സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്നവർ പലപ്പോഴും സ്ഥിര നിക്ഷേപങ്ങളിലാണ് നിക്ഷേപിക്കുന്നത്. നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുമ്പോൾ ഓരോ വർഷത്തെയും പലിശ വരുമാനവും ചേർക്കപ്പെടും. എന്നാൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ പലിശ വരുമാനം പൂർണമായും നിങ്ങൾക്ക് ലഭിക്കുമോ?
സത്യത്തിൽ എഫ്ഡിയിൽ നിന്നും ലഭിക്കുന്ന പലിശ പൂർണമായും നികുതി ബാധകമാണ്. മാത്രമല്ല നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുന്നേ നിക്ഷേപം പിൻവലിച്ചാൽ അതിനെതിരെ നിങ്ങൾ പിഴ അടക്കേണ്ടി വരും, ഒപ്പം ലഭിക്കേണ്ട പലിശയും കൃത്യമായി അക്കൗണ്ടിലെത്തണമെന്നില്ല. അതിനാൽ ഏത് എഫ്ഡിയിൽ നിക്ഷേപിക്കുന്നതിനു മുന്നേയും പലിശ വരുമാനത്തെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.
നിക്ഷേപം എപ്പോൾ പിൻവലിക്കണം?
പലിശ നഷ്ടപ്പെടാതെ പണം പിൻവലിക്കാൻ ഒരു വഴിയുണ്ട്. അതായത് എഫ്ഡിയുടെ അവസാന പാദത്തിന്റെയോ വർഷത്തിന്റെയോ കാലയളവിലുള്ള ഒരു തിയ്യതി തിരഞ്ഞെടുക്കുക. ഇത്തരം കാലാവധികളിലാണ് ബാങ്കുകൾ പലിശ ക്രെഡിറ്റ് ചെയ്യുന്നത്. അതിനാൽ പലിശ ക്രെഡിറ്റ് ചെയ്യുന്ന തീയതിക്ക് തൊട്ടുമുമ്പ് എഫ്ഡി പിൻവലിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പാക്കാം.

ഭാഗികമായി പിൻവലിക്കാം
ചില ബാങ്കുകൾ മുഴുവൻ നിക്ഷേപവും അവസാനിപ്പിക്കാതെ എഫ്ഡി ഭാഗികമായി പിൻവലിക്കാൻ അനുവദിക്കുന്നു. ഇത് നിങ്ങൾക്ക് ആവശ്യമുള്ള തുക മാത്രം പിൻവലിക്കാൻ സാധിക്കുന്നു. മാത്രമല്ല ബാക്കിയുള്ള തുകയ്ക്ക് പലിശ തുടർന്നും ലഭിക്കും. അതായത് 2 ലക്ഷം രൂപ എഫ്ഡിയിൽ നിന്ന് 50,000 രൂപ പിൻവലിച്ചാൽ ഈ തുകക്കുള്ള പലിശ നിരക്ക് മാത്രമാണ് കുറയുന്നത്.
പിഴ ഈടാക്കാതെ എങ്ങനെ കാലാവധിക്കു മുന്നേ പിൻവലിക്കാം?
പലപ്പോഴും കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിച്ചാൽ അതിനു പിഴ ഈടാക്കാറുണ്ട്. എന്നാൽ ചില ബാങ്കുകളുടെ എഫ്ഡികൾ മെഡിക്കൽ ആവശ്യങ്ങൾ, നിക്ഷേപകന്റെ മരണം, അല്ലെങ്കിൽ നിങ്ങൾ അതേ ബാങ്കിലെ മറ്റൊരു എഫ്‌ഡിയിൽ മറ്റൊരു നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ഈ എഫ്ഡിയിൽ നിന്നും കാലാവധിക്കു മുന്നേ പണം പിൻവലിക്കുന്നതിന് ബാങ്ക് പിഴ ഈടാക്കാൻ സാധ്യത ഇല്ല. ഇത് ബാങ്കിൻ്റെ പോളിസി അനുസരിച്ച് വ്യത്യാസപ്പെടാം.
എഫ്ഡിയിലൂടെ പിഴയില്ലാതെ വലിയ തുക സമ്പാദിക്കാം
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സാമ്പത്തിക ആവശ്യമുണ്ടെങ്കിൽ എഫ്ഡിയിൽ നിന്നും പണം പിൻവലിക്കാം. എന്നാൽ നഷ്ടമില്ലാതെ പിൻവലിക്കണമെങ്കിൽ നിങ്ങൾ ഒരേ സമയം ഒന്നിലധികം നിക്ഷേപം നടത്തിയിരിക്കണം. അതായത് ഒരു വലിയ നിക്ഷേപം നടത്തുന്നതിനു പകരം ഒന്നിലധികം ചെറിയ നിക്ഷേപങ്ങൾ നടത്തുന്നതാണ്. അതിനാൽ പിഴ നൽകാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കും.
മാത്രമല്ല നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെ അധിക പണം ഓട്ടോമാറ്റിക്കലി ലിങ്ക്ഡ് എഫ്‌ഡി യൂണിറ്റുകളിലേക്ക് മാറ്റപ്പെടുകയും പിഴയില്ലാതെ പിൻവലിക്കുകയും ചെയ്യുന്ന ഒരു സ്വീപ്പ്-ഇൻ സേവനം ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ടോയെന്നും നിങ്ങൾ ഉറപ്പാക്കണം.
സ്ഥിര നിക്ഷേപങ്ങൾ മികച്ച നിക്ഷേപ മാർഗമാണ്. എങ്കിലും ഇവയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പലിശ വരുമാനത്തിൽ നിന്നും നിശ്ചിത തുക ബാങ്ക് തന്നെ ഈടാക്കുന്നുമുണ്ട്. ഇത് പലർക്കും അറിയില്ല. അതിനാൽ ഏത് എഫ്ഡി നിക്ഷേപം തിരഞ്ഞെടുക്കുമ്പോഴും ഈ കാര്യങ്ങൾ തിരിച്ചറിയണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications