ഈ വർഷം ഇതുവരെ ഇന്ത്യൻ സ്വർണ വില 23% വർദ്ധിച്ചു. 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ വില അടുത്തിടെ 10 ഗ്രാമിന് 50,000 രൂപ കടന്നു. കൊറോണ വൈറസ് അനിശ്ചിതത്വം സ്വർണത്തിന്റെ ആവശ്യകതയെ ബാധിച്ചിട്ടും എന്തുകൊണ്ടാണ് സ്വർണത്തിന്റെ വില കുതിച്ചുയരുന്നത്.
ആഗസ്റ്റ് മുതൽ വർദ്ധനവ്
കഴിഞ്ഞ ആഗസ്റ്റ് മുതൽ തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ തുടങ്ങിയെന്ന് ഇന്ത്യ വികസന ചർച്ചയെക്കുറിച്ച് തമന്ന ഇനാംദാറുമായി നടത്തിയ ചർച്ചയിൽ വേൾഡ് ഗോൾഡ് കൗൺസിൽ വിശദീകരിച്ചു. യുഎസിലെ ഏകദേശം 0% നിരക്കിനാൽ നയിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള പലിശ നിരക്ക് സാഹചര്യമാണ് ഇതിന് കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ എംഡി പി.ആർ സോമസുന്ദരം പറഞ്ഞു. രൂപയുടെ മൂല്യത്തകർച്ചയുടെയും കോവിഡുമായി ബന്ധപ്പെട്ട ഉത്കണ്ഠകളും ആളുകളെ സ്വർണ്ണത്തിലേക്ക് നയിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണത്തോടുള്ള ഭ്രമം
ഇന്ത്യക്കാർക്ക് സ്വർണ്ണത്തോടുള്ള ഭ്രമം വളരെ കൂടുതലാണ്. എന്നാൽ വിലയിൽ ക്രമാനുഗതമായ വർധന ഈ ആവശ്യത്തെ ബാധിക്കുമോ? എന്ന ചോദ്യത്തിന് ആളുകൾ സ്വർണ്ണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ തുടങ്ങിയെന്ന് ഐ.ബി.ജെ.എയുടെ ദേശീയ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി പറഞ്ഞു. ലോക്ക്ഡൗണിനു ശേഷമുള്ള സമയത്ത് ഇന്ത്യയിൽ സ്വർണ്ണ ഇടിഎഫുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഏകദേശം 2,000 കോടി രൂപയുടെ സ്വർണ ഇടിഎഫ് നിക്ഷേപമാണ് നടന്നിട്ടുള്ളത്.
വിലയും വരുമാനവും
ഇന്ത്യയിൽ സ്വർണ്ണ ആവശ്യകത വർധിക്കുന്നത് വിലയെ ആശ്രയിച്ചല്ല, വരുമാനത്തെ ആശ്രയിച്ചാണെന്ന് പിആർ സോമസുന്ദരം പറഞ്ഞു. വിലയുടെ 1% വർദ്ധനവ് 0.5% ഡിമാൻഡ് കുറയുന്നതിലേക്ക് നയിക്കുന്നുവെന്നാണ് നിരീക്ഷണം. മറുവശത്ത്, വരുമാനത്തിന്റെ 1% വർദ്ധനവ് സ്വർണ്ണ ഡിമാൻഡിൽ 1% വർദ്ധനവിന് കാരണമാകുന്നു. എന്നിരുന്നാലും, സ്വർണ്ണവില വളരെ വേഗത്തിൽ വർദ്ധിച്ചിട്ടും വരുമാനം ഉയർന്നില്ല എന്നതുമൂലം വിപണി ചില പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
വില വർദ്ധനവ് എന്ന് അവസാനിക്കും?
ചില ജ്വല്ലറികൾ വിവാഹ സീസണിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൊവിഡ് നയിക്കുന്ന അനിശ്ചിതത്വം അവസാനിക്കാത്തതിനാൽ സ്വർണ വില വർദ്ധനവ് എപ്പോൾ അവസാനിക്കുമെന്ന് വിലയിരുത്തുന്നതും ബുദ്ധിമുട്ടാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
