പുതിയ വേതനം നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ വേതന ഘടനയില്‍ പല മാറ്റങ്ങളുമുണ്ടായേക്കും. പുതിയ വേതനം നടപ്പിലാക്കുന്നതോടെ ജീവനക്കാരന്റെ കൈയ്യില്‍ ലഭിക്കുന്ന വേതന (ടേക്ക് ഹോം സാലറി)ത്തില്‍ കുറവുണ്ടാകുമെന്നതാണ് ആ
പുതിയ വേതനം നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ വേതന ഘടനയില്‍ പല മാറ്റങ്ങളുമുണ്ടായേക്കും. പുതിയ വേതനം നടപ്പിലാക്കുന്നതോടെ ജീവനക്കാരന്റെ കൈയ്യില്‍ ലഭിക്കുന്ന വേതന (ടേക്ക് ഹോം സാലറി)ത്തില്‍ കുറവുണ്ടാകുമെന്നതാണ് ആ മാറ്റങ്ങളിലൊന്ന്. എന്നാല്‍ ജീവനക്കാരുടെ അടിസ്ഥാന വേതനത്തില്‍ വര്‍ധനവ് വരുത്തണമെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

പുതിയ വേതന നയ പ്രകാരം ആകെ വേതനത്തിന്റെയോ സിടിസി (കോസ്റ്റ് ടു കമ്പനി)യുടേയോ 50 ശതമാനമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ കുറയാന്‍ പാടില്ല എന്നും നയത്തില്‍ നിബന്ധനയുണ്ട്. ഇപ്പോള്‍ മിക്ക കമ്പനികളും ചെയ്യുന്നത് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കുറയ്ക്കുകയും മറ്റ് അലവന്‍സുകള്‍ വര്‍ധിപ്പിക്കുകയുമാണ്.
50 പൈസ കോയിന് കയ്യിലുണ്ടെങ്കില്‍ നേടാം 1 ലക്ഷം രൂപ!
എന്നാല്‍ പുതിയ വേതന നയം നടപ്പിലാക്കുന്നതോടെ ഈ ഘടനയില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടാകും. ജീവനക്കാരന്റെ സിടിസി യുടെ 50 ശതമാനമോ അതിന് മുകളിലോ നിര്‍ബന്ധമായും കമ്പനികള്‍ അടിസ്ഥാന വേതനമായി നിശ്ചയിക്കേണ്ടതായി വരും. ശേഷിക്കുന്ന 50 ശതമാനത്തിലായിരിക്കും ജീവനക്കാരന് നല്കുന്ന മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടുന്നത്. അത്തരം സാഹചര്യത്തില്ല ജീവനക്കാരുടെ പിഎഫ്, ഗ്രാറ്റുവിറ്റി വിഹിതത്തില്‍ വര്‍ധനവുണ്ടാവുകയും കൈയ്യില്‍ ലഭിക്കുന്ന വേതനം കുറയുകയും ചെയ്യും.
ഈ പോസ്റ്റ് ഓഫീസ് സ്കീമുകള്‍ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന ആദായം നേടിത്തരും!
പുതിയ വേതന നയത്തിന് കീഴില്‍ ജീവനക്കാരുടെ ചുരുങ്ങിയ അടിസ്ഥാന വേതനം 15,000 രൂപയില്‍ നിന്നും 21,000 രൂപയാക്കി ഉയര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ സ്വകാര്യ കമ്പനികളില്‍ മാസ വേതനക്കാരായ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവുണ്ടാകും. നിലവിലുള്ള നിയമ പ്രകാരം ഒരു മാസം 15,000 രൂപയില്‍ കൂടുതല്‍ വേതനം നേടുന്ന ജീവനക്കാര്‍ക്ക് പിഫ് നിര്‍ബന്ധമില്ല. നിക്ഷേപ വിഹിതം വേണമോ വേണ്ടയോ എന്ന് ജീവനക്കാരന് തീരുമാനിക്കാം. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം നിക്ഷേപം നടത്തിയാല്‍ മതി.
എടിഎമ്മില്‍ നിന്നും കീറിയ കറന്‍സി നോട്ട് ലഭിച്ചോ? ഇങ്ങനെ ചെയ്ത് നോട്ട് മാറ്റിയെടുക്കാം
ഈ വര്‍ഷം ഏപ്രില്‍ 1 നാണ് പുതിയ വേതന നയം നടപ്പിലാക്കുവാന്‍ തയ്യാറെടുത്തത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ വിസമ്മതം അറിയിച്ചതിനാല്‍ പുതിയ വേതന നയം നടപ്പിലാക്കുന്നത് നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ പുതിയ വേതന നയം നടപ്പിലാക്കുവാന്‍ തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പുതിയ വേതന നയം നടപ്പിലായിക്കഴിഞ്ഞാല്‍ ജീവനക്കാരുടെ വേതന ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications