കൊവിഡ് -19 മൂലമുണ്ടായ നഷ്ടം മൂലം കമ്പനികൾ ശമ്പളം വെട്ടിക്കുറക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിനാൽ നിരവധി ജീവനക്കാർ അവരുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്), സ്ഥിര നിക്ഷേപം എന്നിവയിൽ നിന്ന് പണം പിൻവലിച്ചു. കഴിഞ്ഞ ആറുമാസമായി നിങ്ങൾ അത്തരം പിൻവലിക്കലുകൾ നടത്തിയിട്ടുണ്ടെങ്കിൽ, ഈ പിൻവലിക്കലുകൾക്ക് എങ്ങനെ നികുതി ബാധകമാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
പിപിഎഫ്, ഇപിഎഫ് എന്നിവയിൽ നിന്ന് പിൻവലിക്കുമ്പോഴുള്ള നികുതി
പിപിഎഫും ഇപിഎഫും എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ് (ഇഇഇ) ടാക്സിന് കീഴിലാണ് വരുന്നത്, അതായത് ഒരു സാമ്പത്തിക വർഷത്തിൽ പിപിഎഫ്, ഇപിഎഫിൽ നിക്ഷേപം, സമ്പാദ്യത്തിൽ നിന്ന് നേടിയ പലിശ, മെച്യൂരിറ്റി ആനുകൂല്യങ്ങൾ എന്നിവ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിപിഎഫ് അക്കൌണ്ടിന്റെ കാലാവധി 15 വർഷമാണെങ്കിലും അഞ്ച് വർഷം കഴിയുമ്പോൾ നികുതി രഹിത ഭാഗിക പിൻവലിക്കൽ നടത്താം. നാലാം വർഷത്തിന്റെ അവസാനത്തിൽ നിൽക്കുന്ന ബാലൻസിന്റെ 50% ആണ് പരമാവധി ഭാഗിക പിൻവലിക്കലിലൂടെ ലഭിക്കുക.
ചികിത്സയ്ക്ക്
ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ ചികിത്സിക്കുന്നത് പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ട് നേരത്തേ പിൻവലിക്കാനും അഞ്ച് വർഷത്തെ സംഭാവനയ്ക്ക് ശേഷം ബാക്കി തുക പിൻവലിക്കാനും അനുവാദമുണ്ട്. ഈ തുകയ്ക്ക് നികുതി ബാധകമല്ല. അതുപോലെ, നികുതി രഹിത ഭാഗിക പിൻവലിക്കലുകൾ അഞ്ച് വർഷത്തിന് ശേഷം ഇപിഎഫിൽ നിന്നും നടത്താം. മെഡിക്കൽ എമർജൻസി ഉൾപ്പെടെയുള്ള ചില സാഹചര്യങ്ങളിൽ, അഞ്ച് വർഷത്തിനുമുമ്പ് ഭാഗികമായി ഇപിഎഫിൽ നിന്നും പിൻവലിക്കൽ നടത്താം.
കൊവിഡ് കാലത്ത്
കൊവിഡ് -19 മഹാമാരി കാരണം, ഇപിഎഫ് അക്കൗണ്ടിൽ നിന്ന് മൂന്ന് മാസത്തേക്ക് അക്കൗണ്ടിലെ ബാലൻസ് തുകയുടെ 75% വരെ നികുതി രഹിത ഭാഗിക പിൻവലിക്കലിലൂടെ പിൻവലിക്കാം. ഈ പിൻവലിക്കൽ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൊറോണ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനായി എൻപിഎസിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്‌ആർഡിഎ) അനുവദിച്ചിരുന്നു.
എൻപിഎസിൽ നിന്ന് പിൻവലിക്കുമ്പോഴുള്ള നികുതി
വരിക്കാരന് 60 വയസ്സ് തികയുമ്പോങാണ് ഒരു എൻപിഎസ് അക്കൗണ്ട് പക്വത പ്രാപിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ, ശേഖരിക്കപ്പെട്ട കോർപ്പസിന്റെ 60% വരെ പിൻവലിക്കൽ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. ബാക്കി 40% ആന്വിറ്റിയിൽ നിക്ഷേപിക്കേണ്ടതുണ്ട്. ആന്വിറ്റി വരുമാനം നികുതി വിധേയമായിരിക്കും. ഇവിടെ എടുത്തുപറയേണ്ട കാര്യം, പെൻഷൻ ഫണ്ടിൽ ചേരുന്ന തീയതി മുതൽ മൂന്ന് വർഷത്തിന് ശേഷം എൻപിഎസിൽ നിന്ന് ഭാഗികമായി പിൻവലിക്കൽ അനുവദനീയമാണ്, അതിൽ ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, വീട് വാങ്ങൽ, നിർമ്മാണം, ഗുരുതരമായ രോഗം ചികിത്സ എന്നിവ ഉൾപ്പെടുന്നു.
ഓഹരികളും മ്യൂച്വൽ ഫണ്ടും
ലിസ്റ്റുചെയ്ത ഷെയറുകളിലോ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപം നടത്തിയ നിക്ഷേപകർക്ക് ഇവയിൽ നിന്നുള്ള നേട്ടങ്ങൾക്ക് 15% വരെ ആദായനികുതി നൽകേണ്ടി വരും. വാങ്ങിയ തീയതി മുതൽ ഒരു വർഷം പൂർത്തിയാകുന്നതിനുമുമ്പ് നിങ്ങൾ നിങ്ങളുടെ ഓഹരികൾ വിൽക്കുകയാണെങ്കിൽ, ഇടപാടിൽ നിന്ന് നേടിയ നേട്ടങ്ങൾ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കുകയും അത് 15% നികുതി ആകർഷിക്കുകയും ചെയ്യും. എന്നാൽ ഒരു വർഷത്തിനുശേഷം വിൽക്കുന്ന ഓഹരികൾക്ക് 10% നിരക്കിൽ ദീർഘകാല മൂലധന നേട്ട നികുതി ബാധകമാകും. ഒരു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള എൽടിസിജിയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് പിൻവലിക്കുമ്പോഴുള്ള നികുതി
സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനം നികുതിദായകരുടെ കൈകളിൽ അവരുടെ സ്ലാബ് നിരക്കനുസരിച്ച് നികുതി ചുമത്തും. സ്ഥിര നിക്ഷേപത്തിൽ നിന്ന് നേരത്തേ പിൻവലിക്കുകയാണെങ്കിൽ, പലിശ വരുമാനത്തിന്മേലുള്ള നികുതി കൂടാതെ ചില പിഴയും ഈടാക്കിയേക്കാം.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications