വില്‍പ്പത്രമോ ട്രസ്റ്റോ? നിങ്ങള്‍ക്ക് ഉചിതമായത് ഏത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരുങ്ങിയ ആസ്തികള്‍ സ്വന്തമായുള്ള കുടുംബങ്ങള്‍ക്കാണ് വില്‍പ്പത്രം അനുയോജ്യമായത്. എന്നാല്‍ ധനികരായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ആസ്തി വിതരണത്തിനായി വില്‍പ്പത്രത്തേക്കാളും ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതാണ് നല്ലത്. നിയമപരമായ ഘടനയുള്ളതാണ് ട്രസ്റ്റ്. ട്രസ്റ്റ് ഉടമ അഥവാ സെറ്റ്‌ലര്‍ തന്റെ സ്വത്ത് സമ്പാദ്യങ്ങള്‍ അയാള്‍ക്ക് വേണ്ടിയും അയാളുടെ ഗുണഭോക്താക്കള്‍ക്ക് വേണ്ടിയും സംരക്ഷിക്കുന്നതിനായി ട്രസ്റ്റിസിനെ നിയമിക്കുകയാണ് ചെയ്യുക. ഹൈ നെറ്റുവര്‍ത്ത് ഇന്‍ഡിവിജുല്‍സ് (എച്ച്എന്‍ഐ-കള്‍) അഥവാ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളാണ് ട്രസ്റ്റ് ഘടന തെരഞ്ഞെടുക്കുന്നത്. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആസ്തികള്‍ വിതരണം ചെയ്യുന്നതിനും പിന്തുടര്‍ച്ചാനുബന്ധ കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുമാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്.

 
വില്‍പ്പത്രമോ ട്രസ്റ്റോ? നിങ്ങള്‍ക്ക് ഉചിതമായത് ഏത്?

സെറ്റ്‌ലേഴിസിന് കൂടുതല്‍ അയവോടെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ട്രസ്റ്റിന്റെ മേന്മ. ഓരോ കാര്യവും വ്യക്തമായി നിശ്ചയിക്കുവാന്‍ ട്രസ്റ്റിലൂടെ സാധിക്കും. ട്രസ്റ്റ് രൂപീകരിക്കുന്ന വ്യക്തികള്‍ക്ക് അവര്‍ താത്പര്യപ്പെടുന്ന ശതമാനം തുക സാമൂഹിക മാനുഷീക പ്രവര്‍ത്തനങ്ങള്‍ക്കായും മാറ്റി വയ്ക്കാവുന്നതാണ്. വ്യക്തിയുടെ കുടുംബത്തിന് ഓരോ മാസവും ചിലവിനായി ലഭിക്കേണ്ട തുകയും ട്രസ്റ്റില്‍ കൃത്യമായി നിശ്ചയിക്കാം. ട്രസ്റ്റലറുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്ക് ലഭ്യമാകേണ്ടുന്ന തുക എത്രയെന്നും നിശ്ചയിക്കാവുന്നതാണ്.

9,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തൂ; സമ്പാദ്യമായി നേടാം 1.11 കോടി

മരണ ശേഷം മാത്രമാണ് വില്‍പ്പത്രത്തിന് സാധുത ലഭിക്കുക. എന്നാല്‍ വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ട്രസ്റ്റ് രൂപീകരിക്കുവാനും നടപ്പിലാക്കുവാനും സാധിക്കും. വില്‍പ്പത്രം ഒരു വ്യക്തിയുടെ സമ്പത്ത് എങ്ങനെ വിതരണം ചെയ്യണം എന്നതിനാണ് ഉപയോഗിക്കുന്നത്. അതേ സമയം സാമ്പത്തിക ആസൂത്രണത്തിനും പിന്തുടര്‍ച്ചാവകാശ കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതിനുമാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ വില്‍പ്പത്രം ഒരു പൊതു രേഖയായി മാറും. ട്രസ്റ്റിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ആസ്തികള്‍ സ്വകാര്യമായിത്തന്നെ തുടരാം.

ട്രസ്റ്റ് രൂപീകരിക്കുന്നത് സങ്കീര്‍ണമായ കാര്യമാണ്. പിന്‍വലിക്കാന്‍ സാധിക്കുന്നതും (സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നവ), പിന്‍വലിക്കാന്‍ സാധിക്കാത്തതുമായ (മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കാത്തവ) ട്രസ്റ്റുകളുണ്ട്. ട്രസ്റ്റുകള്‍ സ്വകാര്യമോ പൊതുവോ ആകാം. ആസ്തി ഉടമയുടെ മരണത്തിന് ശേഷം മാത്രം സാധുത ലഭിക്കുന്ന ട്രസ്റ്റുകളുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിനായി മാത്രം രൂപീകരിക്കുന്ന ട്രസ്റ്റുകളുമുണ്ട്. ഉദാഹണത്തിന് ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ ജീവിതത്തിനായി തയ്യാറാക്കുന്ന ട്രസ്റ്റ് പോലുള്ളവ.

ട്രസ്റ്റുകള്‍ രൂപീകരിക്കുന്ന സമയത്ത് ഉടമ തന്റെ ആസ്തികള്‍ അതിലേക്ക് മാറ്റേണ്ടതുണ്ട്. അതിനര്‍ഥം പിന്നീട് അവര്‍ക്ക് ആ ആസ്തിയിന്മേല്‍ പരിപൂര്‍ണ ഉടമസ്ഥത ഉണ്ടാവുകയില്ല എന്നതാണ്. ഒരു പരിധിവരെ അവകാശം നിലനിര്‍ത്തുന്നതിനായി രേഖകളില്‍ അവര്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ട്രസ്റ്റിലൂടെ നല്‍കുന്ന പണത്തിന്മേല്‍ പാരമ്പര്യ സ്വത്തില്‍ ഈടാക്കുന്ന നികുതി ബാധകവുമല്ല എന്നൊരു ഗുണം കൂടിയുണ്ട്.

1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

ഒരു വില്‍പ്പത്രം തയ്യാറാക്കുന്നതിനേക്കാള്‍ സമയവും പണച്ചിലവും ട്രസ്റ്റിന് ആവശ്യമാണ്. വക്കീലിന് നല്‍കുന്ന ഫീസ് ഉള്‍പ്പെടെ ചേര്‍ത്ത് ട്രസ്റ്റ് രൂപീകരിക്കുവാനുള്ള ചിലവ് ലക്ഷങ്ങള്‍ ആയേക്കാം. ആസ്തികള്‍ക്ക് അനുസരിച്ചാണ് ഈ ചിലവ് നിശ്ചയിക്കപ്പെടുക.

Read more about: money
English summary

will or trust which one is suit for you? explained |വില്‍പ്പത്രമോ ട്രസ്റ്റോ? നിങ്ങള്‍ക്ക് ഉചിതമായത് ഏത്?

will or trust which one is suit for you? explained
Story first published: Sunday, May 9, 2021, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X