത്യേകിച്ച് അപേക്ഷകന്റെ പേര്, വയസ്സ്, വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തുന്നത് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ അപേക്ഷ തള്ളിക്കളയുന്നതിന് കാരണമാകും. മറ്റ് എന്തൊക്കെ ഘടകങ്ങളാണ് ഭവന വായ്പാ അപേക്ഷ തിരസ്‌കരിക്കുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വയസ്സും ശേഷിക്കുന്ന സര്‍വീസ് കാലവും

വയസ്സും ശേഷിക്കുന്ന സര്‍വീസ് കാലവും

ഭവന വായ്പ അനുവദിച്ചു ലഭിക്കുന്നത് വായ്പയാ കാലാവധിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ചെറിയ പ്രായത്തിലുള്ള വ്യക്തിയാണെങ്കില്‍ വായ്പാ തിരിച്ചടവിന് നിങ്ങള്‍ക്ക് ദീര്‍ഘകാലം മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ദീര്‍ഘകാല വായ്പാ പരിധിയും കുറഞ്ഞ തുക പ്രതിമാസ ഇഎംഐയുമുള്ള വായ്പ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

റിട്ടയര്‍മെന്റ് പ്രായം

റിട്ടയര്‍മെന്റ് പ്രായം

റിട്ടയര്‍മെന്റ് പ്രായം അടുത്തിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ വളരെ കുറഞ്ഞ കാലയളവ് മാത്രമാണ് വായ്പ അടച്ചു തീര്‍ക്കുന്നതിനായി നിങ്ങള്‍ക്ക് മുന്നിലുള്ളത്. റിട്ടയര്‍മെന്റ് വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ തന്നെ ഉയര്‍ന്ന ഇഎംഐ തുക നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുന്നു. അതേസമയം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇഎംഐ തുകയിലും പരിധി നിശ്ചയിക്കാറുണ്ട്. സാധാരണ ഗതിയില്‍ ഒരാളുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനത്തിലധികം ഇഎംഐയായി അനുവദിക്കാറില്ല. അത് നിങ്ങളുടെ വായ്പ അപേക്ഷ തള്ളിക്കളയുവാന്‍ കാരണമായേക്കാം.

ആസ്തിയുടെ കുറഞ്ഞ മൂല്യം

ആസ്തിയുടെ കുറഞ്ഞ മൂല്യം

ആസ്തിയുടെ മൂല്യത്തിന്റെ പരമാവധി 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി അനുവദിക്കാറുണ്ട്. വിപണി വിലയ്ക്ക് പുറമേ ബാങ്കുകള്‍ അവരുടേതായ ആസ്തി മൂല്യ നിര്‍ണയം നടത്താറുണ്ട്. കെട്ടിടത്തിന്റെ പ്രായം, കെട്ടിടത്തിന്റെ സ്ഥിതി, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തുടങ്ങിയവ പരിഗണിച്ചാണ് ഈ മൂല്യ നിര്‍ണയം നടത്തുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന തുക വായ്പയായി ലഭിക്കുവാന്‍ സാധ്യതയുണ്ടെങ്കിലും ആസ്തിയുടെ താഴ്ന്ന മൂല്യം പരിഗണിച്ച് ബാങ്കുകള്‍ നിങ്ങളുടെ വായ്പാ അപേക്ഷ തള്ളിയേക്കാം.

അംഗീകാരമില്ലാത്ത കെട്ടിടവും നിര്‍മാതാവും

അംഗീകാരമില്ലാത്ത കെട്ടിടവും നിര്‍മാതാവും

നിങ്ങളുടെ ആസ്തി തദ്ദേശ ഭരണകൂടങ്ങള്‍ അംഗീകരിച്ചതാണോ എന്ന് ബാങ്കുകള്‍ പരിശോധിക്കും. തദ്ദേശീയ ഭരണ കൂടങ്ങളുടെ നയങ്ങള്‍ പാലിക്കുന്നതില്‍ നിങ്ങളുടെ ആസ്തി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ ബാങ്ക് നിങ്ങളുടെ വായ്പ ആപേക്ഷ നിഷേധിച്ചേക്കാം. കൂടാതെ നിര്‍മാതാവിനെയും ബാങ്കുകള്‍ പരിശോധിക്കും. ബാങ്കിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ് നിങ്ങളുടെ നിര്‍മാതാവ് എങ്കില്‍ വായ്പാ അപേക്ഷ ബാങ്ക് തള്ളിയേക്കാം.

ആസ്തിയുടെ കാലപ്പഴക്കം

ആസ്തിയുടെ കാലപ്പഴക്കം

നിങ്ങള്‍ ഒരു ഭവന വായ്പ എടുക്കുമ്പോള്‍ നിങ്ങളുടെ ആ ആസ്തിയാണ് വായ്പയുടെ ഈട്. ആസ്തിയ്ക്ക് അറെ കാലപ്പഴക്കമുണ്ടെങ്കില്‍ അതിന്റെ അവസ്ഥയും മറ്റ് കാര്യങ്ങളും ബാങ്കുകള്‍ പരിശോധിക്കും. അത് വായ്പ അനുവദിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. നിയമപരവും സാങ്കേതികവുമായ പരിശോധനകള്‍ക്ക് പുറമേ കെട്ടിടത്തിന്റെ നിലവിലുള്ള അവസ്ഥ ബാങ്കുകള്‍ പരിശോധിക്കും. പഴയ കെട്ടിടങ്ങള്‍ക്ക്‌മേല്‍ വായപ അനുവദിക്കുന്നതിനെതിരെയുള്ള സര്‍ക്കാര്‍ നയങ്ങളും നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നത് തടഞ്ഞേക്കാം.

Read more about: home loan
English summary

why your home loan application got rejected? know the reasons - explained

why your home loan application got rejected? know the reasons - explained
Story first published: Saturday, April 24, 2021, 20:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X