സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് യുഎഎൻ ഉണ്ടായിരിക്കും. പ്രത്യേകിച്ച് പിഎഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ഇത് വളരെ സുപ്രധാനമാണ്. എന്നാൽ ഈ പ്രൊവിഡൻ്റ് ഫണ്ട് പിൻവലിക്കുമ്പോൾ നിങ്ങളുടെ യുഎഎൻ അഥവാ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ കൈവശമില്ലെങ്കിൽ എന്തു ചെയ്യും?, നിങ്ങൾക്ക് ലഭിക്കേണ്ട ഫണ്ട് നഷ്ടമാവുമോ? പേടിക്കേണ്ട യുഎഎൻ ഇല്ലെങ്കിലും പിഎഫ് പിൻവലിക്കാൻ സാധിക്കും. പണം നഷ്ടമാവില്ല.
നിങ്ങളുടെ പ്രദേശത്തെ ഇപിഎഫ്ഒ ഓഫീസിൽ ഓഫ്‌ലൈൻ പ്രക്രിയയിലൂടെ പിഎഫ് തുക പിൻവലിക്കാം. നിങ്ങളുടെ പിഎഫ് അക്കൗണ്ട് ട്രാക്ക് ചെയ്യാൻ യുഎഎൻ മുഖാന്തിരം സാധിക്കുന്നു. പക്ഷേ ക്ലെയിം പ്രോസസ്സിംഗിന് ഇത് ആവശ്യമില്ല. യുഎഎൻ ഇല്ലാതെ പിഎഫ് തുക പിൻവലിക്കുന്നതിനുള്ള ഓരോ വഴിയും പരിശോധിക്കാം;
ഫോം 19 ഉപയോഗിക്കാം
യുഎഎൻ ഇല്ലാതെ പിഎഫ് പിൻവലിക്കാൻ സാധിക്കും. അതിന് ആദ്യം നിങ്ങൾ പൂരിപ്പിച്ച ഫോം 19, ഫോം 10 സി, റദ്ദാക്കിയ ചെക്ക് അല്ലെങ്കിൽ പാസ്ബുക്കിൻ്റെ പകർപ്പ്, ഐഡി പ്രൂഫ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയിലെ പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തും നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾ പ്രായമായ വ്യക്തിയാണെങ്കിൽ ഈ രേഖകളെല്ലാം നേരിട്ട് ഇപിഎഫ്ഒ ഓഫീസിൽ സമർപ്പിക്കണം.

തൊഴിലുടമ നൽകുന്ന സർട്ടിഫിക്കേറ്റ്
യുഎഎൻ ഇല്ലെങ്കിൽ പലപ്പോഴും നിങ്ങളുടെ സാലറി സ്ലിപ്പുകളിലോ ഫോം 16 ഉണ്ടെങ്കിൽ നിങ്ങളുടെ പഴയ പിഎഫ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ പിഎഫ് അക്കൗണ്ട് കണ്ടെത്താൻ തൊഴിലുടമക്ക് കഴിയും. നിങ്ങളുടെ ക്ലെയിം എളുപ്പത്തിൽ പരിശോധിക്കാനും പ്രോസസ്സിംഗ് വേഗത്തിലാക്കാനും ഒരു സർട്ടിഫിക്കേഷൻ അല്ലെങ്കിൽ വെരിഫിക്കേഷൻ ലെറ്റർ നൽകാനും നിങ്ങളുടെ തൊഴിലുടമയ്ക്ക് കഴിയും.
രേഖകൾ പരിശോധിച്ചുറപ്പിക്കണം
യുഎഎൻ ഇല്ലെങ്കിൽ, നിങ്ങൾ ഓഫ്‌ലൈൻ മാർഗത്തിലൂടെ പിഎഫ് പിൻവലിക്കാൻ ശ്രമിച്ചാൽ പണം ലഭിക്കുമ്പോഴേക്കും ഏകദേശം രണ്ടാഴ്ചയെങ്കിലുമാവും. നിങ്ങൾ സമർപ്പിക്കുന്ന രേഖകൾ ഇപിഎഫ്ഒ ഉദ്യോഗസ്ഥർ സ്വമേധയാ പരിശോധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ സമർപ്പിച്ച രേഖകളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ അല്ലെങ്കിൽ അക്ഷരത്തെറ്റുകൾ കണ്ടെത്തിയാൽ പണം ലഭിക്കുന്നതിനാ കാലതാമസം സംഭവിക്കും. അതിനാൽ എപ്പോഴും കൃത്യമായ രേഖകൾ സമർപ്പിക്കുക.
യുഎഎൻ ആക്ടിവേറ്റ് ചെയ്യുക
യുഎഎൻ ഇല്ലെങ്കിലും പിഎഫ് പിൻവലിക്കാൻ സാധിക്കും. എന്നാൽ അതിൽ കാലതാമസം സംഭവിക്കുന്നു. മാത്രമല്ല നിരവധി രേഖകളും ഇതിനായി സമർപ്പിക്കേണ്ടി വരുന്നു. എന്നാൽ ഈ യുഎഎൻ തീർച്ചയായും ആക്ടിവേറ്റ് ചെയ്യണം. അതിനു നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ നമ്പർ ഉപയോഗിച്ച് ഇപിഎഫ്ഒ വെബ്‌സൈറ്റിൽ ഓൺലൈനായി ചെയ്യാവുന്നതാണ്. ഈ ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾ ഒരിക്കൽ ലിങ്ക് ചെയ്‌താൽ, ഓൺലൈനായി ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും, പഴയ തൊഴിലുടമകളിൽ നിന്ന് പുതിയ തൊഴിലുടമകളിലേക്ക് പിഎഫ് എളുപ്പത്തിൽ മാറ്റുന്നതിനും എളുപ്പത്തിൽ സാധിക്കും.
യുഎഎൻ ഉണ്ടെങ്കിൽ ഓൺലൈനായി എങ്ങനെ പിഎഫ് പിൻവലിക്കാം?
- ആദ്യം ഇപിഎഫ്ഒ പോർട്ടൽ അല്ലെങ്കിൽ UMANG ആപ്പ് തുറക്കുക.
- നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്ന് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- നിങ്ങളുടെ ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ പരിശോധിച്ച് ഇവ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- 'ഓൺലൈൻ സേവനങ്ങൾ' എന്ന ഓപ്ഷനിൽ നിന്ന് (ഫോം-31, 19, 10C)' ക്ലെയിം ചെയ്യുക
- പണം പിൻവലിക്കലിനുള്ള കാരണം തിരഞ്ഞെടുത്ത് തുക നൽകുക
- ആധാർ ഒടിപി അല്ലെങ്കിൽ ഫേസ് ഒതൻ്റിക്കേഷൻ പൂർത്തിയാക്കുക
- എല്ലാ വിവരങ്ങളും ശരിയാണെങ്കിൽ 3 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
