ബിറ്റ് കോയിന്‍ $ 37,000-ലേക്കോ അതോ $ 70,000-ലേക്കോ?
കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോ കറന്‍സികളിലെ വില നിലവാരത്തിലുണ്ടായ മാറ്റം പരിശോധിച്ചാല്‍ തന്നെ ചാഞ്ചാട്ടത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസിലാക്കാതെ ക്രിപ്‌റ്റോ ലോകത്തേക്ക് ചാടിവീണ ഒരു സാധാരണക്കാരനായ റീട്ടെയില്‍ നിക്ഷേപകനെ സംബന്ധിച്ച് നിലവില്‍ കാണുന്ന ചാഞ്ചാട്ടങ്ങള്‍ അതിജീവിക്കുക ദുഷ്‌കരമാണ്. എന്നാലും ഇനിയും യുക്തിപൂര്‍വകമായും വിവേകത്തോടെയും നീങ്ങിയല്‍, നിയമപരമായ കടുത്ത നിയന്ത്രണങ്ങളോ നിരോധനമോ വന്നില്ലെങ്കില്‍ നേട്ടത്തോടെ തിരിച്ചു കയറാനാവും. നിലവില്‍ ഏറ്റവും മൂല്യമേറിയതും വ്യാപാരവും നടക്കുന്നതുമായ ബിറ്റ് കോയിനെ കുറിച്ചുള്ള സമീപകാല വില നിലവാരത്തിലെ ചാഞ്ചാട്ടങ്ങളുടെ വിശകലനമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ബിറ്റ് കോയിന്റെ 'വിലക്കയറ്റം'-1
കഴിഞ്ഞ ഒരു വര്‍ഷത്തെ ബിറ്റ് കോയിന്റെ വില നിലവാരത്തിലുണ്ടായ മാറ്റം പരിശോധിച്ചാല്‍ തന്നെ ചാഞ്ചാട്ടം എത്രത്തോളം തീവ്രമാണെന്ന് മനസിലാക്കാനാവും
>> 16 ഡിസംബര്‍ 2020- ബിറ്റ് കോയിന്‍ ആദ്യമായി 20,000 യുഎസ് ഡോളറിലെത്തി
>> 13 ഏപ്രില്‍ 2021- റെക്കോഡ് വിലനിലവാരമായ $ 63,375
>> 22 ജൂണ്‍ 2021- അഞ്ച് മാസത്തിനിടെ ആദ്യമായി $ 30,000-ന് താഴെയെത്തി
>> 2 ഓഗസ്റ്റ് 2021- മേയ് മാസത്തിനു ശേഷം വീണ്ടും $ 40,000-ന് മുകളിലേക്ക്
'വിലക്കയറ്റം'- 2
>> 23 ഓഗസ്റ്റ് 2021- വീണ്ടും $ 50,000-ന് മുകളില്‍
>> 20 ഒക്ടോബര്‍ 2021- വില $ 67,000-ല്‍
>> 27 ഒക്ടോബര്‍ 2021- വില $ 58,000- ലേക്ക് കൂപ്പുകുത്തി
>> 5 നവംബര്‍ 2021- വില സര്‍വകാല റെക്കോഡിലേക്ക് $ 68,521
>> 4 ഡിസംബര്‍ 2021- വില $ 42,000- ലേക്ക് കൂപ്പുകുത്തി
>> ഇപ്പോള്‍ $ 48,000 നിലവാരത്തില്‍ വ്യപാരം ചെയ്യപ്പെടുന്നു.
ഭാവിയിലെ ആശങ്കകള്‍
ഞൊടിയിടയില്‍ വിലവര്‍ധനവുണ്ടാകുന്ന ആസ്തികകളില്‍ തിരുത്തലുണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാല്‍ ചില ആശങ്കകള്‍ ഇനിയും ക്രിപ്‌റ്റോ ലോകത്ത് തങ്ങിനില്‍പ്പുണ്ട്.
