പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് എന്നത് നികുതിയിളവ് കൂടി ലഭിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിപിഎഫ് പലിശ നിരക്ക് നിക്ഷേപകന് പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് എന്നത് നികുതിയിളവ് കൂടി ലഭിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിപിഎഫ് പലിശ നിരക്ക് നിക്ഷേപകന് പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.

റിസ്ക് കുറഞ്ഞ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മെച്യൂരിറ്റി പിരീയഡിന് മുമ്പും പിപിഎഫ് നിക്ഷേപം പിന്‍വലിക്കുവാന്‍ പിപിഎഫ് നയങ്ങള്‍ നിക്ഷേപകനെ അനുവദിക്കുന്നുണ്ട്. ഒപ്പം പിപിഎഫ് അക്കൗണ്ട് ഈടിന്മേല് 1 ശതമാനം പലിശ നിരക്കില്‍ വായ്പ എടുക്കുവാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് ആറാം വര്‍ഷം മുതലാണ് നിക്ഷേപകര്‍ക്ക് നിക്ഷേപ കാലാവധിയായ 15 വര്‍ഷങ്ങള്‍ തികയുന്നതിന് മുമ്പ് തുക പിന്‍വലിക്കുവാന്‍ സാധിക്കുക. 5 വര്‍ഷങ്ങള്‍ പിപിഎഫ് അക്കൗണ്ടില്‍ പൂര്‍ത്തീകരിച്ച ഏതൊരു വ്യക്തിയ്ക്കും പണം കണ്ടെത്തുവാന്‍ ആശ്രയിക്കാവുന്ന മികച്ച തെരഞ്ഞെടുപ്പാണ് പിപിഎഫ്.
നിക്ഷേപ കാലാവധിക്ക് മുമ്പ് പിപിഎഫില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയ്ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യ നാല് വര്‍ഷങ്ങളിലെ പിപിഎഫ് അക്കൗണ്ട് ബാലന്‍സോ, കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ പിപിഎഫ് വിഹിതമോ ഏതാണ് ചെറിയ തുക എന്ന് വച്ചാല്‍ അത്രയുമാണ് പിന്‍വലിക്കുവാന്‍ നിക്ഷേപകന് സാധിക്കുക.
5 വര്‍ഷത്തിന് മുമ്പ് പിപിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നത് നിക്ഷേപകര്‍ക്ക് അനുവദനീയമല്ല. എന്നാല്‍ 3 വര്‍ഷം പൂര്‍ത്തിയായതോ അതിന് മുകളിലോ ഉള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് മേല്‍ വായ്പ എടുക്കുവാന്‍ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. 1 ശതമാനം മാത്രമാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് മേലുള്ള വായ്പകളുടെ പലിശ നിരക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
