ചരിത്രത്തിലെ വലിയ കുതിപ്പിന് ശേഷം ഇന്ത്യയില്‍ സ്വര്‍ണ്ണവില രണ്ട് ദിവസത്തില്‍ 100 ഗ്രാമിന് 1,80,000 രൂപ കുറഞ്ഞു. ജനുവരിയില്‍ ഏകദേശം 32 ശതമാനം ഉയര്‍ന്നതിന് ശേഷമാണിത്. വെള്ളിവിലയിലും മാറ്റം പ്രതിഫലിച്ചു. കഴിഞ്ഞ 48 മണിക്കൂറില്‍ ഏകദേശം 20 ശതമാനമാണ് വെള്ളിവില കുറഞ്ഞത്. ഈ മാസത്തെ ഉയര്‍ച്ച 72 ശതമാനം.

കാരണങ്ങള്‍
ലാഭമെടുപ്പ്, ഫ്യൂച്വേഴ്സ് ട്രേഡിംഗ് മാര്‍ജിന്‍ വര്‍ദ്ധനവ്, ശക്തമായ ഡോളര്‍, ആഗോള പണനയം എന്നീ ഘടകങ്ങളാണ് സ്വര്‍ണ്ണം, വെള്ളി വിലകളെ ബാധിച്ചത്. വ്യാവസായിക ആവശ്യം കുറഞ്ഞതും ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും വിലയിടിവിന്
കാരണമായി. എംസിഎക്സ് (MCX Gold) ഇന്ത്യ സൂചികയില്‍ സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍ നിന്നും 3-4 ശതമാനം കുറഞ്ഞപ്പോള്‍ വെള്ളി (MCX Silver) 15-17 ശതമാനം താഴ്ന്ന് ലോവര്‍ സര്‍ക്യൂട്ടിലെത്തി.
ഇന്ത്യയിലെ ഇന്നത്തെ സ്വര്‍ണ്ണം നിരക്ക്
രാജ്യത്ത് 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് 7900 കുറഞ്ഞ് 147200 രൂപയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് 8260 രൂപ കുറഞ്ഞ് 1,60,580 രൂപയും 18 കാരറ്റിന്റേത് 10 ഗ്രാമിന് 6460 രൂപ കുറഞ്ഞ് 1,20,440 രൂപയും.
എംസിഎക്സ് സ്വര്‍ണ്ണം, വെള്ളി അവധി വിലകള്‍
അസ്ഥിരമായ സെഷനുശേഷം ജനുവരി 31 ന് എംസിഎക്സ് (MCX) സ്വര്‍ണ്ണം വെള്ളി ഫ്യൂച്വറുകള്‍ താഴ്ന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏപ്രില്‍ ഡെലിവറി സ്വര്‍ണ്ണം അവധി 10 ഗ്രാമിന് ഏകദേശം 1,50,849 രൂപയിലും മാര്‍ച്ച് ഡെലിവറി വെള്ളി ഫ്യൂച്വറുകള്‍ കിലോഗ്രാമിന് 3,94,900 രൂപയിലുമാണ് ക്ലോസ് ചെയ്തത്.
കേരളത്തിലെ സ്വര്‍ണ്ണവില
കേരളത്തില്‍ 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 1653 രൂപ ഇടിഞ്ഞ് 10 ഗ്രാമിന് 16533 രൂപയും 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 1515 രൂപ ഇടിഞ്ഞ് 10 ഗ്രാമിന് 15746 രൂപയും. വെള്ളിവില ഗ്രാമിന് 293 രൂപ.
സ്വര്‍ണ്ണവില വീണ്ടെടുക്കുമോ?
കോമെക്സ് ഗോള്‍ഡ് (Comex Gold) ഔണ്‍സിന് 4900 ഡോളര്‍ എന്ന നിലയിലേയ്ക്ക് തിരിച്ചെത്തിയാല്‍ മാത്രമേ സ്വര്‍ണ്ണവിലയില്‍ വീണ്ടെടുപ്പുണ്ടാകൂവെന്ന് പേസ് 360യിലെ അമിത് ഗോയല്‍ പറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