>> ചൈന പോലുള്ള വമ്പന്‍ സമ്പദ്് ശക്തികള്‍ സ്വീകരിക്കുന്ന കര്‍ശന നിലപാട്
>> ലോകവ്യാപകമായി തന്നെ ക്രിപ്‌റ്റോ കറന്‍സികളില്‍ നിയന്ത്രണം കൊണ്ടുവരണണെന്ന ആവശ്യം ശക്തമാകുന്നത്.
>> പാരിസ്ഥിതിക ആശങ്കകള്‍
>> വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വ്യപാരമെന്ന വിലയിരുത്തല്‍.
ഭാവിയിലെ ശുഭസൂചനകള്‍
>> വ്യാവസായിക ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള നവിന സാങ്കേതിക വിദ്യയെന്ന പരിഗണന
>> ഇടനിലക്കാരനെ ഒഴിവാക്കി എളുപ്പത്തിലും ചെലവു കുറഞ്ഞതുമായ ഇടപാട് നടത്താവുന്ന മാധ്യമെന്ന വിശേഷണം
>> ആഗോള വ്യാപാരം/ ഇടപാട് വേഗത്തിലാക്കും
>> ഇടപാടുകള്‍ രഹസ്യാത്മകമായി വയ്ക്കാനുള്ള സാഹചര്യം
>> നിക്ഷേപങ്ങളുടെ മൂല്യം സുരക്ഷിതമായ സൂക്ഷിക്കാന്‍ കഴിയുന്നയിടം
>> ബിറ്റ് കോയിനെ, പണപ്പെരുപ്പത്തില്‍ നിന്നുളള സംരക്ഷണാര്‍ഥം സ്വര്‍ണത്തിനു പകരക്കാരാനാക്കാമെന്ന നിഗമനങ്ങള്‍.
കഴിഞ്ഞ ഇടിവിനുളള കാരണം
കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള വിലയിടിവിനുള്ള പ്രധാന കാരണം, ഏറ്റവും പ്രചാരത്തിലുള്ളതും വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വലിപ്പമേറിയതുമായ ആറ് മുന്‍നിര ക്രിപ്‌റ്റോ കറന്‍സി സേവന ദാതാക്കളെ അമേരിക്കന്‍ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലേക്ക് മൊഴിയെടുക്കാനായി വിളിപ്പച്ചതു കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട് . യുഎസ് കോണ്‍ഗ്രസിന്റെ 'ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മിറ്റി'യാണ് വിവിധ കാര്യങ്ങള്‍ ചോദിച്ചറിയാനായി ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തു. നിയമനിര്‍മാതാക്കള്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയിട്ടുളളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കൂടിക്കാഴ്ചയാണിത്. പ്രധാനമായും സ്റ്റേബിള്‍ കോയിനിന്റെ അടിസ്ഥാന സ്്തിയെ കുറിച്ചും ക്രിപ്‌റ്റോയുടെ ഉപയോഗത്തെ സംബന്ധിച്ചുമായിരുന്നു ചോദ്യങ്ങളേറെയും എന്നാണ് ലഭിക്കുന്ന വിവരം.
