കോവിഡ് കാരണം ഇപിഎഫ് പിന്‍വലിക്കാനൊരുങ്ങുകയാണോ? നികുതിയെ എങ്ങനെ ബാധിക്കുമെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഉപയോക്താക്കള്‍ക്ക് ഭാഗികമായി അവരുടെ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇപിഎഫ് അക്കൗണ്ട് ബാലന്‍സില്‍ നിന്നും 75 ശതമാനം തുക വരെ പിന്‍വലിക്കുവാന്‍ ഇപ്പോള്‍ സാധിക്കും.

 

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഇളവ് പ്രകാരം ഇപിഎഫിലെ 75 ശതമാനം തുകയോ, ജീവനക്കാരന്റെ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമ ബത്തയും ചേര്‍ന്ന തുകയോ അതില്‍ ഏതാണ് കുറവ് തുക അതാണ് ഉപയോക്താവിന് പിന്‍വലിക്കാന്‍ സാധിക്കുക. ക്ലെയിം സമര്‍പ്പിച്ച് പരമാവധി മൂന്ന് ദിവസത്തിനുള്ളതില്‍ തുക പിന്‍വലിക്കുവാന്‍ ഉപയോക്താവിന് സാധിക്കും.

കോവിഡ് 19 രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അടിയന്തിര ചികിത്സാ ചിലവുകള്‍ക്കും മറ്റുമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി പേരാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നികുതി ബാധ്യതയെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

കോവിഡ് കാരണം ഇപിഎഫ് പിന്‍വലിക്കാനൊരുങ്ങുകയാണോ? നികുതിയെ എങ്ങനെ ബാധിക്കുമെന്നറിയാം

കോവിഡ് 19മായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പിപിഎഫ് പിന്‍വലിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നികുതു ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

റിട്ടയര്‍മെന്റ് ഫണ്ട് സമ്പാദ്യത്തിലേക്കുള്ള ദീര്‍ഘകാല നിക്ഷേപമാണ് ഇപിഎഫ്. റിട്ടയര്‍മെന്റ് കാലത്തേക്ക് നല്ലൊരു തുക സമ്പാദ്യമായി നിക്ഷേപകന്റെ കൈയ്യിലെത്തുക എന്നതാണ് ഇപിഎഫിന്റെ പ്രാഥമിക ലക്ഷ്യം. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് പണമാക്കി മാറ്റുക എന്നത് വിപരീത ഫലം ഉളവാക്കുന്ന കാര്യമാണ്. എന്തെങ്കിലും പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് കാലാവധി തികയും ഇപിഎഫ് ഫണ്ട് പിന്‍വലിക്കുന്നതിന് സാധിക്കുക. കോവിഡ് അല്ലാതെ മറ്റ് ചില സാഹചര്യങ്ങളിലും ഭാഗികമായി ഇപിഎഫ് ഫണ്ട് പിന്‍വലിക്കാം.

നിങ്ങളുടേയോ സഹോദരരുടേയോ നിങ്ങളുടെ മക്കളുടെയോ വിദ്യാഭ്യാസത്തിനോ വിവാഹാവശ്യങ്ങള്‍ക്കോ, കുടുംബത്തിലെ അടിയന്തിര ചികിത്സാ ചിലവുകള്‍ക്കോ, ഭവന വായ്പാ തിരിച്ചടവിനോ, പുതിയ വീട് വാങ്ങുന്നതിനോ, വീട് പുതുക്കിപ്പണിയുന്നതിനോ ഒക്കെയാണ് സാധാരണഗതിയില്‍ റിട്ടയര്‍മെന്റിന് മുമ്പ് ഇപിഎഫ് പിന്‍വലിക്കുവാന്‍ അനുമതിയുള്ളത്.

 

സര്‍വീസില്‍ അഞ്ച് വര്‍ഷം പിന്നിട്ടാല്‍ മാത്രമാണ് ഇത്തരം പിന്‍വലിക്കലുകള്‍ക്ക് അനുമതി ലഭിക്കുക. അവ നികുതി രഹിതവുമാണ്. രണ്ട് മാസം തൊഴില്‍ രഹിതനായിരുന്നാല്‍ അതിന് ശേഷവും ഇപിഎഫ് പിന്‍വലിക്കാവുന്നതാണ്.

കോവിഡിന് പുറമേയുള്ള കാരണങ്ങളാല്‍ അഞ്ച് വര്‍ഷം സര്‍വീസ് തികയുന്നതിന് മുമ്പ് നടത്തുന്ന ഇപിഎഫ് പിന്‍വലിക്കലുകള്‍ നികുതി ഈടാക്കുവാന്‍ കാരണമാകും. 50,000 രൂപയ്ക്ക് മുകളിലാണ് അത്തരം പിന്‍വലിക്കലുകളെങ്കില്‍ പാന്‍ കാര്‍ഡ് സമര്‍പ്പിക്കുന്ന പക്ഷം 192A വകുപ്പ് പ്രകാരം 10 ശതമാനം നികുതിയാണ് ഈടാക്കുക. അതേ സമയം ഫോറം 15ജിയോ 15എച്ചോ സമര്‍പ്പിച്ചില്ല എങ്കിലും അതില്‍ നിന്നും ടിഡിഎസ് ഈടാക്കുകയില്ല.

പാന്‍ കാര്‍ഡ് സമര്‍പ്പിച്ചില്ല എങ്കില്‍ ടിഡിഎസ് 30 ശതമാനമായിരിക്കും. പിന്‍വലിക്കുന്നത് 30,000 രൂപയ്ക്ക് താഴെയാണെങ്കില്‍ ടിഡിഎസ് ബാധകമല്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയതതിന്റെ റിസീപ്റ്റ് നിക്ഷേപകന്‍ സമര്‍പ്പിക്കേണ്ടതാണ്.

Read more about: epf
English summary

withdrawing EPF due to Covid? know the tax implications

withdrawing EPF due to Covid? know the tax implications
Story first published: Monday, April 26, 2021, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X