ഈ കാരണങ്ങളും
കഴിഞ്ഞ ഒരു വര്‍ഷത്തെ ബിറ്റ് കോയിന്റെ വില നിലവാരത്തിലുണ്ടായ മാറ്റം പരിശോധിച്ചാല്‍ തന്നെ ചാഞ്ചാട്ടം എത്രത്തോളം തീവ്രമാണെന്ന് മനസിലാക്കാനാവും. അതുകൊണ്ടു തന്നെ ഞൊടിയിടയില്‍ വിലവര്‍ധനവുണ്ടാകുന്ന ആസ്തികകളില്‍ തീവ്രതയേറിയ തിരുത്തലുണ്ടാകുന്നതും സ്വാഭാവികമാണ്. അതിനാല്‍ ചെറിയൊരു നെഗറ്റീവ് വാര്‍ത്തകള്‍ വരുന്നതും ലാഭമെടുപ്പിനുള്ള നെട്ടോട്ടവും കൂടിയാകുമ്പോള്‍ തന്നെ വിലയില്‍ ഭേദപ്പെട്ട തിരുത്തലുകള്‍ സംഭവക്കാം. കൂടാതെ വളരെ വലിയ ാേതതില്‍ ലിവറേജ് (Leverage) പൊസിഷനുകളില്‍ ഇടപാടും വ്യാപാരവും നടക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകാവുന്ന നഷ്ടം കാരണമുള്ള ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ലിക്വിഡേഷനും (Liquidate) ചെറിയ വിലയിടിവിനെ പോലും വന്‍ തകര്‍ച്ചയിലേക്ക് നയിക്കാനാവും കഴി്ഞ്ഞയാഴ്ച ബിറ്റ കോയിന്‍ $ 42,000-ലേക്ക് കൂപ്പുകുത്താനുള്ള മുഖ്യപങ്ക് വഹിച്ചത് ഇത്തരം വലിയ തുകയുടെ ലിക്വിഡേഷനായിരുന്നു.
ബിറ്റ് കോയിന്‍ എങ്ങോട്ട്?
''$ 42,000 ല്‍ നിന്നും പിന്തുണയാര്‍ജിച്ച് $ 53,000 നിലവാരങ്ങളിലേക്ക് എത്താന്‍ ബിറ്റ് കോയിന്‍ പാടുപെട്ടതോടെ, ഇടക്കാലയളവിലേക്കുള്ള ബുള്ളിഷ് ട്രെന്‍ഡും തകര്‍ന്നിരിക്കുകയാണ്. നിലവില്‍ ഏറ്റവും സമീപത്തെ സപ്പോര്‍ട്ട് മേഖല $ 44,000-ലാണ്. ഇവിടെയും തങ്ങിനില്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ $ 37,000 നിലവാരത്തിലേക്ക് താഴാം. ഏറ്റവും പ്രധാനം ഈ രണ്ട് നിലവാരങ്ങളും തകരാതെ നില്‍ക്കുക എന്നുള്ളതാണ്. നിലവിലെ ടെക്‌നിക്കല്‍ സൂചികകളുടെ അടിസ്ഥാനത്തില്‍ വരുന്ന രണ്ടുമാസം ചാഞ്ചാട്ടം കുടുതലാവാണ് സാധ്യത. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ തകര്‍ച്ച പ്രധാനമായും ഡെറിവേറ്റീവ് വിഭാഗങ്ങളിലെ വില്‍പ്പന കാരണമായിരുന്നെന്നും' പ്രശസ്ത ക്രിപ്‌റ്റോ വിപണി നിരീക്ഷക കാത്തി സ്റ്റോക്ക്ടണ്‍ പറഞ്ഞു.
ചുരുക്കം
ബിറ്റ് കോയിന്റെ ചാഞ്ചാട്ട സ്വഭാവം കൊണ്ടുതന്നെ, വീണ്ടും വില ഉയരാനുള്ള സാധ്യതയും ഏറെയാണ്. ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വന്നേക്കാം. ഒരു ആസ്തിയെന്ന നിലയില്‍ പ്രാരംഭദശയില്‍ ആയതിനാലും നിയമപരമായ അവ്യക്തതകളും നില്‍ക്കുമ്പോള്‍ തറപ്പിച്ചൊരു അഭിപ്രായം പറയുവാനും ആര്‍ക്കും സാധ്യമല്ല. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍, നിയമപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത വരുമ്പോള്‍ തീര്‍ച്ചയായും ക്രിപ്‌റ്റോയുടെ ഭാവി ചിത്രവും എന്തെന്നുള്ളത് തെളിഞ്ഞേക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications


